ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കൊപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്ക് വച്ച് മലയാളത്തിന്റെ പ്രിയ നടൻ മമ്മൂട്ടി. ‘ എന്റെ കുടുംബത്തോടൊപ്പം ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജിയുമായുള്ള ഈ അവിസ്മരണീയമായ കൂടിക്കാഴ്ചയ്‌ക്ക് നന്ദി. എന്നെന്നേക്കുമായി ഓർക്കാൻ ഒരു നിമിഷം‘ എന്നാണ് ചിത്രം പങ്ക് വച്ച് മമ്മൂട്ടി കുറിച്ചിരിക്കുന്നത്.
മമ്മൂട്ടിയ്‌ക്കൊപ്പം ഭാര്യ സുൽഫത്ത്, മകൻ ദുൽഖർ , മകൾ സുറുമി എന്നിവരുമുണ്ടായിരുന്നു. മുൻപ് സുരേഷ് ഗോപിയുടെ മകളുടെ വിവാഹദൃശ്യങ്ങൾ പുറത്ത് വന്നപ്പോൾ‘ ഞങ്ങടെ മമ്മൂട്ടി മോദിയെ തൊഴുതില്ല ‘ എന്നൊക്കെയായിരുന്നു പല മതമൗലികവാദികളുടെയും വാദം. അവർക്ക് മുന്നിലാണ് കുടുംബത്തോടൊപ്പം മോദിയെ കണ്ട ചിത്രം മമ്മൂട്ടി പങ്ക് വച്ചിരിക്കുന്നത്. ഇത്തരക്കാർ ഈ ചിത്രം എങ്ങനെ സഹിക്കുമെന്നാണ് സമൂഹമാധ്യമങ്ങളുടെ പരിഹാസം.
















