Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എന്തുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ നീറ്റ് പുനപരീക്ഷയ്‌ക്ക് മുന്‍പ് ടെലഗ്രാമിനെ പൂട്ടുന്നു?

നീറ്റ് പരീക്ഷാ ചോർച്ചയുടെ തെളിവുകൾ കെട്ടിച്ചമയ്‌ക്കാന്‍ തട്ടിപ്പുകാർ നേരത്തെ ടെലഗ്രാം ഉപയോഗിച്ചതിനാലാണ് ടെലിഗ്രാമിന്റെ മെസേജ് എഡിറ്റിംഗ് ഫീച്ചർ പ്രവർത്തനരഹിതമാക്കാൻ സർക്കാർ ഉത്തരവിട്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2026, 06:17 pm IST
in India

ന്യൂദല്‍ഹി: നീറ്റ് പരീക്ഷാ ചോർച്ചയുടെ തെളിവുകൾ കെട്ടിച്ചമയ്‌ക്കാന്‍ തട്ടിപ്പുകാർ നേരത്തെ ടെലഗ്രാം ഉപയോഗിച്ചതിനാലാണ് ടെലിഗ്രാമിന്റെ മെസേജ് എഡിറ്റിംഗ് ഫീച്ചർ പ്രവർത്തനരഹിതമാക്കാൻ സർക്കാർ ഉത്തരവിട്ടത്. ജൂണ്‍ 21നാണ് നീറ്റ് പുനപരീക്ഷ നടക്കുന്നത്. പരീക്ഷയ്‌ക്ക് മുന്‍പും പരീക്ഷയ്‌ക്ക് ശേഷവും ഭീതിപരത്തുന്ന വ്യാജ പരീക്ഷാ ചോര്‍ച്ചാ സന്ദേശങ്ങള്‍ പരത്തി വിദ്യാര്‍ത്ഥികളേയും രക്ഷിതാക്കളേയും പരിഭ്രാന്തരാക്കാന്‍ സാധ്യതയുണ്ടെന്നതിനാലാണ് ടെലഗ്രാമിനെ പൂട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.

നീറ്റ് പരീക്ഷ നടത്തുന്ന എന്‍ടിഎയുടെ നിര്‍ദേശപ്രകാരമാണ് ഇത് നടപ്പാക്കിയത്. ഇതിനെതിരെ ടെലഗ്രാം സിഇഒ ദല്‍ഹി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ ഇതിനെ നിയമപരമായി നേരിടാന്‍ തന്നെയാണ് ഒരുങ്ങുന്നത്. പരീക്ഷാ ചോദ്യപേപ്പറുകളില്‍ ടെലഗ്രാമിന്റെ മെസേജ് എഡിറ്റിംഗ് ഫീച്ചര്‍ ഉപയോഗിച്ച് മാറ്റങ്ങള്‍ വരുത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാല്‍ വിദ്യാര്‍ത്ഥികള്‍ പരിഭ്രാന്തരാകും. അത് ഏത് വിധേനെയും തടയുക എന്നതാണ് എന്‍ടിഎയുടെ ലക്ഷ്യം. .

നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്‌ക്ക് തെറ്റായ തെളിവ് സൃഷ്ടിക്കാൻ തട്ടിപ്പുകാർ ടെലിഗ്രാമിന്റെ നേറ്റീവ് മെസേജ് എഡിറ്റിംഗ് ഫീച്ചർ ഉപയോഗിച്ചിരുന്നു.ഇത് ഉപയോഗിച്ച് പരീക്ഷാപേപ്പര്‍ ചോര്‍ന്നുവെന്നതിന് വ്യാജമായ തെളിവുകള്‍ സൃഷ്ടിക്കുകയായിരുന്നു തട്ടിപ്പുകാര്‍. ഇക്കാര്യം 2026 ലെ പ്രധാന നാഷണൽ എലിജിബിലിറ്റി-കം-എൻട്രൻസ് ടെസ്റ്റ് (നീറ്റ്) പേപ്പർ ചോർച്ച കേസിൽ അന്വേഷണം നടത്തുന്ന ഗുജറാത്ത്, ബീഹാര്‍ പൊലീസ് കണ്ടെത്തിയിരുന്നു. നിഷ്കളങ്കരായ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും രോഷംകൊള്ളിക്കുന്ന തരത്തില്‍ നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ന്നുവെന്നതിന് വ്യാജമായി തെളിവുകള്‍ ടെലഗ്രാം ഉപയോഗിച്ച് സൃഷ്ടിച്ച മൂന്ന് തട്ടിപ്പുകാരെ പൊലീസ് പിടികൂടിയിരുന്നു.

