Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Sports
Football

ക്രൊയേഷ്യന്‍ കണ്ണീരില്‍ പറങ്കിപ്പടയോട്ടം; പോര്‍ച്ചുഗല്‍ പ്രീക്വാര്‍ട്ടറില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2026, 06:24 am IST
inFootball

ടൊറന്റോ: ആദ്യം പിന്നില്‍, പിന്നെ പെനാല്‍റ്റിയിലൂടെ സമനില, പിന്നീട് ഇഞ്ചുറി സമയത്ത് വിജയഗോള്‍. ഒടുവില്‍ ക്രിസ്റ്റ്യാനോയും സംഘവും നീലാകാശത്ത് നോക്കി കൈകൂപ്പിയപ്പോള്‍ കണ്ണീരോടെ ക്രൊയേഷ്യയുടെ ഇതിഹാസ മിഡ്ഫീല്‍ഡറായ ലൂക്ക മോഡ്രിച്ച് നടന്നകന്നു. മത്സരാന്ത്യം പോര്‍ച്ചുഗല്‍ പ്രീ ക്വാര്‍ട്ടറിലേക്ക്, 2018ലെ റണ്ണേഴ്‌സും കഴിഞ്ഞ തവണത്തെ മൂന്നാം സ്ഥാനക്കാരുമായ ക്രൊയേഷ്യ റൗണ്ട് ഓഫ് 32-ല്‍ പരാജയപ്പെട്ട് പുറത്തേക്കും. അടിയും തിരിച്ചടിയും കണ്ട പോരാട്ടത്തിനൊടുവില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു പോര്‍ച്ചുഗലിന്റെ വിജയം. 53-ാം മിനിറ്റില്‍ പെരിസിച്ചാണ് ക്രൊയേഷ്യയുടെ ആദ്യ ഗോള്‍ നേടിയത്. 68-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ക്രിസ്റ്റിയാനോയും 90+4 മിനിറ്റില്‍ ഗൊണ്‍സാലോ റാമോസും പോര്‍ച്ചുഗലിനായി ലക്ഷ്യം കണ്ടു. ഇന്നലെ ഗോളടിച്ചതോടെ നോക്കൗട്ട് റൗണ്ടില്‍ റൊണാള്‍ഡോയുടെ ആദ്യ ഗോളും പിറന്നു. ഈ ഗോളടിക്കുമ്പോള്‍ ക്രിസ്റ്റിയാനോയുടെ പ്രായം 41 വര്‍ഷവും 147 ദിവസവും. ആ ഗോള്‍ വെറുമൊരു സമനില ഗോളായിരുന്നില്ല, മറിച്ച് ചരിത്രമായിരുന്നു. ലോകകപ്പ് നോക്കൗട്ട് ഘട്ടത്തില്‍ റൊണാള്‍ഡോ നേടുന്ന ആദ്യ ഗോള്‍. ലോകകപ്പ് നോക്കൗട്ടില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കൂടിയ താരവുമായി റൊണാള്‍ഡോ. തന്റെ മുന്‍ സഹതാരം പെപെയുടെ 39-ാം വയസ്സിലെ റെക്കോര്‍ഡാണ് റൊണാള്‍ഡോ മറികടന്നത്. ലോകകപ്പിലും യൂറോ കപ്പിലുമായി മൊത്തം 25 ഗോളുകള്‍ തികയ്‌ക്കുന്ന ആദ്യ യൂറോപ്യന്‍ താരവുമായി സിആര്‍ 7. പോര്‍ച്ചുഗലിനായി 232 മത്സരങ്ങളില്‍ നിന്ന് 146-ാം രാജ്യാന്തര ഗോളായിരുന്നു ഇത്. പ്രീ-ക്വാര്‍ട്ടറില്‍ സ്‌പെയിനാണ് പോര്‍ച്ചുഗലിന്റെ എതിരാളികള്‍.

അതേമയം റൊണാള്‍ഡോയുടെ ലോകകപ്പ് സ്വപ്‌നങ്ങള്‍ സജീവമാക്കി നിര്‍ത്താന്‍ ഈ വിജയം സഹായിച്ചപ്പോള്‍ ക്രൊയേഷ്യയുടെ ഇതിഹാസ മിഡ്ഫീല്‍ഡര്‍ ലൂക്കാ മോഡ്രിച്ചിന്റെ കണ്ണീരോടെയുള്ള മടക്കയാത്രയ്‌ക്കും ഈ മത്സരം സാക്ഷ്യം വഹിച്ചു. തന്റെ 202-ാം രാജ്യാന്തര മത്സരത്തില്‍ ടീമിനെ വിജയത്തിലെത്തിക്കാന്‍ മോഡ്രിച്ചിനായില്ല. പെരിസിച്ചിന്റെയും മാറ്റനോവിച്ചിന്റെയും പോരാട്ടവീര്യത്തിനും ക്രൊയേഷ്യയെ രക്ഷിക്കാനായില്ല. പോര്‍ച്ചുഗലും ക്രൊയേഷ്യയും 4-2-3-1 ശൈലിയിലാണ് മൈതാനത്തിറങ്ങിയത്. തുടക്കം മുതല്‍ മികച്ച മുന്നേറ്റങ്ങളുമായി ഇരുടീമുകളും മൈതാനം നിറഞ്ഞു. 13-ാം മിനിറ്റില്‍ ക്രിസ്റ്റ്യാനോയ്‌ക്കും അവസരം ലഭച്ചെങ്കിലും മുതലാക്കാനായില്ല. 40-ാം മിനിറ്റില്‍ ബ്രൂണോ ഫെര്‍ണാണ്ടസ് കോര്‍ണറിലൂടെ ക്രൊയേഷ്യ ബോക്‌സില്‍ പന്തെത്തിച്ചെങ്കിലും കണക്ട് ചെയ്യാന്‍ ആര്‍ക്കും സാധിച്ചില്ല. ഇതോടെ ആദ്യപകുതി ഗോള്‍രഹിതമായി.

