കൊച്ചി : പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപമാനിക്കാൻ എ ഐ വീഡിയോ നിർമ്മിച്ച മലയാളിയ്‌ക്കെതിരെ പരാതി . അൻസാരി കൈപ്പാടി എന്നയാൾക്കെതിരെയാണ് പ്രധാനമന്ത്രി ഓഫീസിലേക്കടക്കം പരാതി നൽകിയിരിക്കുന്നത്.
G7 രാജ്യങ്ങളുടെ നേതാക്കൾ ഒരുമിച്ച് നിൽക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദി കൈനീട്ടുകയും വിദേശ രാഷ്‌ട്രത്തലവന്മാർ ആ കൈകളിലേക്ക് തുപ്പുന്നതുമാണ് വീഡിയോ. ഈ വീഡിയോയുടെ ഒരു സൈഡിൽ സ്വന്തം മുഖംകൂടി അൻസാരി നൽകിയിട്ടുണ്ട്. ഇതിന് അടിക്കുറിപ്പായി രാജ്യത്തെ നാണം കെടുത്തി എന്നും ഇയാൾ എഴുതിയിട്ടുണ്ട്. നിരവധി പേരാണ് ഇയാൾക്കെതിരെ വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്.
