ഇതില്‍ രണ്ടു പേര്‍ നീറ്റ് പുനപരീക്ഷയുടെ ചോദ്യപേപ്പറുകൾ തരാം എന്ന് പറഞ്ഞ് പലരില്‍ നിന്നായി വലിയ തുക ഈടാക്കിയിരുന്നു. ടെലഗ്രാം ഉപയോഗിച്ച് ഈ തട്ടിപ്പുനടത്തിയ രണ്ട് പേരും രാജസ്ഥാന്‍ സ്വദേശികളാണ്. മറ്റൊരാളെ അഹമ്മദാബാദ് പോലീസിന്റെ സൈബർ ക്രൈം യൂണിറ്റ് ആണ് അറസ്റ്റ് ചെയ്തത്. അജ്ഞാതരായ വ്യക്തികൾ നീറ്റ് പുനപരീക്ഷയുമായി ബന്ധപ്പെട്ട് ക്ലൗഡ് അധിഷ്ഠിത ആപ്പായ ടെലഗ്രാമിന്റെ മെസ്സേജിംഗ്, ഓഡിയോ കോളിംഗ് സംവിധാനങ്ങള്‍ ഉപയോഗിച്ച ചോദ്യപേപ്പര്‍ എത്തിച്ച് തരാം എന്ന രീതിയില്‍ വ്യാജ ഉറപ്പുകള്‍ നല്‍കി നിരവധി വിദ്യാര്‍ത്ഥികളെ തെറ്റിദ്ധരിപ്പിച്ചു.

വിദ്യാര്‍ത്ഥികളില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും വലിയ തുകകൾ ഈടാക്കാൻ വ്യാജ നീറ്റ് പേപ്പര്‍ സൃഷ്ടിച്ച ടെലിഗ്രാം ചാനലുകളെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെയും (എൻ‌ടി‌എ) ഇന്ത്യൻ സൈബർ ക്രൈം അന്വേഷകരുടെയും ഔദ്യോഗിക പ്രസ്താവനകൾ പ്രകാരം, ഉത്കണ്ഠാകുലരായ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും കബളിപ്പിക്കാൻ തട്ടിപ്പ് ശൃംഖലകൾ ആപ്പിലെ ഒരു പ്രത്യേക പഴുതായ മെസേജ് എഡിറ്റിംഗ് ഫീച്ചര്‍ ഉപയോഗിക്കുകയായിരുന്നു.

ടെലഗ്രാം ആപ് നിരോധിച്ചതിന്റെ പേരില്‍ സിഇഒ പാവല്‍ ഡ്യൂറോവ് വലിയ കോലാഹലം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ്. “പരീക്ഷാ ചോദ്യപേപ്പർ ചോർത്തിയവരെ ശിക്ഷിക്കുന്നതിന് പകരം, ഇന്ത്യ ടെലിഗ്രാം നിരോധിച്ച് അതിന്റെ 150 ദശലക്ഷം (15 കോടി) ഉപയോക്താക്കളെയാണ് ശിക്ഷിച്ചത്. എന്നാണ് പാവൽ ഡ്യൂറോവ് കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തിയത്. പക്ഷെ ഇതില്‍ അര്‍ത്ഥമില്ല. 22 ലക്ഷം വിദ്യാര്‍ത്ഥികള്‍ എഴുതുന്ന നീറ്റ് പരീക്ഷയില്‍ പരിഭ്രാന്തി പരത്താന്‍ തട്ടിപ്പുകാര്‍ മെസേജ് എഡിറ്റിംഗ് ഫീച്ചർ ഒരിയ്‌ക്കല്‍ ഉപയോഗിച്ചതാണ്. അത് അന്വേഷണത്തില്‍ സൈബര്‍ ക്രൈം വിഭാഗം കണ്ടെത്തുകയും ചെയ്ത സ്ഥിതിക്കു് ഇനി അത്തരമൊരു തട്ടിപ്പ് ആവര്‍ത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൂട്ടുനില്‍ക്കേണ്ടതുണ്ടോ?

