Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

മെസിപ്പട ഇറങ്ങുന്നു; അർജൻ്റീന ആദ്യമത്സരത്തിൽ അൾജീരിയയ്‌ക്ക് എതിരെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2026, 03:16 pm IST
inFootball, Sports

 

കന്‍സാസ് സിറ്റി: ഒരിക്കല്‍ മാറഡൊണയുടെ മാന്ത്രിക കാലടികളും പിന്നീട് ലയണല്‍ മെസിയുടെ സ്വപ്‌നസ്പര്‍ശവും ലോകത്തെ വിസ്മയിപ്പിച്ച അതേ ജഴ്സി, വീണ്ടും ലോകകപ്പ് വേദിയില്‍ പ്രതീക്ഷകളുടെ ഭാരം ചുമന്നെത്തുന്നു. ആകാശനീലയും വെള്ളയും കലര്‍ന്ന വരകള്‍ വെറും നിറങ്ങളല്ല; കോടിക്കണക്കിന് ഹൃദയങ്ങളുടെ സ്വപ്‌നങ്ങളും ഓര്‍മകളും അഭിമാനവുമാണ്. അതെ, ലോക ചാമ്പ്യന്മാരായ അര്‍ജന്റീന തങ്ങളുടെ ലോകകപ്പ് പോരാട്ടം ഇന്നു തുടങ്ങുന്നു. ആഫ്രിക്കയില്‍നിന്നുള്ള അള്‍ജീരിയയാണ് എതിരാളികള്‍. അമേരിക്കയിലെ കന്‍സാസ് സിറ്റിയിലെ കന്‍സാസ് സിറ്റി സ്റ്റേഡിയം ആണ് വേദി. മത്സരം ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ 6.30.

മെസിയുടെ പാരമ്പര്യം കൈമാറുന്ന പുതിയ തലമുറയും, മധ്യനിരയിലെ സൃഷ്ടിപരതയും, പ്രതിരോധനിരയുടെ കരുത്തും ചേര്‍ന്ന് അര്‍ജന്റീന വീണ്ടും ലോകത്തെ തങ്ങളുടെ ഫുട്ബോള്‍ കവിതയിലേക്ക് ക്ഷണിക്കുകയാണ്. പന്ത് ഉരുളാന്‍ തുടങ്ങുമ്പോള്‍ അത് വെറും കളിയാകില്ല; ചരിത്രവും പ്രതീക്ഷയും വികാരവും ഒത്തുചേരുന്ന ഒരു സംഗീതമാകും. ലോകകപ്പിന്റെ വിശാല വേദിയില്‍ അള്‍ജീരിയയ്‌ക്കെതിരേ അര്‍ജന്റീന ഇറങ്ങുമ്പോള്‍, ലക്ഷ്യം മൂന്ന് പോയിന്റുകള്‍ മാത്രമല്ല; മറ്റൊരു ഇതിഹാസയാത്രയുടെ ആദ്യ അധ്യായം കുറിക്കുകയാണ്.

കിരീട ഭാരവുമായി ആല്‍ബിസെലസ്റ്റിയന്‍സ്
വീണ്ടും നാട്ടുകാരനായ പരിശീലകന്‍ ലയണല്‍ സ്‌കലോനിക്ക് കീഴില്‍ വീണ്ടും ലയണല്‍ മെസിയുടെ നായകത്വത്തിലാണ് അര്‍ജന്റീന പടപ്പുറപ്പാടിന് തയ്യാറെടുക്കുന്നത്. ജേതാക്കളായ ടീം ചങ്കിടിപ്പോടെ ഇറങ്ങാന്‍ തുടങ്ങുന്നതിന് തുടക്കമിട്ട ടീം അര്‍ജന്റീനയാണെന്ന് ചരിത്രം വസ്തുത നിരത്തുന്നു. 1990ല്‍ അന്നത്തെ നിലവിലെ ജേതാക്കളായി ഇറങ്ങിയ ആര്‍ജന്റീന ആദ്യ മത്സരത്തില്‍ ആഫ്രിക്കന്‍ ടീം കാമറൂണിനോട് പരാജയപ്പെട്ടു. പിന്നീട് ഈ ദുര്യോഗം 2002ല്‍ സെനഗലുമായി മുട്ടാനിറങ്ങിയ ഫ്രാന്‍സും 2014ല്‍ നെതര്‍ലന്‍ഡുമായി കളിച്ച സ്പെയിനും 2018ല്‍ മെക്സിക്കൊയ്‌ക്കെതിരെ പൊരുതിയ ജര്‍മനിയും അനുഭവിച്ചിട്ടുണ്ട്. ഈ ചെറിയ ചരിത്രം ഓരോ ലോകകപ്പിലും നിലവിലെ ജേതാക്കളുടെ ആദ്യ മത്സരം വലിയ ആകാംക്ഷയുയര്‍ത്തുന്നതായി മാറിയിട്ടുണ്ട്.

