Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

വിടപറഞ്ഞത് തന്ത്രശാസ്ത്ര രംഗത്തെ നവോത്ഥാന നായകന്‍

ശശി പെരുമ്പടപ്പില്‍byശശി പെരുമ്പടപ്പില്‍
Jun 17, 2026, 07:27 am IST
inKerala
അനിരുദ്ധന്‍ തന്ത്രികള്‍ ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണനൊപ്പം (ഫയല്‍ ഫോട്ടോ)

അനിരുദ്ധന്‍ തന്ത്രികള്‍ ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണനൊപ്പം (ഫയല്‍ ഫോട്ടോ)

പറവൂര്‍: കേരളത്തിലെ തന്ത്രശാസ്ത്രരംഗത്ത് നവോ ത്ഥാനപരമായ മാറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ആചാര്യശ്രേഷ്ഠനായിരുന്നു കെ.കെ. അനിരുദ്ധന്‍ തന്ത്രി. തന്ത്രശാസ്ത്രത്തെ സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങള്‍ക്കും തുറന്നുകൊടുത്തും പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ള യുവാക്കളെ ഈ മേഖലയിലേക്ക് കൈപിടിച്ചുയര്‍ത്തിയും ശ്രദ്ധേയനായിരുന്ന അദ്ദേഹം, ആധുനിക കാലഘട്ടത്തിലെ പ്രമുഖ താന്ത്രികാചാര്യന്മാരില്‍ ഒരാളായി വിലയിരുത്തപ്പെടുന്നു.

എറണാകുളം ജില്ലയിലെ പറവൂര്‍ താലൂക്കിലെ കട്ടത്തുരുത്ത് ദേശത്ത് കാട്ടിപ്പറമ്പില്‍ കുട്ടപ്പന്‍-ചന്ദ്രമതി ദമ്പതികളുടെ അഞ്ചാമത്തെ മകനായി 1131-ാം വര്‍ഷം തുലാമാസത്തിലെ അനിഴം നക്ഷത്രത്തിലാണ് ജനനം. പറവൂര്‍ വേലായുധന്‍ വൈദ്യരുടെ ശിഷ്യത്വത്തില്‍ വൈദ്യശാസ്ത്രത്തിലും തുടര്‍ന്ന് ചെറായി പുരുഷോ ത്തമന്‍ തന്ത്രി, പട്ടണം ഉണ്ണിത്താന്‍, കണ്ണന്‍കുളങ്ങര വെങ്കിടേശ്വരശര്‍മ്മ, മുകാംബി വെങ്കിട്ടരാമന്‍ സ്വാമി, സി.വി. കൃഷ്ണവാദ്ധ്യാര്‍ സ്വാമി എന്നിവരുടെ കീഴില്‍ വൈദിക-താന്ത്രിക വിദ്യകളിലും മാത്തുംപടി കാവുണ്ണി, എന്‍. രാജപ്പന്‍ ശാസ്ത്രികള്‍ എന്നിവരില്‍ നിന്ന് ജ്യോതി ഷശാസ്ത്രത്തിലും പ്രാവീണ്യം നേടി. കരിമ്പാടം ശ്രീവല്ലീശമംഗലം ക്ഷേത്രം, പുത്തന്‍വേലിക്കര കുരുന്നിലാക്കല്‍ ഭഗവതിക്ഷേത്രം, ചെറായി ശ്രീഗൗരീശ്വരം ക്ഷേത്രം എന്നിവിടങ്ങളില്‍ മേല്‍ശാന്തിയായി സേവനമനുഷ്ഠിച്ച അദ്ദേഹം 1984ല്‍ ചെറായി മാങ്കാവ് ഭഗവതിക്ഷേത്രത്തിലെ പ്രതിഷ്ഠയോടെ താന്ത്രിക രംഗത്ത് പുതിയ അദ്ധ്യായത്തിന് തുടക്കം കുറിച്ചു. തുടര്‍ന്ന് അന്‍പതിലേറെ ക്ഷേത്രങ്ങളുടെ താന്ത്രിക ചുമതലകള്‍ നിര്‍വഹിച്ചുവരികയായിരുന്നു.

