Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

ഫിഫ ലോകകപ്പ് 2026: കൊളംബിയ – പോര്‍ച്ചുഗല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2026, 08:18 am IST
inFootball

മയാമി: മയാമിയിലെ ഹാര്‍ഡ് റോക്ക് സ്റ്റേഡിയത്തില്‍ ഏകദേശം 65,000ഓളം ആരാധകരെ സാക്ഷിയാക്കി നടന്ന ആവേശപ്പോരാട്ടത്തില്‍ പന്ത് നിയന്ത്രിച്ചുനിര്‍ത്തുന്നതിലും ഷോട്ടുകള്‍ പായിക്കുന്നതിലും കൊളംബിയയാണ് മുന്നിട്ടുനിന്നത്. 54.6 ശതമാനം പന്ത് കൈവശംവച്ച കൊളംബിയ ആറ് ഓണ്‍ ടാര്‍ഗറ്റ് ഉള്‍പ്പെടെ കളിയിലുടനീളം പായിച്ചത് 24 ഷോട്ടുകള്‍. അതേസമയം ക്രിസ്റ്റിയാനോയുടെ പോര്‍ച്ചുഗലിന് രണ്ട് ഓണ്‍ ടാര്‍ഗറ്റ് ഉള്‍പ്പെടെ ഉതിര്‍ക്കാനായത് 13 എണ്ണം മാത്രം.

കൊളംബിയന്‍ മുന്നേറ്റത്തോടെയാണ് കളി തുടങ്ങിയത്. റോഡ്രിഗസും കോര്‍ഡോബോയും ഡയസും ഉള്‍പ്പെട്ട കൊളംബിയന്‍ നിര തുടര്‍ച്ചയായി എതിര്‍ ബോക്‌സില്‍ പന്തെത്തിച്ചെങ്കിലും മുതലാക്കാനായില്ല. നാലാം മിനിറ്റില്‍ പോര്‍ച്ചുഗലിന്റെ റൂബന്‍ നെവസ് തൊടുത്ത വോളി പുറത്തേക്ക് പറന്നു.

17-ാം മിനിറ്റില്‍ മികച്ചൊരു പ്രത്യാക്രമണം. പന്തുമായി മുന്നേറിയ കൊളംബിയ താരം ജോണ്‍ കോര്‍ഡോബ പോര്‍ച്ചുഗലിന്റെ ബ്രൂണോ ഫെര്‍ണാണ്ടസിനെ മറികടന്ന് ഷോട്ട് പായിച്ചെങ്കിലും ഗോള്‍കീപ്പര്‍ ഡീഗോ കോസ്റ്റ രക്ഷകാനായി. 24-ാം മിനിറ്റില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ആദ്യ ഗോള്‍ നീക്കം. കൊളംബിയ താരം ജോണ്‍ അരിയാസിന്റെ ഫൗളില്‍ പോര്‍ച്ചുഗലിന് അനുകൂലമായ ഫ്രീകിക്ക്. എന്നാല്‍ റൊണാള്‍ഡോയുടെ കിക്ക് കൊളംബിയ ഗോളി കമിലോ വര്‍ഗാസ് അനായാസം പിടിച്ചെടുത്തു.

രണ്ട് മാറ്റങ്ങള്‍ വരുത്തിയാണ് പോര്‍ച്ചുഗല്‍ രണ്ടാം പകുതി ആരംഭിച്ചത്. ജാവോ കാന്‍സലോ, റൂബന്‍ നെവസ് എന്നിവര്‍ക്ക് ജൊവോ നെവസും ഡിയോഗോ ഡലോട്ടും കളിക്കാനിറങ്ങി. 55-ാം മിനിറ്റില്‍ കൊളംബിയ താരം ജോണ്‍ അരിയാസിന്റെ ഷോട്ട് പോര്‍ച്ചുഗല്‍ ഗോളി ഡീഗോ കോസ്റ്റ തടഞ്ഞു. 67-ാം മിനിറ്റില്‍ പോര്‍ച്ചുഗല്‍ പോസ്റ്റിനു മുന്നില്‍നിന്ന് ജോണ്‍ അരിയാസിന്റെ ശ്രമത്തിനു മുന്നിലും വിലങ്ങുതടിയായി ഡീഗോ കോസ്റ്റ നിന്നു. മത്സരത്തിന്റെ അവസാന മിനിറ്റുകളില്‍ പോര്‍ച്ചുഗല്‍ ബോക്‌സിലേക്കു തുടര്‍ച്ചയായി പന്തുകളെത്തി. കളി പരിക്ക് സമയത്തേക്ക് നീണ്ടപ്പോള്‍ കൊളംബിയ ഒരു തവണ പോര്‍ച്ചുഗല്‍ വല കുലുക്കി. എന്നാല്‍ വാര്‍ പരിശോധനയ്‌ക്കൊടുവില്‍ റഫറി ഓഫ് സൈഡ് വിളിച്ചു. കോര്‍ണറില്‍നിന്നു ലഭിച്ച പന്തില്‍ തകര്‍പ്പനൊരു ഹെഡറിലൂടെ ഡേവിഡ്‌സന്‍ സാഞ്ചസായിരുന്നു പന്ത് വലയിലെത്തിച്ചത്. ഇതാണ് റഫറി ഓഫ് സൈഡ് വിളിച്ചത്. ഇതോടെ കളി സമനിലയില്‍ കലാശിച്ചു.

Tags: FIFA World Cup 2026MiamiColombia - Portugal
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മിയാമി വിമാനത്താവളത്തിൽ ചരക്ക് വിമാനം തകർന്നുവീണ് തീപിടിച്ചു : അഞ്ച് പേർ മരിച്ചു

Football

അര്‍ജന്റീനയെ ലോകകപ്പില്‍ നിലനിര്‍ത്താന്‍ റഫറിമാര്‍ ശ്രമിച്ചതിന് കൂടുതല്‍ തെളിവുകള്‍; ‘എംബോളോയെ പുറത്താക്കിയത് തെറ്റ്’

Football

അര്‍ജന്റീനയെ വിറപ്പിച്ച ഗോള്‍ ‘ദ ബെസ്റ്റ്’

മാര്‍ക്ക് കുക്കുറെയ്യയെ പ്രോത്സാഹിപ്പിക്കുന്ന മകന്‍ മാത്യവും ഭാര്യ ക്ലോഡിയയും (ഇടത്ത്) മാര്‍ക്ക് കുക്കുറെയ്യ മകന്‍ മാത്യുവിന്‍റെ കഥ പങ്കുവെച്ച് കരയുന്നു (വലത്ത്)
Football

സ്പെയിനിന്റെ മാര്‍ക്ക് കുക്കുറെയ കളിക്കളത്തിലെ പുലി…പക്ഷെ ഓട്ടിസം ബാധിച്ച മകനെയോര്‍ത്താല്‍ ഈ അച്ഛന്‍ പൊട്ടിപ്പൊട്ടികരയും .

Football

ഫിഫ സ്വപ്‌ന ഇലവനില്‍ ഗോളി വൊസീഞ്ഞ

പുതിയ വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.