കോഴിക്കോട്:പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസ് സംഘത്തെ കണ്ട് ഭയന്നോടിയ യുവാവിന് കിണറ്റില്‍ വീണ് പരിക്കേറ്റു.ആമ്പ്രമ്മല്‍ പാലക്കല്‍ ഹര്‍ഷക്(26) ആണ് കിണറ്റില്‍ വീണത്.
ഓപ്പറേഷന്‍ തൂഫാനോടനുബന്ധിച്ച് പട്രോളിംഗ് നടത്തുകയായിരുന്നു പൊലീസ്.
ആള്‍താമസമില്ലാത്ത വീട്ടിലെ 40 അടിയോളം താഴ്ചയുള്ള കിണറ്റിലാണ് യുവാവ് വീണത്. ബുധനാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം.ഇയാളുടെ കാലിന് പൊട്ടലുണ്ടെന്നാണ് വിവരം.
വെള്ളിമാടുകുന്ന് നിന്ന് എത്തിയ അഗ്‌നിശമന സേനയും നാട്ടുകാരും ചേര്‍ന്നാണ് യുവാവിനെ പുറത്തെടുത്തത്. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.