1987ല്‍ സ്ഥാപിച്ച ശ്രീ ഗുരുദേവ വൈദിക തന്ത്രവിദ്യാപീഠത്തിലൂടെ നൂറ് കണക്കിന് ശിഷ്യന്മാരെ വാര്‍ത്തെടുക്കുവാന്‍ അദ്ദേഹത്തിനായി. വിദ്യാഭ്യാസം, നിയമം, പോലീസ് തുടങ്ങി വിവിധ മേഖലകളില്‍ ശ്രദ്ധേയരായ നിരവധി വ്യക്തികളുടെ ഗുരുവായി മാറി. തന്ത്രശാസ്ത്രപഠനം ഏതാനും കുടുംബങ്ങളില്‍ മാത്രം ഒതുങ്ങിക്കിടന്നിരുന്ന സാഹചര്യത്തില്‍, പട്ടികജാതി-പിന്നാക്ക വിഭാഗങ്ങളിലെ കുട്ടികള്‍ക്ക് ഈ മേഖലയിലേക്ക് പ്രവേശനം ഒരുക്കി യതും അവരെ പ്രാവീണ്യത്തിലേക്ക് ഉയര്‍ത്തിയതും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളിലെ ശ്രദ്ധേയമായ അധ്യായമായി മാറി.

അദ്ദേഹത്തിന്റെ ശിക്ഷണത്തില്‍ വളര്‍ന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യദു കൃഷ്ണന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ തന്ത്രി നിയമന പട്ടികയില്‍ നാലാം സ്ഥാനം നേടിയ സംഭവം സംസ്ഥാനതലത്തില്‍ ഏറെ ശ്രദ്ധനേടിയിരുന്നു. സമൂഹത്തിലെ പിന്നാക്ക വിഭാഗങ്ങളെ തന്ത്രശാസ്ത്രരംഗത്തേക്ക് ആകര്‍ഷിക്കുന്നതില്‍ അനിരുദ്ധന്‍ തന്ത്രിയുടെ സേവനം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു.

പറവൂര്‍ ശ്രീധരന്‍ തന്ത്രികള്‍ക്ക് ശേഷം പറവൂരിന്റെ പേര് തന്ത്രശാസ്ത്രരംഗത്ത് ഉയര്‍ത്തിപ്പിടിച്ച വ്യക്തിത്വമാ യാണ് അദ്ദേഹത്തെ വിലയിരുത്തപ്പെടുന്നത്. മൂത്തകു ന്നം എസ്ജിവിടി വിദ്യാപീഠത്തിന്റെ രക്ഷാധികാരിയായും കേരള ധര്‍മ്മാചാര്യ സഭയിലെ അംഗമായും വിവിധ ആ ത്മീയ-സാമൂഹിക മേഖലകളില്‍ സജീവ സാന്നിധ്യ മായിരുന്നു.

സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി പ്രവര്‍ത്തി ക്കുന്ന സാങ്കേതിക സംരംഭത്തിലും മകനൊപ്പം സഹ സ്ഥാപകനായി പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം പാരമ്പര്യ വും ആധുനികതയും സമന്വയിപ്പിച്ച ജീവിതശൈലിയി ലൂടെ ശ്രദ്ധേയനായിരുന്നു.

തന്ത്രശാസ്ത്രരംഗത്ത് സാമൂഹിക ഉള്‍ക്കൊള്ളലിന്റെ പുതിയ വഴിത്താര തുറന്ന ആചാര്യശ്രേഷ്ഠന്‍ കെ.കെ. അനിരുദ്ധന്‍ തന്ത്രിയുടെ വിയോഗം ആത്മീയ-സാംസ്‌കാരികരംഗത്തിന് വലിയ നഷ്ടമായാണ് വിലയിരുത്തപ്പെടുന്നത്.

