കൊച്ചി : ആമസോൺ സിഇഒ ആൻഡി ജാസി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യയിൽ 2026 മുതൽ 2030 വരെ 48 ബില്യൺ ഡോളർ നിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ചു. ഇതിൽ 13 ബില്യൺ ഡോളർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ), ക്ലൗഡ് അടിസ്ഥാനസൗകര്യ വികസനത്തിനാണ്. മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിലെ എഡബ്ല്യുഎസ് ഡാറ്റാ സെന്ററുകൾ വിപുലീകരിക്കും. രാജ്യത്ത് 20-ലധികം പുതിയ ഫുൾഫിൽമെന്റ് സെന്ററുകളും 100-ലധികം ലാസ്റ്റ് മൈൽ ഡെലിവറി സ്റ്റേഷനുകളും ആരംഭിക്കും. ഡെലിവറി ജീവനക്കാരുടെ ക്ഷേമത്തിനായി ‘സമ്മാൻ’ പദ്ധതിയും പ്രഖ്യാപിച്ചു. 2030ഓടെ 38 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ചെറുകിട സംരംഭങ്ങൾക്കും വിദ്യാർഥികൾക്കും എഐയുടെ പ്രയോജനം ലഭ്യമാക്കാനുമാണ് കമ്പനിയുടെ ലക്ഷ്യം.
















