തിരുവനന്തപുരം: വ്യാഴാഴ്ച വരെ കേരളത്തില്‍ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. മധ്യ കേരളത്തിലായിരിക്കും മഴ കൂടുതല്‍ ശക്തമാകുക. മന്നാര്‍ കടലിടുക്കിനും സമീപ തെക്കന്‍ തമിഴ്‌നാട് തീരപ്രദേശങ്ങള്‍ക്കും മുകളില്‍ രൂപപ്പെട്ട ചക്രവാതച്ചുഴിയും, ന്യൂനമര്‍ദ്ദ പാത്തിയുമാണ് മഴ കനക്കാന്‍ കാരണം. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലിനും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
തിങ്കളാഴ്ച പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലും, 6 ന് ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
