രണ്ടാം പകുതിയില്‍ ഗോളിനായി മികച്ച മുന്നേറ്റങ്ങളാണ് രണ്ട് ടീമുകളും നടത്തിയത്. ക്രൊയേഷ്യായിരുന്നു കൂടുതല്‍ മികച്ചുനിന്നത്. 48-ാം മിനിറ്റില്‍ അവരുടെ കൊവാസിച്ചിന് മികച്ച അവസരം ലഭിച്ചെങ്കിലും താരത്തിന്റെ ഷോട്ട് പോര്‍ച്ചുഗല്‍ ഗോളി ഡിഗോ കോസ്റ്റ രക്ഷപ്പെടുത്തി. പിന്നാലെ പോര്‍ച്ചുഗലിനെ ഞെട്ടിച്ച് ക്രൊയേഷ്യ ഗോള്‍ നേടി. 53-ാം മിനിറ്റില്‍ പെരിസിച്ചാണ് വലകുലുക്കിയത്. ജോസിപ് സ്റ്റാനിസിച്ചിന്റെ ക്രോസില്‍ നിന്ന് പന്ത് ലഭിച്ച പെരിസിച്ച് അനായാസം വലകുലുക്കുകയായിരുന്നു. ഗോള്‍ വഴങ്ങിയതോടെ പോര്‍ച്ചുഗല്‍ മുന്നേറ്റം ശക്തമാക്കി. 68-ാം മിനിറ്റില്‍ പോര്‍ച്ചുഗല്‍ സമനില ഗോള്‍ കണ്ടെത്തി. പെനല്‍റ്റിയിലൂടെയായിരുന്നു ഗോള്‍.

പോര്‍ച്ചുഗലിന് ലഭിച്ച കോര്‍ണറിനിടെ പോര്‍ച്ചുഗല്‍ താരത്തെ ക്രൊയേഷ്യയുടെ വ്‌ലാസിച്ച് വീഴ്‌ത്തിയതിനാണ് പെനാല്‍റ്റി. വാര്‍ പരിശോധനകള്‍ക്കു ശേഷമാണ് റഫറി പെനല്‍റ്റി അനുവദിച്ചത്. ക്രൊയേഷ്യന്‍ ഗോള്‍ കീപ്പര്‍ ലിവാകോവിച്ചിനെ മറികടന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പന്ത് കൃത്യമായി വലയിലെത്തിച്ചു. ലോകകപ്പിന്റെ ചരിത്രത്തില്‍ നോക്കൗട്ട് റൗ്ണ്ടില്‍ ക്രിസ്റ്റിയാനോ നേടുന്ന ആദ്യ ഗോളാണിത്. 81-ാം മിനിറ്റില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പിന്‍വലിച്ച പോര്‍ച്ചുഗല്‍ പകരക്കാരനായി റൂബന്‍ നെവസിനെ ഇറക്കി. തന്നെ പിന്‍വലിച്ചതില്‍ നിരാശ പ്രകടിപ്പിച്ചാണ് ക്രിസ്റ്റിയാനോ ഗ്രൗണ്ടില്‍ നിന്ന് കയറിയത്. സമനില വഴങ്ങിയശേഷം മുന്നേറ്റം ശക്തമാക്കിയ ക്രൊയേഷ്യ പലതവണ പോര്‍ച്ചുഗല്‍ ബോക്‌സില്‍ പന്തെത്തിച്ചെങ്കിലും ഗോളി ഡീഗോ കോസ്റ്റയെ കീഴടക്കാനായില്ല. ഒടുവില്‍ പകരക്കാരനായെത്തിയ ഗോണ്‍സാലോ റാമോസ് പരിക്ക് സമയത്ത് പോര്‍ച്ചുഗലിനെ വിജയത്തിലേക്ക് നയിച്ച ഗോള്‍ നേടി. പോര്‍ച്ചുഗലിനെ മുന്നിലെത്തിച്ചു. റാഫേല്‍ ലിയാവോ ബോക്‌സിലേക്ക് ഉയര്‍ത്തിയ നല്‍കിയ ക്രോസ് റാമോസ് തലകൊണ്ട് വലയിലേക്ക് തട്ടിയിട്ടു. കളി അവസാനിക്കുന്നതിന് തൊട്ടുമുന്‍പായി ക്രൊയേഷ്യ ഒരിക്കല്‍ കൂടി പോര്‍ച്ചുഗല്‍ വലയില്‍ പന്തെത്തിച്ചെങ്കിലും വാര്‍ പരിശോധനയില്‍ ഓഫ് സൈഡ് വിളിക്കപ്പെട്ടു.

