Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അയോധ്യ ക്ഷേത്രത്തില്‍ സംഭാവന എണ്ണുന്ന ജീവനക്കാരന്റെ വീട്ടില്‍ നിന്നും പൊലീസ് പത്ത് ലക്ഷം പിടിച്ചു, മൂന്നംഗ അന്വേഷണസംഘം, ഒരുത്തനെയും വിടില്ലെന്ന് യോഗി

അയോധ്യ രാമക്ഷേത്രത്തില്‍ സംഭാവനയായി വരുന്ന പണം ജീവനക്കാരില്‍ ചിലര്‍ മോഷ്ടിക്കുന്നു എന്ന ആരോപണം അന്വേഷിച്ച പൊലീസ് ഒരു ജീവനക്കാരന്റെ വീട്ടില്‍ നിന്നും പത്ത് ലക്ഷം രൂപ കണ്ടെടുത്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2026, 07:38 pm IST
inIndia

ലഖ്നൗ: അയോധ്യ രാമക്ഷേത്രത്തില്‍ സംഭാവനയായി വരുന്ന പണം ജീവനക്കാരില്‍ ചിലര്‍ മോഷ്ടിക്കുന്നു എന്ന ആരോപണം അന്വേഷിച്ച പൊലീസ് ഒരു ജീവനക്കാരന്റെ വീട്ടില്‍ നിന്നും പത്ത് ലക്ഷം രൂപ കണ്ടെടുത്തു. ലവ് കുശ് മിശ്ര എന്ന അയോധ്യക്ഷേത്രത്തില്‍ സംഭാവന എണ്ണുന്ന ജീവനക്കാരന്റെ വീട്ടില്‍ നിന്നുമാണ് പണം കണ്ടെത്തിയത്. അഞ്ച് ലക്ഷം രൂപ വീട്ടിലെ അലമാരയില്‍ നിന്നും ബാക്കി അഞ്ച് ലക്ഷം രൂപ ചാണകത്തില്‍ ഒളിപ്പിച്ച നിലയിലുമായിരുന്നു.

മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അയോധ്യയിലെ മോഷണക്കേസ് അന്വേഷിക്കാന്‍ പ്രത്യക അന്വേഷണസംഘത്തെ നിയോഗിച്ചിട്ടുണ്ട്. അയോധ്യയിലെ രാമക്ഷേത്രത്തിലെ പണം മോഷ്ടിച്ചവര്‍ കര്‍ശനമായ ശിക്ഷ നേരിടുമെന്നും ഒരുത്തനെയും വിടില്ലെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. മൂന്നംഗസംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്. ഐഎഎസ് ഓഫീസര്‍ വിജയ് വിശ്വാസ് പന്ത്, ഐപിഎസ് ഉദ്യോഗസ്ഥന്‍ കിരണ്‍ എസ്, ഫിനാന്‍സ് ഡിപാര്‍ട്മെന്‍റ് സ്പെഷ്യല്‍ സെക്രട്ടറി നീല്‍ രത്തന്‍ എന്നിവരാണ് ഈ പ്രത്യേക അന്വേഷണ സംഘത്തില്‍.

അതേസമയം മിതമായ ശമ്പളം നൽകിയിട്ടും വിലകൂടിയ ഭൂമി വാങ്ങിയ അയോധ്യ ക്ഷേത്രത്തിലെ ഭാരവാഹികളായ മറ്റ് രണ്ട് ജീവനക്കാരെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. അയോധ്യക്ഷേത്രത്തിന്റെ ഭാരവാഹികളായ ശ്രീരാമ ജന്മഭൂമി ട്രസ്റ്റ് തന്നെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് ക്ഷേത്രസംഭാവനകള്‍ മോഷ്ടിക്കുന്ന സംഭവം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാന്‍ ആവശ്യപ്പെട്ടിരുന്നു.

ജീവനക്കാരനായ ലവ് കുഷ് മിശ്രയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതേസമയം മിതമായ ശമ്പളം നൽകിയിട്ടും വിലകൂടിയ ഭൂമി വാങ്ങിയ രണ്ട് ജീവനക്കാരെക്കുറിച്ച് അന്വേഷണം പുരോഗമിക്കുന്നു.

റുഡൗലിയിലെ ഷുജഗഞ്ച് പ്രദേശത്തെ മീനാപൂർ ഫഗൗലി ഗ്രാമത്തിൽ താമസിക്കുന്ന ലവ് കുശ് മിശ്രയ്‌ക്കാണ് അയോധ്യക്ഷേത്രത്തില്‍ ലഭിച്ച സംഭാവനകൾ എണ്ണിത്തിട്ടപ്പെടുത്തുന്നതിന്റെ ചുമതല. അഞ്ച് മാസമായി ഇയാള്‍ അയോധ്യയില്‍ ജോലി ചെയ്യുന്നുവെങ്കിലും ഇതിനിടെ ഇയാളുടെ ജീവിതനിലാവരം വല്ലാതെ ഉയര്‍ന്നുവെന്ന് ഗ്രാമീണര്‍ തന്നെ പരാതിപ്പെട്ടിരുന്നു. പത്ത് ലക്ഷത്തിന്റെ പകുതിയോളം വീട്ടിലെ അലമാരയിൽ നിന്ന് കണ്ടെത്തിയതായും ബാക്കി ഭാഗം ചാണകക്കൂമ്പാരത്തിനടിയിൽ ഒളിപ്പിച്ച നിലയിലുമായിരുന്നു കണ്ടെത്തിയത്. കണ്ടെടുത്ത പണത്തിന്റെ ഉറവിടം ഇപ്പോഴും അന്വേഷണത്തിലാണ്, പോലീസ് അന്തിമ നിഗമനങ്ങളിൽ എത്തിയിട്ടില്ല.

