Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കെ.കെ. അനിരുദ്ധന്‍ തന്ത്രി തന്ത്രശാസ്ത്രജ്ഞരില്‍ വിപ്ലവാചാര്യന്‍: ആര്‍.വി. ബാബു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2026, 07:14 am IST
in Kerala

കൊച്ചി: തന്ത്രശാസ്ത്ര രംഗത്ത് പുരോഗമനാത്മകമായ വിപ്ലവം സൃഷ്ടിച്ച വ്യക്തിയായിരുന്നു അനിരുദ്ധന്‍ തന്ത്രികളെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷന്‍ ആര്‍.വി. ബാബു അനുസ്മരിച്ചു. കര്‍മം കൊണ്ട് ബ്രാഹ്‌മണ്യം നേടാമെന്ന പാലിയം വിളംബരത്തിന്റെ അന്തസത്ത ഉള്‍ക്കൊണ്ട് തന്റെ കര്‍മം കൊണ്ട് അതിനെ സാക്ഷാത്കരിച്ച മഹാവ്യക്തിത്വത്തിനുടമയായിരുന്നു അദ്ദേഹം. മാധവ്ജിയോട് അങ്ങേയറ്റം ബഹുമാനം പുലര്‍ത്തിയിരുന്ന അദ്ദേഹം പട്ടികജാതി യുവാക്കളെ തന്ത്രം പഠിപ്പിച്ച് പൂജാരിമാരാക്കുന്നതില്‍ ബദ്ധശ്രദ്ധനായിരുന്നു. അവര്‍ ഇന്ന് സ്തുത്യര്‍ഹമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളിലടക്കം ശാന്തിമാരായി പ്രവര്‍ത്തിച്ച് വരുന്നത് അദ്ദേഹത്തിന്റെ വ്യക്തിപരമായ വിജയം തന്നെയാണ്.

നിഷ്ഠാവാനായ ഉപാസകനും വിട്ടുവീഴ്ച ചെയ്യാത്ത കര്‍മയോഗിയുമായിട്ടാണ് അദ്ദേഹം ജീവിച്ചത്. നിരവധി ക്ഷേത്രങ്ങളുടെ താന്ത്രിക സ്ഥാനമലങ്കരിച്ചിരുന്ന തന്ത്രികള്‍ ആ രംഗത്ത് പാലിച്ച നിഷ്ഠ തന്റെ ശിഷ്യരിലേക്കും പകര്‍ന്ന് നല്‍കാന്‍ ശ്രദ്ധിച്ചിരുന്നു. പ്രശസ്തനായ ജ്യോതിഷ പണ്ഡിതന്‍ മാത്രമല്ല സംസ്‌കൃതത്തിലെ അസാധാരണമായ പാണ്ഡിത്യത്തിനും ഉടമയായിരുന്നു തന്ത്രികള്‍. ശ്രീഗുരുദേവ വൈദിക വിദ്യാപീഠം സ്ഥാപിച്ച് പുതുതലമുറയെ ഈ രംഗത്തേക്ക് കൈപിടിച്ച് കൊണ്ടുവരാന്‍ അദ്ദേഹം പരിശ്രമിച്ചു.

ഹൈന്ദവ സമാജത്തിന്റെ ഏകീകരണം അനിവാര്യമാണെന്ന് ദൃഢമായി വിശ്വസിച്ചിരുന്നയാളാണ് തന്ത്രികള്‍. ഹൈന്ദവ സമാജത്തിനും സംസ്‌കാരത്തിനും നേരെ നടക്കുന്ന ആക്രമണങ്ങളില്‍ രോഷാകുലനായി പ്രതികരിക്കുന്ന വ്യക്തിയായിരുന്നു അദ്ദേഹം. തികഞ്ഞ രാഷ്‌ട്രഭക്തനും സമാജ സ്‌നേഹിയുമായ തന്ത്രികള്‍ പറവൂരിലെ എല്ലാ ഹിന്ദു സംരംഭങ്ങളുടേയും നേതൃസ്ഥാനത്ത് തന്നെ ഉണ്ടായിരുന്നു.

ശ്രീനാരായണ ഗുരുദേവന്റെ പരമഭക്തനും ഗുരുവിന്റെ ആദര്‍ശങ്ങള്‍ ജീവിതത്തില്‍ അനുഷ്ഠിക്കുന്നതില്‍ ബദ്ധശ്രദ്ധമായിരുന്നു അനിരുദ്ധന്‍ തന്ത്രികള്‍. അദ്ദേഹത്തിന്റെ ആകസ്മികമായ മരണത്തില്‍ അഗാധ ദുഃഖം രേഖപ്പെടുത്തുന്നതോടൊപ്പം കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുകയും ചെയ്യുന്നു.

പനിബാധിച്ചതിനെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ രാവിലെ ഏഴോടെയായിരുന്നു അന്ത്യം.

നിരവധി ക്ഷേത്രങ്ങളുടെ താന്ത്രികസ്ഥാനങ്ങള്‍ വഹിച്ചിരുന്നു. നൂറുകണക്കിന് ശിഷ്യരെ വാര്‍ത്തെടുത്ത ഗുരുവും ഗുരുദേവ ദര്‍ശനങ്ങളുടെ പ്രഭാഷകനുമായിരുന്നു. അദ്ദേഹം സ്ഥാപിച്ച ഗുരുദേവ വൈദിക തന്ത്രവിദ്യാപീഠത്തിലൂടെ നിരവധി പേര്‍ക്കു തന്ത്ര-വൈദിക പഠനത്തിന് അവസരമൊരുക്കി.

