ബെംഗളൂരു: സംസ്ഥാനത്തെ 133 പ്രധാനമന്ത്രി ജൻ ഔഷധി കേന്ദ്രങ്ങള്‍ക്ക് കാരണം കാണിക്കൽ നോട്ടീസ് നല്‍കി ഡ്രഗ് കൺട്രോൾ വകുപ്പ്. ബ്രാൻഡഡ് മരുന്നുകൾ വിൽക്കുന്നുണ്ടെന്ന് ആരോപിച്ച് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 172 പ്രധാനമന്ത്രി ജൻ ഔഷധി കേന്ദ്രങ്ങളില്‍ സംസ്ഥാന ഡ്രഗ് കൺട്രോൾ വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. ഇതേ തുടന്നാണ് 133 പ്രധാനമന്ത്രി ജൻ ഔഷധി കേന്ദ്രങ്ങള്‍ക്ക് നോട്ടീസ് അയച്ചത്. ബ്രാൻഡഡ് മരുന്നുകൾ എന്തിനാണ് വിൽക്കുന്നതെന്ന് മറുപടി നൽകിയില്ലെങ്കിൽ സംസ്ഥാന മയക്കുമരുന്ന് നിയന്ത്രണ വകുപ്പ് നിയമനടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
സംസ്ഥാനത്ത് 1,200-ലധികം പ്രധാനമന്ത്രി ജൻ ഔഷധി കേന്ദ്രങ്ങളുണ്ട്. ജൻ ഔഷധി കേന്ദ്രങ്ങളിൽ ബ്രാൻഡഡ് മരുന്നുകൾ വിൽക്കാൻ പാടില്ല എന്ന് വ്യക്തമാക്കി സംസ്ഥാന ഡ്രഗ് കൺട്രോൾ വകുപ്പ് നിര്‍ദേശം നല്‍കിയിരുന്നു. ശേഷിക്കുന്ന ജൻ ഔഷധി കേന്ദ്രങ്ങളില്‍ വരും ദിവസങ്ങളിൽ പരിശോധന നടത്തുമെന്നും അധികൃതര്‍ അറിയിച്ചു.
















