Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

മിസ് യു മെസി; ദേശീയ ടീമില്‍നിന്ന് ലയണല്‍ മെസ്സി വിരമിച്ചു, വിരമിക്കുന്നത് ലോകകപ്പ് നേടിയ ഇതിഹാസം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2026, 09:17 pm IST
inFootball

ബ്യൂണസ് ഐറിസ്: അര്‍ജന്റീന ഫുട്‌ബോളിന്റെ ഒരു യുഗത്തിന് വിരാമം. നീലയും വെള്ളയും നിറഞ്ഞ കുപ്പായത്തില്‍ ഇനി മെസ്സിയില്ല. ഇതിഹാസ താരം ലയണല്‍ മെസ്സി ദേശീയ ടീമില്‍ നിന്നുള്ള വിരമിക്കല്‍ പ്രഖ്യാപിച്ചു. 2026 ലോകകപ്പ് ഫൈനലിന് പിന്നാലെ ആലോചനയിലായിരുന്ന തീരുമാനം ഓഗസ്റ്റ് 31ന് സോഷ്യല്‍ മീഡിയയിലൂടെ ഔദ്യോഗികമായി അറിയിക്കുകയായിരുന്നു.

39കാരനായ മെസ്സിയുടെ പ്രഖ്യാപനം ഫുട്‌ബോള്‍ ലോകത്തെ വികാരഭരിതമാക്കി. വളരെ വികാര നിര്‍ഭരമായ കുറിപ്പിലൂടെയാണ് മെസ്സി വിരമിക്കല്‍ പ്രഖ്യാപിച്ചത്. ”ഫൈനലിന് ശേഷം ഏറെ ആലോചിച്ച ശേഷമാണ് ഈ തീരുമാനം. ദേശീയ ടീമില്‍ നിന്ന് വിരമിക്കുകയാണെന്ന് എല്ലാവരെയും അറിയിക്കുകയാണ്,” എന്നായിരുന്നു മെസ്സിയുടെ സന്ദേശത്തിന്റെ തുടക്കം. തീരുമാനം തന്റെ ഹൃദയത്തെ വേദനിപ്പിക്കുന്നതാണെങ്കിലും, ഇപ്പോഴാണ് പിന്മാറേണ്ട ശരിയായ സമയമെന്ന് അദ്ദേഹം വ്യക്തമാക്കി.

അര്‍ജന്റീന ജഴ്‌സിക്കായി കളിച്ച കഴിഞ്ഞ 20 വര്‍ഷവും താന്‍ എല്ലാം സമര്‍പ്പിച്ചുവെന്ന് മെസ്സി പറഞ്ഞു. വിജയിച്ച അവസാന വര്‍ഷങ്ങളില്‍ മാത്രമല്ല, അതിന് മുമ്പുള്ള പ്രയാസകരമായ കാലത്തും ദേശീയ ടീമിനായി പരമാവധി നല്‍കാന്‍ ശ്രമിച്ചുവെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ”ഈ ജഴ്‌സിക്കായി ഞാന്‍ എല്ലാം നല്‍കി. ഇനി എനിക്ക് നല്‍കാന്‍ ഒന്നുമില്ല. പിന്നില്‍ മികച്ച യുവതാരങ്ങള്‍ വരുന്നുണ്ട്. അവര്‍ക്ക് അവസരം ലഭിക്കേണ്ട സമയമാണിത്,” എന്നായിരുന്നു മെസ്സിയുടെ വാക്കുകള്‍. ദേശീയ ടീമിലെ സഹതാരങ്ങള്‍ക്കും പരിശീലകര്‍ക്കും ടീം അധികൃതര്‍ക്കും ആരാധകര്‍ക്കും കുടുംബത്തിനും മെസ്സി നന്ദി അറിയിച്ചു.

