കണ്ണൂര്‍:തലശേരി പുതിയ ബസ് സ്റ്റാന്‍ഡില്‍ കൊലപാതക ശ്രമം.അറുപതുകാരനെ ആള്‍ക്കൂട്ടത്തിനിടയില്‍ വച്ച് കഴുത്തറത്ത് കൊല്ലാനാണ് ശ്രമം നടന്നത്.
ആക്രി സാധനങ്ങള്‍ ശേഖരിക്കുന്ന ചെമ്പിലോട് പെറ്റുമ്മല്‍ വളപ്പില്‍ മന്നന്‍ കടിയന്‍ വീട്ടില്‍ നാസറിന് നേരെയാണ് വധശ്രമം.നാസറിനെ അതീവ ഗുരുതരാവസ്ഥയില്‍ പരിയാരം ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം ഉച്ച കഴിഞ്ഞ് 3.30 ഓടെയായിരുന്നു സംഭവം.സംഭവവുമായി ബന്ധപ്പെട്ട് കൊയിലാണ്ടി പുളിയഞ്ചേരി സ്വദേശി മുഹമ്മദ് ഷാഹിദിനെ (39) ടൗണ്‍ പൊലീസ് പിടികൂടി.മദ്യലഹരിയിലായിരുന്ന പ്രതി ബ്ലേഡ് പോലുള്ള മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് നാസറിനെ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചത്.
















