തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞ് ഏഴ് കുട്ടികള്‍ക്ക് പരിക്കേറ്റു. കാക്കറ വിളയിലാണ് അപകടം.
കുട്ടികളെ ആംബുലന്‍സില്‍ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ന്യൂജ്യോതി പബ്ലിക് സ്‌കൂളിലെ ബസ് ആണ് അപകടത്തില്‍ പെട്ടത്. കാക്കറവിള കനാലിലേക്ക് ബസ് നിയന്ത്രണംവിട്ട് മറിയുകയായിരുന്നു.
കരാര്‍ അടിസ്ഥാനത്തില്‍ ഓടുന്ന വാഹനമാണ് മറിഞ്ഞത്.വാഹനത്തില്‍ ഒമ്പത് കുട്ടികളും ആയയും ഡ്രൈവറും ഉള്‍പ്പെടെ 11 പേരാണ് ഉണ്ടായിരുന്നത്.















