കൊച്ചി:ഭാര്യയെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് ഒളിവില്‍.പെരുമ്പാവൂരില്‍ ആണ് സംഭവം. കിഴക്കെ ഐമുറി സ്വദേശി ജാന്‍സിയെയാണ് ഭര്‍ത്താവ് ബിജു വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
ഗുരുതര പരിക്കേറ്റ ജാന്‍സിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ബിജുവിനായുള്ള അന്വേഷണം ആരംഭിച്ചു.
കുടുംബപ്രശ്നമാണ് ആക്രമണത്തിന് കാരണം. പ്ലൈവുഡ് കമ്പനിയില്‍ ജോലി ചെയ്യുന്ന ജാന്‍സി ഉച്ചഭക്ഷണം കഴിക്കാന്‍ വീട്ടിലേക്ക് വരുന്ന വഴി ഒളിഞ്ഞു നിന്ന് ആക്രമിക്കുകയായിരുന്നു.
ഗുരുതര പരിക്കേറ്റ ജാന്‍സിയെ കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
















