കോഴിക്കോട്: സംസ്ഥാന സര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റ് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കും പൊതുവിദ്യാഭ്യാസ മേഖലയ്‌ക്കും നിരാശയുണ്ടാക്കുന്നതാണെന്ന് എന്‍ടിയു.
സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരും അദ്ധ്യാപകരും ഏറെക്കാലമായി ഉന്നയിച്ചുവരുന്ന ശമ്പള, പെന്‍ഷന്‍, ഡിഎ കുടിശ്ശിക, ആനുകൂല്യങ്ങള്‍ എന്നിവ സംബന്ധിച്ച വിഷയങ്ങളില്‍ വ്യക്തമായ യാതൊരു പ്രഖ്യാപനവും ബജറ്റില്‍ ഉണ്ടായിട്ടില്ല.
വിലക്കയറ്റവും ജീവിതച്ചെലവും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജീവനക്കാരുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ ആവശ്യമായ ഒരു നടപടിയും ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. പൊതുവിദ്യാഭ്യാസ മേഖലയിലും കാര്യമായ പുതിയ പദ്ധതികളോ അടിസ്ഥാനസൗകര്യ വികസനത്തിനായുള്ള ഇടപെടലുകളോ പ്രഖ്യാപിക്കപ്പെട്ടിട്ടില്ല. എന്‍ടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. അനൂപ് കുമാര്‍ കുറ്റപ്പെടുത്തി.
















