
ന്യൂദല്‍ഹി : നിരാഹാര സമരത്തിലുള്ള സോനം വാങ്ചുക്കിന്‌റെ ജീവന്‍ രക്ഷിക്കണമെന്ന അഭ്യര്‍ത്ഥനയുമായി കോക്രോച്ച് ജനതാ പാര്‍ട്ടി. നിരാഹാര സമരം ഏഴാം ദിവസമായതോടെ വാങ്ചുക്കിന്റെ ആരോഗ്യനില മോശമായതായി പാര്‍ട്ടി സ്ഥാപകന്‍ അഭിജീത് ദീപ്കെ എക്സില്‍ കുറിച്ചു.
ഏഴ് ദിവസം കൊണ്ട് അദ്ദേഹത്തിന്റെ അഞ്ച് കിലോ ഭാരം കുറഞ്ഞതായും ദിവസം കഴിയുമ്പോഴും ആരോഗ്യനില മോശമാകുകയാണെന്നും കുറിപ്പില്‍ പറയുന്നു. ധര്‍മ്മേന്ദ്ര പ്രധാനെ എന്തുകൊണ്ട് സ്ഥാനത്തുനിന്ന് നീക്കി വാങ്ചുക്കിന്‌റെ ജീവന്‍ രക്ഷിക്കണമെന്നാണ് അഭിജീത് ദീപ്കെയുടെ ആവശ്യം.
‘സോനം സാറിന്റെ ഭാരം അഞ്ച് കിലോ കുറഞ്ഞു. അദ്ദേഹത്തിന്റെ ആരോഗ്യനില ഒരോ ദിവസം കഴിയും തോറും മോശമാകുകയാണ്. ധര്‍മ്മേന്ദ്ര പ്രധാന പുറത്താക്കാന്‍ ഇനിയും എത്രനാള്‍ കാത്തിരിക്കണ’മെന്നും ദീപ്കെ ചോദിച്ചു.