കുറേ കാലം കൊണ്ട് വളരെ മികച്ച ഗ്രാഫ്ലൈന്‍ ആണ് അര്‍ജന്റീനയ്‌ക്കുള്ളത്. കഴിഞ്ഞ ലോകകപ്പില്‍ ആദ്യ പോരാട്ടത്തിനിറങ്ങുമ്പോഴും ഇതിനേക്കാള്‍ മികച്ചതായിരുന്നു അര്‍ജന്റീനയുടെ സ്ഥിതി. തുടര്‍ച്ചയായി 36 മത്സരങ്ങളില്‍ തോല്‍ക്കാതെയെത്തിയാണ് സൗദിക്ക് മുന്നില്‍ ഞെട്ടിയത്.

ലാറ്റിനമേരിക്കയില്‍ നിന്ന് ആദ്യമായി യോഗ്യത നേടിയ ടീം ആണ് അര്‍ജന്റീന. തെക്കേ അമേരിക്കന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ കോന്‍മെബോല്‍ യോഗ്യതാ മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ അര്‍ജന്റീന ഒന്നാമതായിരുന്നു. സമീപകാലത്തേക്ക് വരികയാണെങ്കില്‍ ഒടുവില്‍ നടന്ന അഞ്ച് കളികളില്‍ എല്ലാം ജയിച്ചിട്ടുണ്ട്. 14 ഗോളുകള്‍ നേടിയപ്പോള്‍ ഒരു ഗോള്‍ മാത്രമാണ് വഴങ്ങിയത്. ലോകകപ്പിന് തൊട്ടുമുമ്പുള്ള സന്നാഹ മത്സരത്തില്‍ ഹോണ്ടുറാസിനെയും ഐസ്ലന്‍ഡിനെയും പരാജയപ്പെടുത്തി.

സാധ്യതാ ലൈനപ്പ്
അര്‍ജന്റീന
എമിലിയാനോ മാര്‍ട്ടിനെസ, മോളിന, ഒട്ടമെന്‍ഡി, ലിസാന്‍ഡ്രോ മാര്‍ട്ടിനെസ്, മദീന, ഡി പോള്‍, ഫെര്‍ണാണ്ടസ്, മാക് അലിസ്റ്റര്‍, അല്‍മാഡ, മെസി, ലൗത്താരോ മാര്‍ട്ടിനെസ്.

അള്‍ജീരിയ
സൂക്ക സിദാന്‍, റഫീക്ക് ബെല്‍ഗാലി, മാണ്ഡി, സമീര്‍ ചെര്‍ഗുയി, ഐറ്റ്-നൂരി, ബെന്റലേബ്, ബൂദൗയി, റിയാദ് മഹ്രെസ്, അനീസ് ഹജ് മൗസ, മുഹമ്മദ് അമിന്‍ അമോറ, അമിന്‍ ഗൗറി.

Tags: ArgentinaFIFA World Cup 2026Algeria2026 FIFA World Cup
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മെസി തട്ടിപ്പ് : പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി, അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ഡിജിപിയുടെ ശുപാര്‍ശ

Kerala

മെസിയെയും അര്‍ജന്റീന ടീമിനെയും കേരളത്തിലെത്തിക്കുന്നതിനുളള തീരുമാനം സര്‍ക്കാരിന്റേത് : ആന്റോ ആഗസ്റ്റിന്‍

Football

നീ അനശ്വരനാണ്, എന്നെന്നും’; മെസിക്ക് ഡി പോളിന്റെ ഹൃദയസ്പര്‍ശിയായ യാത്രാമൊഴി

Football

മിസ് യു മെസി; ദേശീയ ടീമില്‍നിന്ന് ലയണല്‍ മെസ്സി വിരമിച്ചു, വിരമിക്കുന്നത് ലോകകപ്പ് നേടിയ ഇതിഹാസം

ലോക കിരീടം നേടിയ അര്‍ജന്റീന വനിതാ ടീമിന്റെ ആഹ്ലാദം
Hockey

അര്‍ജന്റീന ഹോക്കി രാജ്ഞിമാര്‍; ഷൂട്ടൗട്ടില്‍ നെതര്‍ലന്‍ഡ്‌സിനെ തോല്‍പ്പിച്ചു

പുതിയ വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.