Tags: Christiano RonaldoFIFA World Cup 2026pre-quarterfinalsCroatia vs portugal
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

അലക്‌സാണ്ടര്‍ സ്വരേവും കോക്കോ ഗൗഫും
Sports

യുഎസ് ഓപ്പണ്‍: ആധികാരിക ജയത്തോടെ ഗൗഫും സ്വരേവും പ്രീക്വാര്‍ട്ടറില്‍

Football

ചരിത്രം കുറിച്ച് റൊണാള്‍ഡോ; കരിയറിലെ 977-ാം ഗോളുമായി വീണ്ടും റിക്കാര്‍ഡ് പുസ്തകത്തില്‍

Football

അര്‍ജന്റീനയെ ലോകകപ്പില്‍ നിലനിര്‍ത്താന്‍ റഫറിമാര്‍ ശ്രമിച്ചതിന് കൂടുതല്‍ തെളിവുകള്‍; ‘എംബോളോയെ പുറത്താക്കിയത് തെറ്റ്’

Football

അര്‍ജന്റീനയെ വിറപ്പിച്ച ഗോള്‍ ‘ദ ബെസ്റ്റ്’

മാര്‍ക്ക് കുക്കുറെയ്യയെ പ്രോത്സാഹിപ്പിക്കുന്ന മകന്‍ മാത്യവും ഭാര്യ ക്ലോഡിയയും (ഇടത്ത്) മാര്‍ക്ക് കുക്കുറെയ്യ മകന്‍ മാത്യുവിന്‍റെ കഥ പങ്കുവെച്ച് കരയുന്നു (വലത്ത്)
Football

സ്പെയിനിന്റെ മാര്‍ക്ക് കുക്കുറെയ കളിക്കളത്തിലെ പുലി…പക്ഷെ ഓട്ടിസം ബാധിച്ച മകനെയോര്‍ത്താല്‍ ഈ അച്ഛന്‍ പൊട്ടിപ്പൊട്ടികരയും .

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

കാൻസർ രോഗികൾക്ക് വലിയ ആശ്വാസം : 137 മരുന്നുകളുടെ വില 70% വരെ കുറയും

മലപ്പുറത്ത് ലോഡ്ജിൽനിന്നും എംഡിഎംഎ പിടികൂടി ; ലഹരിമരുന്നുമായി മുഹമ്മദ് നബീലിനൊപ്പം പിടിയിലായത് 22 കാരി ആരതി

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് താജിക്കിസ്ഥാൻ തലസ്ഥാനമായ ദുഷാൻബെ സന്ദർശിക്കും : ഷാങ്ഹായ് സഹകരണ സംഘടനയുടെ യോഗത്തിൽ പങ്കെടുക്കും

കനേഡിയൻ സൈനിക താവളത്തിൽ സ്ഫോടനത്തിന് ശേഷം വൻ തീപിടുത്തം : നിരവധി പേർ മരിച്ചു

കുടുംബത്തോടൊപ്പം പോകണമെന്ന് അനുമോള്‍; സ്വീകരിച്ച് ഭര്‍ത്താവ്; കുടുംബത്തെ ഒന്നിപ്പിക്കാൻ പൊലീസ് സമദിനെ എത്തിച്ചത് മറ്റൊരു കോടതിയിൽ

യെമൻ യുദ്ധത്തിൽ ഇടപെട്ട് യുഎഇ : ഹൂത്തി തീവ്രവാദികൾക്കെതിരെ പോരാടാൻ സൗദി അറേബ്യയുമായി ചേർന്ന് പ്രവർത്തിക്കും

ഹിന്ദുമതത്തിൽ നിന്ന്‌ മതം മാറുന്നവർക്ക് എല്ലാ സംവരണാനുകൂല്യങ്ങളും നൽകണം ; സുപ്രീം കോടതി വിധിയ്‌ക്കെതിരെ ആഞ്ഞടിച്ച് സിപിഎം

ചെന്നൈയിൽ ഇടിമിന്നലോടു കൂടിയ പെരുമഴ: നഗരം വെള്ളക്കെട്ടിൽ, പല വിമാനങ്ങളും വഴിതിരിച്ചുവിട്ടു

അഴിമതി ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ തിരുവനന്തപുരം നഗരസഭയിലെ ഇടത് കൗൺസിലർ അജിന്റെ വീട്ടിൽ വിജിലൻസ് റെയ്‌ഡ്‌

നെടുമ്പാശ്ശേരി അപകടം: സുഹൈല്‍ സജീവിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാൻ പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.