അര്‍ജന്റീനയ്‌ക്കായി കളിച്ച കാലത്ത് സ്വന്തമാക്കിയ ഓര്‍മ്മകളും സഹതാരങ്ങള്‍ക്കൊപ്പം നേടിയ നേട്ടങ്ങളും തന്റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട അധ്യായങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

ഇനി അര്‍ജന്റീനയ്‌ക്കായി കളിക്കാരനായി അല്ല, ഒരു സാധാരണ ആരാധകനായി പുറത്തുനിന്ന് ടീമിനെ പിന്തുണയ്‌ക്കുമെന്നും മെസ്സി വ്യക്തമാക്കി. ”നല്ല സമയത്തും മോശം സമയത്തും ഞാന്‍ നിങ്ങളോടൊപ്പം ഉണ്ടാകും” എന്ന സന്ദേശവും അദ്ദേഹം നല്‍കി.

2016ലെ കോപ്പ് അമേരിക്ക പരാജയത്തെത്തുടര്‍ന്ന് മെസ്സി വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് തിരിച്ചെത്തുകയായിരുന്നു. പിന്നീട് 2022 ലോകകിരീടം അര്‍ജന്റീന സ്വന്തമാക്കിയപ്പോള്‍ അതില്‍ നിര്‍ണായകമായത് മെസ്സിയുടെ മികവായിരുന്നു. 207 മത്സരങ്ങളില്‍ അര്‍ജന്റീനയെ പ്രതിനിധീകരിച്ച മെസ്സി 125 ഗോളുകളും നേടി. ആറ് ലോകകപ്പുകളില്‍ (2006, 2010, 2014, 2018, 2022, 2026) കളിച്ച മെസി ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ ഗോള്‍ വേട്ടക്കാരനാണ്. 21 ഗോളുകളാണ് മെസിയുടെ അക്കൗണ്ടിലുള്ള ലോകകപ്പ് ഗോളുകള്‍. 12 അസിസ്റ്റുകളുമുണ്ട്. 34 മത്സരങ്ങളില്‍നിന്നാണ് ഈ നേട്ടം. മികച്ച കളിക്കാരനുള്ള ഗോള്‍ഡന്‍ ബോള്‍ രണ്ടു വട്ടം നേടിയ താരം കൂടിയാണ് മെസ്സി. 2005ല്‍ ഹംഗറിക്കെതിരായ മത്സരത്തിലാണ് മെസ്സി അന്താരാഷ്്ട്ര തലത്തില്‍ അരങ്ങേറിയത്.

21 ജൂലൈയില്‍ തന്നെ തീരുമാനം
മെസ്സിയുടെ പ്രഖ്യാപനത്തിലെ ഏറ്റവും ശ്രദ്ധേയമായ ഭാഗങ്ങളിലൊന്ന് തീരുമാനം എപ്പോള്‍ എടുത്തുവെന്നതാണ്. 2026 ലോകകപ്പ് ഫൈനലിന് രണ്ട് ദിവസം കഴിഞ്ഞ്, ജൂലൈ 21ന് തന്നെ ഈ വാക്കുകള്‍ എഴുതിയിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി. എന്നാല്‍ പിന്നീട് പി
താവ് ജോര്‍ജെ മെസ്സിയുടെ മരണം സംഭവിച്ചതോടെ ദേശീയ ടീമില്‍ നിന്ന് വിരമിക്കാനുള്ള തീരുമാനത്തില്‍ കൂടുതല്‍ ഉറച്ചുവെന്ന് മെസ്സി വ്യക്തമാക്കി. ഓഗസ്റ്റ് 7ന് പിതാവ് ജോര്‍ജെ മെസ്സി 68ാം വയസ്സില്‍ അന്തരിച്ചിരുന്നു. അതിന് പിന്നാലെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഹൃദയഭേദകമായ കുറിപ്പില്‍ മെസ്സി തന്റെ ഫുട്‌ബോള്‍ ഭാവിയെക്കുറിച്ച് സംശയം പ്രകടിപ്പിച്ചിരുന്നു. ”ഇനി എത്രകാലം കൂടി ഫുട്‌ബോള്‍ കളിക്കുമെന്ന് എനിക്ക് തന്നെ ഉറപ്പില്ല” എന്നായിരുന്നു അന്ന് അദ്ദേഹം പറഞ്ഞത്.

