Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

ചരിത്രം കുറിച്ച് റൊണാള്‍ഡോ; കരിയറിലെ 977-ാം ഗോളുമായി വീണ്ടും റിക്കാര്‍ഡ് പുസ്തകത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2026, 12:11 pm IST
inFootball

റിയാദ്: വിരമിക്കലിന്റെ സൂചനകള്‍ക്കിടയിലും ഗോളടിയില്‍ തന്റെ അപ്രമാദിത്വം തുടര്‍ന്ന് പോര്‍ച്ചുഗീസ് ഇതിഹാസ ഫുട്‌ബോളര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. സൗദി പ്രോ ലീഗില്‍ അല്‍ റിയാദിനെതിരെ നടന്ന മത്സരത്തില്‍ അല്‍ നസര്‍ 4-0ന്റെ തകര്‍പ്പന്‍ വിജയം നേടിയപ്പോള്‍, പകരക്കാരനായി ഇറങ്ങി കരിയറിലെ 977-ാം ഗോള്‍ നേടി റൊണാള്‍ഡോ വീണ്ടും റിക്കാര്‍ഡ് പുസ്തകത്തില്‍ ഇടംപിടിച്ചു.

ഫുട്‌ബോള്‍ ചരിത്രത്തില്‍ ഇതുവരെ ആരും തൊട്ടിട്ടില്ലാത്ത കരിയറിലെ ‘1000 ഗോളുകള്‍’ എന്ന മാന്ത്രിക സംഖ്യ തികയ്‌ക്കാന്‍ ഈ 41കാരന് ഇനി വെറും 23 ഗോളുകള്‍ കൂടി മതി. മത്സരത്തിന്റെ 62-ാം മിനിറ്റില്‍ പകരക്കാരനായാണ് റൊണാള്‍ഡോ കളത്തിലിറങ്ങിയത്. ആ സമയം അബ്ദുല്ലേല അല്‍അംരി, ഏഞ്ചലോ ഗബ്രിയേല്‍, ജാവോ ഫെലിക്‌സ് എന്നിവരിലൂടെ അല്‍ നസര്‍ 3-0ന്റെ വ്യക്തമായ ലീഡ് ഉറപ്പിച്ചിരുന്നു. കളത്തിലിറങ്ങി വെറും 21 മിനിറ്റിനകം റൊണാള്‍ഡോ തന്റെ സാന്നിധ്യം അറിയിച്ചു. ഐമാന്‍ യഹ്യ ബോക്‌സിലേക്ക് നല്‍കിയ കൃത്യതയാര്‍ന്ന ലോ ക്രോസ് അതിവിദഗ്‌ദ്ധമായി നിയന്ത്രണത്തിലാക്കി അനായാസം വലയിലെത്തിച്ച് റൊണാള്‍ഡോ ടീമിന്റെ ലീഡ് നാലാക്കി ഉയര്‍ത്തി.

തന്റെ പ്രൊഫഷണല്‍ ഫുട്‌ബോള്‍ കരിയറിലെ അവസാന സീസണായിരിക്കാം ഇതെന്ന സൂചന റൊണാള്‍ഡോ നേരത്തെ തന്നെ നല്‍കിയിരുന്നു. അതുകൊണ്ടുതന്നെ താരത്തിന്റെ ഓരോ നീക്കവും ലോകമെമ്പാടുമുള്ള ആരാധകര്‍ ഏറെ കൗതുകത്തോടെയാണ് ഉറ്റുനോക്കുന്നത്.

പ്രൊഫഷണല്‍ കരിയറില്‍ തുടര്‍ച്ചയായി 25ാം സീസണിലും ഗോള്‍ നേടുന്ന അത്യപൂര്‍വ്വ നേട്ടമാണ് താരം സ്വന്തമാക്കിയത്. 2022 ഡിസംബറില്‍ ക്ലബ്ബിലെത്തിയ ശേഷം അല്‍ നസറിനായി റൊണാള്‍ഡോ നേടുന്ന 130-ാം ഗോളാണിത്.

ക്ലബ്ബിനും രാജ്യത്തിനുമായി കഴിഞ്ഞ സീസണില്‍ മാത്രം 35 ഗോളുകള്‍ നേടിയ താരം, നിലവിലെ ഫോം തുടര്‍ന്നാല്‍ ഈ സീസണില്‍ തന്നെ 1000 ഗോളുകളെന്ന ചരിത്ര നേട്ടം കൈവരിക്കുമെന്നാണ് ഫുട്‌ബോള്‍ ലോകത്തിന്റെ പ്രതീക്ഷ. ജോര്‍ജിന റോഡ്രിഗസുമായുള്ള വിവാഹത്തിനും ചെറിയ ഇടവേളയ്‌ക്കും ശേഷം ടീമിലേക്ക് തിരിച്ചെത്തിയ ആദ്യ മത്സരത്തില്‍ത്തന്നെ ലക്ഷ്യം കാണാന്‍ സാധിച്ചത് താരത്തിന്റെ ആത്മവിശ്വാസം ഇരട്ടിയാക്കിയിട്ടുണ്ട്. കരിയറിന്റെ അവസാന അധ്യായത്തിലും ഗോള്‍വേട്ട അവസാനിപ്പിക്കാന്‍ ഒരുക്കമല്ലെന്ന് അടിവരയിടുന്നതായിരുന്നു അല്‍ റിയാദിനെതിരായ റൊണാള്‍ഡോയുടെ പ്രകടനം.

Tags: Christiano RonaldoSaudi Pro LeagueProfessional football career977th goal
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ക്രൊയേഷ്യന്‍ കണ്ണീരില്‍ പറങ്കിപ്പടയോട്ടം; പോര്‍ച്ചുഗല്‍ പ്രീക്വാര്‍ട്ടറില്‍

Football

മുസ്ലിം താരങ്ങൾക്ക് സ്പെഷ്യൽ ട്രോഫി;മെസി,ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർക്ക് മദ്യക്കമ്പനിയുടെ പേര് പതിപ്പിച്ച ട്രോഫി

Football

റൊണാൾഡോ ഇന്നിറങ്ങും; ഇതിഹാസ നായകന്റെ അവസാന ലോകകപ്പിലെ ആദ്യ പോരാട്ടം രാത്രി 10.30ന്

World

അവധിക്കാലം ആഘോഷിക്കാൻ കടൽച്ചിപ്പികളുടെ ആകൃതിയിൽ അത്ഭുതവീട് ; റൊണാൾഡോ ചിലവിട്ടത് 36 കോടിയിലേറെ

Football

ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്‌ക്ക്‌ ലോക കപ്പ് മത്സരങ്ങൾ നഷ്ടമായേക്കും; .ഞെട്ടി ആരാധകർ

പുതിയ വാര്‍ത്തകള്‍

എഐ യും സിലിക്കണും ഭാരതത്തിന്റെ ഭാവിക്കാധാരം

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.