
കൊച്ചി: അൻസിബ മദ്യപിക്കുകയോ അല്ലെങ്കിൽ അൻസിബയ്ക്ക് ഒരു പയ്യനുമായി അടുപ്പമുണ്ടായിരിക്കുകയോ ചെയ്യട്ടെ! അത് അൻസിബയുടെ സ്വകാര്യ കാര്യം. അതും നിങ്ങളുടെ അമ്മ എന്ന സംഘടനയുമായി എന്താണ് ബന്ധമെന്ന് ചോദിച്ച് ഭാഗ്യലക്ഷ്മി.
അൻസിബ മ.ദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? എന്തിനാണ് ഒരു പെണ്ണിനെക്കുറിച്ച് മറ്റൊരു പെണ്ണായ നിങ്ങൾ ഇങ്ങനെയിരുന്ന് പരദൂഷണം പറയുന്നത് ലക്ഷ്മിപ്രിയ?- ഭാഗ്യലക്ഷ്മി ചോദിക്കുന്നു. ഇതോടെ ഭാഗ്യലക്ഷ്മിയ്‌ക്കെതിരായ ശത്രുക്കളില്‍ ഒരാള്‍ കൂടിയായി.
“പുറത്തു വന്നതിനുശേഷം ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കാണിക്കുന്ന പോലെ നിങ്ങൾ അൻസിബയെക്കുറിച്ച് കുറെ പുതിയ കഥകളിറക്കുന്നു. അതും വളരെ മോശമായ കഥകൾ! ഒരു പെൺകുട്ടിയെക്കുറിച്ച് പറയാൻ പാടില്ലാത്ത കഥകൾ. “അവൾ മ.ദ്യപിക്കും, അവൾക്ക് ഞാൻ മ.ദ്യം ഒഴിച്ചു കൊടുത്തിട്ടുണ്ട്, അവൾക്ക് മറ്റൊരു പയ്യനുമായിട്ട്…’ ഇതൊക്കെ ഉണ്ടെങ്കിൽ തന്നെ എന്താ പ്രശ്നം?
അതുകൊണ്ടല്ലേ നിങ്ങൾ സമൂഹത്തിനു മുൻപിൽ ഒരു പരിഹാസ്യയാകുന്നത്? ദയവായി ഇനിയെങ്കിലും ഇതൊന്ന് നിർത്തു.”- ഭാഗ്യലക്ഷ്മി പറഞ്ഞു.
നിങ്ങൾക്ക് അൻസിബയോട് അൻസിബയുടെ അഭിപ്രായത്തിനോട് എതിരഭിപ്രായം പറയണമെന്നുണ്ടെങ്കിൽ നിങ്ങൾ കോടതി മുഖാന്തരം സംസാരിക്കൂ. തെളിവെല്ലാം കയ്യിലുണ്ടെങ്കിൽ കോടതി വഴി സംസാരിച്ചു. അതല്ലാതെ സമൂഹമാധ്യമങ്ങളിൽ വന്നിരുന്ന് ഒരു പെൺകുട്ടിയെക്കുറിച്ച് ഓരോ കഥകളിറക്കി വിടരുത്. ഉള്ളതോ ഇല്ലാത്തതോ എന്തുമായിക്കോട്ടെ. ഒരാളെക്കുറിച്ച് അവരുടെ സ്വകാര്യ ജീവിതത്തെക്കുറിച്ച് ഇത്തരം പരാമർശം നടത്തുമ്പോൾ ഈ 2026ൽ ആരും ആ പെൺകുട്ടിയെ തെറ്റിദ്ധരിക്കില്ല. ആ കാലമൊക്കെ കടന്നുപോയി. അത്തരം കുലസ്ത്രീ പരിവേഷമൊക്കെ എന്നേ കടന്ന് സ്ത്രീകൾ ഒരുപാട് മുൻപോട്ട് വന്നു ലക്ഷ്മിപ്രിയ. ദയവായിട്ട് അത് മനസ്സിലാക്കൂ. – ഭാഗ്യലക്ഷ്മി പറഞ്ഞു.