ലോകകപ്പിലെ അവസാന അധ്യായം
2026 ലോകകപ്പില്‍ അര്‍ജന്റീനയെ ഫൈനല്‍ വരെ എത്തിച്ച ശേഷമാണ് മെസ്സി ദേശീയ ടീമിനോട് വിടപറയുന്നത്. ഫൈനലില്‍ സ്‌പെയിനോട് പരാജയപ്പെട്ടതോടെ തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് കിരീടമെന്ന അര്‍ജന്റീനയുടെ സ്വപ്‌നം തകര്‍ന്നിരുന്നു. പിതാവിനായി മറ്റൊരു ലോകകപ്പ് കിരീടം നേടണമെന്ന ആഗ്രഹം മെസ്സിക്കുണ്ടായിരുന്നുവെന്നും, എന്നാല്‍ അത് സാധിച്ചില്ലെന്നും അദ്ദേഹം നേരത്തെ സോഷ്യല്‍ മീഡിയ കുറിപ്പില്‍ പറഞ്ഞിരുന്നു. മെസ്സിയുടെ ദേശീയ ടീം കരിയര്‍ വിമര്‍ശനങ്ങളും നിരാശകളും നിറഞ്ഞ തുടക്കത്തില്‍ നിന്ന് ചരിത്രത്തിലെ ഏറ്റവും മഹത്തായ വിജയങ്ങളിലേക്കാണ് വളര്‍ന്നത്. കോപ്പ അമേരിക്ക, ലോകകപ്പ് തുടങ്ങിയ കിരീടങ്ങള്‍ അര്‍ജന്റീനയ്‌ക്കൊപ്പം നേടിയ ശേഷമാണ് അദ്ദേഹം വിടപറയുന്നത്.

ക്ലബ് ഫുട്‌ബോളില്‍ തുടരും
മെസ്സിയുടെ വിരമിക്കല്‍ ദേശീയ ടീമില്‍ നിന്നുള്ളതാണ്. ക്ലബ് ഫുട്‌ബോളില്‍ അദ്ദേഹം ഇപ്പോഴും സജീവമാണ്. കിലേൃ ങശമാശക്കായി ഓഗസ്റ്റ് 30ന് സിഎഫ് മോണ്‍ട്രിയലിനെതിനെതിരെ നടന്ന മത്സരത്തില്‍ മെസ്സി നാല് ഗോളും ഒരു അസിസ്റ്റും നേടി 71 വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. ആ പ്രകടനത്തോടെ 2026 എംഎല്‍എസ് സീസണില്‍ 18 ഗോളുകളുമായി ലീഗിലെ ടോപ് സ്‌കോററായി തുടരുകയാണ് അദ്ദേഹം.
അര്‍ജന്റീനയുടെ നീലയും വെള്ളയും ജഴ്‌സിയില്‍ ഇനി മെസ്സിയുടെ ഇടതുകാല്‍ കാണാനാകില്ല. എന്നാല്‍ ആ ജഴ്‌സിയില്‍ അദ്ദേഹം എഴുതിവെച്ച ചരിത്രം പരാജയങ്ങളില്‍ നിന്ന് ഉയര്‍ന്ന് ലോകകപ്പ് കിരീടത്തിലെത്തിയ യാത്ര ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും അവിസ്മരണീയമായ അധ്യായങ്ങളിലൊന്നായി തുടരും. വാമോസ് അര്‍ജന്റീന എന്ന വാക്കുകളോടെയാണ് മെസ്സി തന്റെ വിടവാങ്ങല്‍ സന്ദേശം അവസാനിപ്പിച്ചത്.