Tags: NEETfraudstersLatest newsTelegram APPPaval DurovMessaging Editing FeatureCyber wing
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നീറ്റ് പുനപരീക്ഷയുടെ ചോദ്യപേപ്പര്‍ തരാമെന്ന് പറഞ്ഞ് തട്ടിപ്പ്, വിദ്യാര്‍ത്ഥികളില്‍ നിന്നും പിരിച്ചത് ഒന്നരക്കോടി, രണ്ടു പേര്‍ അറസ്റ്റില്‍

India

താൽക്കാലിക നിരോധനത്തിന് പിന്നാലെ ടെലഗ്രാം ആപ്പ് പ്ലേസ്റ്റോറിൽ നിന്ന് നീക്കി, ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നും ആപ്പ് നീക്കം ചെയ്യാൻ നിർദ്ദേശം

India

പാകിസ്ഥാന്‍ ആറ് ഉപഗ്രഹങ്ങള്‍ അയച്ചെങ്കിലും ഇന്ത്യയിലെ വിവരങ്ങള്‍ ചോര്‍ത്താനാകില്ല, ആധുനിക ജാമിംഗ് സംവിധാനത്തിന് 449 കോടിയെറിഞ്ഞ് ഭാരതം

India

എങ്ങിനെയാണ് ജെവാര്‍ എന്ന കുഗ്രാമം യോഗി ഒരു അന്താരാഷ്‌ട്ര വിമാനത്താവളമാക്കിയത്? കര്‍ഷകരെല്ലാം ഹാപ്പിയാണ്, അവര്‍ യോഗിയെ വാഴ്‌ത്തുന്നു

Kerala

തൊഴിലാളി സ്ത്രീകള്‍ക്ക് രാവിലെ ആറ് മുതല്‍ സൗജന്യയാത്ര വേണമെന്ന് ശ്രീമതി ടീച്ചര്‍; സമയ പരിധിയില്ലെന്ന് അറിയിച്ചതോടെ ടീച്ചര്‍ കണ്ടം വഴി ഓടി

പുതിയ വാര്‍ത്തകള്‍

“മോദി ശാന്തനും,, ശക്തനുമാണ്… ഞാൻ അദ്ദേഹത്തെപ്പോലെയല്ല,” പ്രധാനമന്ത്രിയെ പ്രശംസിച്ച് ഡൊണാൾഡ് ട്രംപ്

പിഎം ശ്രീ: `പദ്ധതി റദ്ദാക്കണം; ചരിത്ര സത്യങ്ങൾക്ക് എതിരാണെങ്കിൽ പദ്ധതി നടപ്പിലാക്കരുത്’, മുഖ്യമന്ത്രി മറുപടി പറയണമെന്ന് സമസ്ത

ഷിനു ചൊവ്വയുടെ പൊലീസിലെ പരിശീലനം നീട്ടിവയ്‌ക്കാന്‍ നിര്‍ദ്ദേശിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

പിഎംശ്രീ വൈകിപ്പിച്ചതിന് വിദ്യാർത്ഥികളോട് സതീശനും പിണറായിയും മാപ്പ് പറയണം – കെ. സുരേന്ദ്രൻ

തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാനെ മോചിപ്പിക്കാൻ പോലീസ് സ്റ്റേഷൻ ആക്രമിച്ചവർക്ക് തിരിച്ചടി : അറസ്റ്റ് മാത്രമല്ല സ്വത്തുക്കൾ കണ്ടുകെട്ടി ലേലം ചെയ്യും

മൈസൂരു ജയദേവ ആശുപത്രിയിൽ 24 മണിക്കൂറിനിടെ 11 ഹൃദ്രോഗികൾ മരിച്ചു: ആശുപത്രിയിൽ സംഘർഷം, അന്വേഷണത്തിന് ആരോഗ്യവകുപ്പ്

ഷിഗെല്ല ബാധിച്ച് ഒരു മരണം കൂടി

ബാങ്കോക്കിൽ പത്താമത് പ്രതിരോധ സംഭാഷണം നടത്തി ഇന്ത്യയും തായ്‌ലൻഡും :  ഉഭയകക്ഷി സഹകരണം അവലോകനം ചെയ്തു

ശബരിമല ശ്രീകോവിലിന്റെ മേല്‍ക്കൂരയിലെ നിറവ്യത്യാസം: നെയ്യ് ഒഴിച്ചതിനാലാലെന്ന് സ്ഥിരീകരണം

അമിതമായി എനർജി ഡ്രിങ്കുകൾ ഉപയോഗിച്ച 18കാരന് വൃക്ക തകരാറിലായി ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.