റിയാദ്: സൗദി അറേബ്യയില്‍ ദേശീയ അരാംകോ എണ്ണ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 14 മരണം. മുഴുവന്‍ യാത്രക്കാരും മരിച്ചതായി ഊര്‍ജ്ജ മന്ത്രാലയം അറിയിച്ചു.ഞായറാഴ്ച രാവിലെ ആണ് മണിയോടെ റാസ് തനൂറയിലാണ് അപകടം.
അപകടത്തില്‍ മരിച്ച 14 പേരും സൗദി പൗരന്മാരാണ്.ഹെലികോപ്റ്റര്‍ തകരാനുണ്ടായ കാരണം കണ്ടെത്താനായി ബന്ധപ്പെട്ട മറ്റ് ഔദ്യോഗിക ഏജന്‍സികളുമായി ചേര്‍ന്ന് ഊര്‍ജ്ജ മന്ത്രാലയം വിശദമായ അന്വേഷണം ആരംഭിച്ചു.
ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളെ ഊര്‍ജ്ജ മന്ത്രാലയം അനുശോചനം അറിയിച്ചു.
