മെസിയുടെ വിരമിക്കല്‍ പ്രഖ്യാപനത്തിന്റെ പൂര്‍ണരൂപം
ഫൈനല്‍ കഴിഞ്ഞ് ഇത്രയും സമയം ആലോചിച്ച ശേഷമാണ് എല്ലാവരോടുമായി ഈ കാര്യം പറയുന്നത് ഞാന്‍ അര്‍ജന്റീന ദേശീയ ടീമില്‍ നിന്ന് വിരമിക്കുകയാണ്. ഈ തീരുമാനം എനിക്ക് വേദനയുണ്ടാക്കി, ഇപ്പോഴും ഉള്ളില്‍ വേദനിക്കുന്നു. പക്ഷേ ഇതാണ് ശരിയായ സമയമെന്ന് ഞാന്‍ മനസ്സിലാക്കുന്നു. ഞാന്‍ എപ്പോഴും ഈ ജഴ്‌സിക്കായി എല്ലാം നല്‍കിയിട്ടുണ്ട്. നമ്മള്‍ എല്ലാം നേടിയ കഴിഞ്ഞ വര്‍ഷങ്ങളില്‍ മാത്രമല്ല, അതിന് മുമ്പും. അര്‍ജന്റീനയ്‌ക്കായി പോരാടാനും നിങ്ങള്‍ക്ക് സന്തോഷം നല്‍കാനും ഫുട്‌ബോളിലൂടെ അര്‍ജന്റീനക്കാരാണെന്നതില്‍ അഭിമാനം തോന്നിക്കാനും ഞാന്‍ എല്ലാം നല്‍കി.

സമയം കടന്നുപോകുകയാണ്. ഓരോ അധ്യായങ്ങളും അവസാനിക്കുകയാണ്. ഇതും എനിക്ക് ഏറെ വേദന നല്‍കുന്ന ഒരു അധ്യായമാണ്. അര്‍ജന്റീന ദേശീയ ടീമിന്റെ ഭാഗമായിരിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു, ആഗ്രഹിക്കുന്നു, എന്നും ആഗ്രഹിക്കും. ഞാന്‍ എന്നെത്തന്നെ പൂര്‍ണമായി നല്‍കി. ഇനി എനിക്ക് നല്‍കാന്‍ ഒന്നുമില്ല. അതേസമയം, വളരെ മികച്ച യുവതാരങ്ങള്‍ പിന്നില്‍ നിന്ന് വരുന്നു. അവര്‍ക്ക് ഈ ടീമില്‍ ഇടം ലഭിക്കേണ്ട സമയമാണിത്.

കഴിഞ്ഞ 20 വര്‍ഷമായി നിങ്ങള്‍ നല്‍കിയ സ്‌നേഹത്തിനും പിന്തുണയ്‌ക്കും നന്ദി. ടീമിനുള്ളില്‍ നിന്ന് നിങ്ങളുടെയൊക്കെ ശബ്ദം കേള്‍ക്കുന്നത് ഞാന്‍ ഒരുപാട് മിസ് ചെയ്യും. ഇനി ഞാന്‍ നിങ്ങളില്‍ ഒരാളായിരിക്കും പുറത്തുനിന്ന് ടീമിനെ പിന്തുണയ്‌ക്കുന്ന ഒരു ആരാധകന്‍. നല്ല സമയത്തും മോശം സമയത്തും പ്രത്യേകിച്ച് മോശം സമയങ്ങളില്‍ കൂടുതല്‍, ഞാന്‍ അര്‍ജന്റീനയ്‌ക്കൊപ്പം ഉണ്ടാകും. ഈ മനോഹരവും ഒരേസമയം ബുദ്ധിമുട്ടുകള്‍ നിറഞ്ഞതുമായ യാത്രയില്‍ എപ്പോഴും എനിക്കൊപ്പം നിന്ന എന്റെ കുടുംബത്തിന് നന്ദി. എന്നോടൊപ്പം പ്രവര്‍ത്തിച്ച എല്ലാ പരിശീലകര്‍ക്കും, സഹതാരങ്ങള്‍ക്കും, അധികൃതര്‍ക്കും നന്ദി. നിങ്ങളോടൊപ്പം പങ്കിട്ട ഓര്‍മ്മകളും നിമിഷങ്ങളും ഞാന്‍ എന്നും മനസ്സില്‍ സൂക്ഷിക്കും. എന്റെ സഹതാരങ്ങള്‍ക്കൊപ്പം, നമ്മള്‍ ഒരിക്കല്‍ സ്വപ്‌നം കണ്ട നിമിഷങ്ങള്‍ അര്‍ജന്റീനയ്‌ക്ക് സമ്മാനിക്കാന്‍ കഴിഞ്ഞുവെന്ന സമാധാനത്തോടും അഭിമാനത്തോടുമാണ് ഞാന്‍ വിടപറയുന്നത്. നിങ്ങളോടൊപ്പം ഇതെല്ലാം അനുഭവിക്കാന്‍ കഴിഞ്ഞത് അവിശ്വസനീയമായിരുന്നു. ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു.