ഇന്നലെ ഉച്ചയ്‌ക്ക് 12.30ന് മടപ്ലാതുരുത്തിലെ വീട്ടിലെത്തിച്ച ഭൗതികദേഹം വൈകിട്ട് നാലുമണിയോടെ ഗുരുദേവ വൈദിക തന്ത്രവിദ്യാപീഠത്തില്‍ പൊതുദര്‍ശനത്തിനു വച്ചു. സാമൂഹിക, ആത്മീയ, സാംസ്‌കാരിക, രാഷ്‌ട്രീയ രംഗങ്ങളിലെ പ്രമുഖരും നിരവധി ഭക്തജനങ്ങളും അന്ത്യോപചാരമര്‍പ്പിച്ചു.

സംസ്‌കാരം ഇന്ന് രാവിലെ 10ന് ഗുരുദേവ വൈദിക തന്ത്രവിദ്യാപീഠത്തില്‍. ഭാര്യ: ലസിത. മക്കള്‍: ബ്രഹ്‌മസൂര്‍, ഡോ. അഞ്ജു. മരുമകന്‍: സിനോയ്.

 

Tags: R.V. BabuKK. Anirudhan tantriTantric sastraPaliam ProclamationTravancore Devaswom Board Temple
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അനിരുദ്ധന്‍ തന്ത്രികള്‍ ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണനൊപ്പം (ഫയല്‍ ഫോട്ടോ)
Kerala

വിടപറഞ്ഞത് തന്ത്രശാസ്ത്ര രംഗത്തെ നവോത്ഥാന നായകന്‍

കല്‍പ്പുഴ ദിവാകരന്‍ നമ്പൂതിരിയുടെ ഓര്‍മക്കായി തന്ത്രവിദ്യാപീഠം ഏര്‍പ്പെടുത്തിയ പുരസ്‌കാരം അശ്വതിതിരുന്നാള്‍ ഗൗരി ലക്ഷ്മി ഭായ് തമ്പൂരാട്ടിയില്‍ നിന്ന് അനിരുദ്ധന്‍ തന്ത്രികള്‍ ഏറ്റുവാങ്ങുന്നു (ഫയല്‍ ഫോട്ടോ)
Kerala

ആദ്ധ്യാത്മികരംഗത്ത് നികത്താനാവാത്ത നഷ്ടം: മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി

അനിരുദ്ധന്‍ തന്ത്രികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം
Kerala

താന്ത്രിക പാരമ്പര്യത്തിന്റെ മഹത്വം ഉയര്‍ത്തിപ്പിടിച്ച വ്യക്തിത്വം: ശശികല ടീച്ചര്‍

ഹിന്ദു ഐക്യവേദി കോട്ടയം ജില്ലാ സമ്മേളനം ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആര്‍.വി. ബാബു ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു
Kerala

ഹിന്ദുക്കളെ ജാതീയമായി ശിഥിലമാക്കാന്‍ തീവ്രശ്രമം: ആര്‍.വി. ബാബു

Kerala

തന്ത്രിയുടെ അറസ്റ്റ് സിപിഎമ്മിന്റെ മുഖം രക്ഷിക്കാനുള്ള കുറുക്കുവഴിയോ?; കാരണം എസ്ഐടി വ്യക്തമാക്കട്ടേയെന്ന് ആർ.വി ബാബു

പുതിയ വാര്‍ത്തകള്‍

പ്രണയാഭ്യർത്ഥ നിരസിച്ച പ്ലസ് ടു വിദ്യാർഥിനിയെ കുത്തിപ്പരിക്കേൽപ്പിച്ച സഹദ് പോക്സോ പ്രതി, ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും

യാത്രക്കാര്‍ക്ക് ആശ്വാസം… ബെംഗളുരു-തിരുവനന്തപുരം സ്പെഷ്യല്‍ ട്രെയിനുകളുടെ സർവീസ് നീട്ടി

സൗരക്ഷിക പഞ്ചമി പുരസ്‌കാരം കെ.എസ്. രാജേന്ദ്രപ്രസാദിന് റിട്ട. ജസ്റ്റിസ് വി.ജി. അരുണ്‍ സമ്മാനിക്കുന്നു

സൗരക്ഷിക പഞ്ചമി പുരസ്‌കാരം സമ്മാനിച്ചു

തിരഞ്ഞെടുപ്പ് തോൽവിയിൽ പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ഡിവൈഎഫ്ഐ

ഡ്രൈവിങ് ടെസ്റ്റില്‍ മാറ്റം; ഇനി പിന്‍കാമറ നോക്കിയും H എടുക്കാം

‘ജിഹാദി കമ്യൂണിസ്റ്റ് ‘ കെഇഎന്‍ കുഞ്ഞഹമ്മദിനെ പിന്തുണച്ച് സിപിഎം, വിമര്‍ശനമുയര്‍ത്തി ഇടതു സഹയാത്രികരും

താൽക്കാലിക നിരോധനത്തിന് പിന്നാലെ ടെലഗ്രാം ആപ്പ് പ്ലേസ്റ്റോറിൽ നിന്ന് നീക്കി, ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നും ആപ്പ് നീക്കം ചെയ്യാൻ നിർദ്ദേശം

സംഘം: സ്വഭാവവും സമീപനവും-2: സമാജ പരിവര്‍ത്തനത്തിലൂടെ വ്യവസ്ഥാ പരിവര്‍ത്തനം

നെഹ്‌റുവിന്റെ ഇന്ത്യ മുതല്‍ മോദിയുടെ ഭാരതം വരെ

സ്വര്‍ണക്കൊള്ളയില്‍ വിറച്ച് സിപിഎം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.