അതിനിടെ, സംഭാവന എണ്ണലുമായി ബന്ധപ്പെട്ട മറ്റ് രണ്ട് ജീവനക്കാരെയും സംശയത്തിന്റെ പേരിൽ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിട്ടുണ്ട്. വഴിപാടുകളും അനുബന്ധ ജോലികളും എണ്ണുന്നതിനാണ് ഇരുവരെയും ചുമതലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. 18,000 മുതൽ 20,000 രൂപ വരെ പ്രതിമാസ ശമ്പളം മാത്രം ലഭിച്ചിരുന്നെങ്കിലും, സമീപ മാസങ്ങളിൽ അവരുടെ ആസ്തികൾ കുത്തനെ വർദ്ധിച്ചു, ഇത് പോലീസിന്റെ ശ്രദ്ധേയില്‍പ്പെട്ടിരുന്നു. ഒരു ജീവനക്കാരൻ ഏകദേശം ഒന്നരക്കോടി രൂപ വിലമതിക്കുന്ന ഭൂമി വാങ്ങിയതായും മറ്റൊരാൾ ഏകദേശം 40 ലക്ഷം രൂപ വിലമതിക്കുന്ന ഒരു പ്ലോട്ട് വാങ്ങിയതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Tags: Yogi AdityanathLatest newsSITAyodhya temple theftRam temple theft
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പഞ്ചാബിലെ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപത്തില്‍ പങ്കുചേരാത്ത അഭിജിത് ദീപ്കെയെ വിമര്‍ശിച്ച് നടി യാമി ഗൗതം

ജിജി തോംസണ്‍ (ഇടത്ത്) മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (നടുവില്‍) രാജ് ദീപ് സര്‍ദേശായി (വലത്ത്)
India

ജിജി തോംസണ്‍ ഗ്യാനേഷ് കുമാറിനെ വിമര്‍ശിച്ചതിന് കയ്യടിച്ച മോദി വിരുദ്ധ മാധ്യമപ്രവര്‍ത്തകനായ രാജ് ദീപ് സര്‍ദേശായിയെ ഉത്തരംമുട്ടിച്ച് ഡോ. പൂര്‍ണ്ണിമ

India

മയക്കമരുന്നിനെതിരായ യുദ്ധത്തിലൂടെ പഞ്ചാബിനെ ഇളക്കിമറിച്ച് ബിജെപി; 2027ലെ പഞ്ചാബ് തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയായത് ഈ മുന്നേറ്റത്തിലൂടെ

India

ഒക്ടോബർ 1 മുതൽ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇന്ധനമില്ല എന്ന നയം ദൽഹിയിലെ ബിജെപി സര്‍ക്കാര്‍ കർശനമാക്കുന്നു

ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രവ്നീത് ബിട്ടു (ഇടത്ത്) ലവ്ലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റിയില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭം (നടുവില്‍)
India

പഞ്ചാബിലെ ലവ്ലി യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപം അമിത് ഷായുടെ റാലി അട്ടിമറിക്കാനുള്ള ആം ആദ്മി തന്ത്രമെന്ന് ബിജെപി നേതാവ് രവനീത് ബിട്ടു

പുതിയ വാര്‍ത്തകള്‍

കന്നുകാലി ഇന്‍ഷുറന്‍സ്, ക്ലെയിമുകള്‍, നിരീക്ഷണം എന്നിവ കാര്യക്ഷമമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ‘പശുധന്‍ ബീമ’ പോര്‍ട്ടല്‍

പാലക്കാട് പ്ലസ് ടു വിദ്യാര്‍ത്ഥി കുഴഞ്ഞ് വീണ് മരിച്ചു

ക്രൂഡ് ഓയില്‍, പ്രകൃതിവാതക വിതരണത്തിലുണ്ടായ തടസങ്ങളെ ഭാരതം വിജയകരമായി നേരിട്ടുവെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി

ചിട്ടയോടെ വ്രതങ്ങൾ, അറിഞ്ഞ് അനുഷ്ഠിച്ചാൽ ഫലം ഉറപ്പ്

ടിഎംസിയുടെ പേരും ചിഹ്നവും തര്‍ക്കത്തില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം

ഹനുമാൻ അൻഷിലെ ഗായകൻ : സുനിൽ ലോധിയുടെ നേത്ര ചികിത്സ ഏറ്റെടുത്ത് നിർമ്മാതാവ് അനുപ്രിയ

ഭീകരവാദത്തെ നേരിടാന്‍ ശക്തമായ സംവിധാനം വേണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ

കളിച്ചുകൊണ്ടിരുന്ന രണ്ടു വയസ്സുകാരനെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി

അഞ്ച് വയസുള്ള കുട്ടികളെ കൊണ്ട് മോദിയ്‌ക്കെതിരെ അപമാനകരമായ പരാമർശങ്ങൾ പറയിച്ചു ; വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് ഹോം ട്യൂട്ടർ പ്രതിഭ

സംസ്ഥാനത്തെ 38 തദ്ദേശ വാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ 58.04 ശതമാനം പോളിംഗ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.