”അര്‍ജന്റീനക്കാരനായി ജനിപ്പിച്ചതിന് ദൈവത്തിന് നന്ദി.
വാമോസ്, അര്‍ജന്റീന!”
”ഈ വാക്കുകള്‍ ഞാന്‍ എഴുതിയത് ലോകകപ്പ് ഫൈനല്‍ കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷം, ജൂലൈ 21നാണ്. ഇന്ന്, എന്റെ അച്ഛന്റെ മരണത്തിനു ശേഷം, ഈ തീരുമാനത്തില്‍ ഞാന്‍ മുമ്പത്തേക്കാള്‍ കൂടുതല്‍ ഉറച്ചുനില്‍ക്കുന്നു.’

 

 

 

Tags: footballArgentinasportsStarretiredLionnel Messi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മെസിയെയും അര്‍ജന്റീന ടീമിനെയും കേരളത്തിലെത്തിക്കുന്നതിനുളള തീരുമാനം സര്‍ക്കാരിന്റേത് : ആന്റോ ആഗസ്റ്റിന്‍

ONAPPATHIPP 2026

സ്‌പോർട്‌സ്: ഭാരതം കളിക്കട്ടെ;നാം ഇനിയും മാറണം / സി.കെ. രാജേഷ്‌കുമാർ / ജന്മഭൂമി ഓണപ്പതിപ്പ് 2026

ONAPPATHIPP 2026

സ്‌പോർട്‌സ്: സികപ്പു റോജാക്കൾ / എം. സതീശൻ / ജന്മഭൂമി ഓണപ്പതിപ്പ് 2026

ONAPPATHIPP 2026

സ്‌പോർട്‌സ്: ലോകകപ്പിലെ പഞ്ചസൗന്ദര്യം / വൈഷ്ണവി ഡി മംഗലം / ജന്മഭൂമി ഓണപ്പതിപ്പ് 2026

ONAPPATHIPP 2026

സ്‌പോർട്‌സ്: നാടൻപന്തിലെ ഹൃദയമിടിപ്പ് / കെ.വി. ഹരിദാസ് / ജന്മഭൂമി ഓണപ്പതിപ്പ് 2026

പുതിയ വാര്‍ത്തകള്‍

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

ബലാത്സംഗത്തിന് മഹാഭാരതത്തെയും രാമായണത്തെയും കുറ്റപ്പെടുത്തുന്ന കമല്‍ഹാസന്റെ പഴയ വീഡിയോയ്‌ക്കെതിരെ വിമര്‍ശനം

തത്കാലം പ്രതിഷേധം വേണ്ട ; പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സഹോദരി ലാഹോറിൽ അറസ്റ്റിലായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.