Tags: tantric ritualsKK. Anirudhan tantriകെ.കെ. അനിരുദ്ധന്‍ തന്ത്രി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കല്‍പ്പുഴ ദിവാകരന്‍ നമ്പൂതിരിയുടെ ഓര്‍മക്കായി തന്ത്രവിദ്യാപീഠം ഏര്‍പ്പെടുത്തിയ പുരസ്‌കാരം അശ്വതിതിരുന്നാള്‍ ഗൗരി ലക്ഷ്മി ഭായ് തമ്പൂരാട്ടിയില്‍ നിന്ന് അനിരുദ്ധന്‍ തന്ത്രികള്‍ ഏറ്റുവാങ്ങുന്നു (ഫയല്‍ ഫോട്ടോ)
Kerala

ആദ്ധ്യാത്മികരംഗത്ത് നികത്താനാവാത്ത നഷ്ടം: മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി

അനിരുദ്ധന്‍ തന്ത്രികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം
Kerala

താന്ത്രിക പാരമ്പര്യത്തിന്റെ മഹത്വം ഉയര്‍ത്തിപ്പിടിച്ച വ്യക്തിത്വം: ശശികല ടീച്ചര്‍

Kerala

കെ.കെ. അനിരുദ്ധന്‍ തന്ത്രി തന്ത്രശാസ്ത്രജ്ഞരില്‍ വിപ്ലവാചാര്യന്‍: ആര്‍.വി. ബാബു

India

മൂന്ന് പേരെ വിഷം കൊടുത്ത് കൊന്ന സ്വയം പ്രഖ്യാപിത ആൾദൈവം ബാബ കമറുദ്ദീൻ ആരാണ് ? ഇയാൾ ബാബ വേഷം കെട്ടി വധിച്ചത് നിരവധി പേരെ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ചിത്രം: ജനം ടിവിയോട് കടപ്പാട്‌

പിണറായിയെ ‘കാണാനില്ല’; ഇഡി വീട്ടിൽ സമൻസ് നോട്ടീസ് പതിച്ചു

കുട്ടികൾക്ക് ഇന്റർനെറ്റ് നിരോധിക്കാനാവില്ല; ദോഷകരമായ ഉള്ളടക്കമാണ് നിയന്ത്രിക്കേണ്ടതെന്ന് സുപ്രീംകോടതി

‘തെന്നിസൈ തെൻട്രൽ’ ദേവ: തമിഴ് സിനിമയെ ഈണങ്ങൾകൊണ്ട് കീഴടക്കിയ സംഗീതജാലവിദ്യക്കാരൻ

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

അഭിജീത് ദിപ്‌കെയെ ഉടൻ കോടതിയിൽ ഹാജരാക്കും : സെൻട്രൽ പാർക്ക് അടച്ചിട്ടു

വീട്ടിലെയും സമൂഹത്തിലെയും അഴുക്കും മാലിന്യവും ഒഴിവാക്കണം : ദസറ ദിവസത്തിൽ രാവണനൊപ്പം പാറ്റയെയും കത്തിച്ച് ചാമ്പലാക്കും

ദേവയുടെ വിയോഗം തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; അനുശോചനം അറിയിച്ച് ഗവർണർ അർലേക്കർ

‘വീ ദ ചോട്ടു’ : രാഹുലിന്റെ റാലിയിൽ നേഹ ബോറ ശ്രദ്ധിക്കപ്പെട്ടതിൽ കോൺഗ്രസിന്റെ യുവജന സംഘടനയ്‌ക്ക് അസ്വസ്ഥത, വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന്റെ പേര് മാറ്റി

‘ബാഷ’, ‘അണ്ണാമലൈ’ ഈണങ്ങളുടെ മാന്ത്രികൻ വിടവാങ്ങി; സംഗീത സംവിധായകൻ ദേവയ്‌ക്ക് അന്ത്യയാത്ര

ദസറയ്‌ക്ക് രാവണനെ ഒരുക്കുന്നത് മീററ്റിൽ നിന്നുള്ള മുസ്ലീം കുടുംബം; ഷിംലയിൽ മതസൗഹാർദ്ദത്തിന്റെ 20 വർഷത്തെ പാരമ്പര്യം

റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ ഇന്ത്യക്ക് ആശ്വാസം : തീരുവകളില്‍ താത്കാലിക ഇളവ് പ്രഖ്യാപിച്ച് ട്രംപ് 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.