Sunday, June 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ജര്‍മനി ഇന്ന് കളത്തില്‍; എതിരാളി കുറസാവോ, മത്സരം: രാത്രി 10.30ന്

നാളെ: നെതര്‍ലന്‍ഡ്സ് - ജപ്പാന്‍ (പുലര്‍ച്ചെ 1.30), ഐവറികോസ്റ്റ്- ഇക്വഡോര്‍ (പുലര്‍ച്ചെ 4.30), സ്വീഡന്‍- ടുണീഷ്യ (രാവിലെ 7.30)

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2026, 05:15 pm IST
in Football

ഹൂസ്റ്റണ്‍: ഫിഫ ലോകകപ്പില്‍ നാല് തവണ കിരീടം നേടുകയും കഴിഞ്ഞ രണ്ട് ചാമ്പ്യന്‍ഷിപ്പുകളിലും ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ മടങ്ങുകയും ചെയ്ത ജര്‍മനി ഇന്ന് ഗ്രൂപ്പ് ഇയില്‍ തങ്ങളുടെ ആദ്യ പോരാട്ടത്തിന്. നവാഗതരായ കുറസാവോയാണ് എതിരാളികള്‍.

1954, 74, 90, 2014 ലോകകപ്പുകളിലാണ് ജര്‍മന്‍ പോരാളികള്‍ ലോകകപ്പ് ഉയര്‍ത്തിയത്. നാല് തവണ റണ്ണേഴ്സപ്പുമായി. 2018, 22 ലോകകപ്പുകളില്‍ നിന്ന് ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ തോറ്റ് പുറത്തായ ജര്‍മനി ഇത്തവണ പ്രതാപം തിരിച്ചുപിടിക്കാമെന്ന ഉത്തമവിശ്വാസത്തിലാണ്. കഴിഞ്ഞ ലോകകപ്പില്‍ ജപ്പാനോട് പരാജയപ്പെട്ട് തുടങ്ങിയ അവര്‍ സ്പെയിനിനോട് സമനില പാലിച്ചു. അവസാന മത്സരത്തില്‍ കോസ്റ്റാറിക്കയെ പരാജയപ്പെടുത്തിയെങ്കിലും ഗ്രൂപ്പില്‍ മൂന്നാം സ്ഥാനമേ നേടാനായുള്ളൂ.

ഇത്തവണ യുവേഫ മേഖല യോഗ്യതാ റൗണ്ടില്‍ ഗ്രൂപ്പ് എയില്‍ കളിച്ച ആറില്‍ അഞ്ചും വിജയിച്ചാണ് ടിക്കറ്റ് സ്വന്തമാക്കിയത്. യോഗ്യത ഉറപ്പാക്കിയശേഷം കളിച്ച നാല് സൗഹൃദമത്സരങ്ങളും വിജയിച്ച അവര്‍ നഷ്ടപ്രതാപം തിരിച്ചുപിടിക്കാമെന്ന ഉറച്ച വിശ്വാസത്തിലാണ്. സൗഹൃദ മത്സരങ്ങളില്‍ സ്വിറ്റ്സര്‍ലന്‍ഡിനെ 4-3നും ഘാനയെ 2-1നും ഫിന്‍ലന്‍ഡിനെ 4-0നും യുഎസ്എയെ 2-1നും പരാജയപ്പെടുത്തി തികഞ്ഞ ആത്മവിശ്വാസത്തിലാണ് ഫിഫ റാങ്കിങ്ങില്‍ പത്താം സ്ഥാനത്തുള്ള ജര്‍മനി.

കരുത്തായി പരിചയസമ്പത്ത്

യൂറോപ്പിലെ പ്രധാന ലീഗുകളില്‍ കളിക്കുന്ന പരിചയസമ്പന്നരാണ് ജര്‍മനിയുടെ കരുത്ത്. ബയേണ്‍ മ്യൂണിക്ക്, സ്റ്റുട്ട്ഗര്‍ട്ട്, റയല്‍ മാഡ്രിഡ്, ബൊറൂസിയ ഡോര്‍ട്ട്മുണ്ട്, ലീപ്സിഗ്, ലിവര്‍പൂള്‍, ആഴ്സണല്‍ തുടങ്ങിയ വന്‍കിട ക്ലബ്ബുകളിലെ താരങ്ങളാണ് ജര്‍മനിക്കായി കളിക്കാനിറങ്ങുന്നത്. 110 മത്സരങ്ങളില്‍ ദേശീയ ജേഴ്സിയണിഞ്ഞ ജോഷ്വ കിമ്മിച്ചാണ് ടീം നായകന്‍. മാനുവല്‍ നോയര്‍ എന്ന നാല്പതുകാരനാണ് ടീമിലെ ഏറ്റവും സീനിയറും ഒന്നാം ഗോളിയും.

പ്രതിരോധം ശക്തം; മുസിയാലയെ ശ്രദ്ധിക്കണം

നായകന്‍ ജോഷ്വ കിമ്മിച്ച് നയിക്കുന്ന പ്രതിരോധം എതിരാളികള്‍ക്ക് കീറാമുട്ടിയാകും. കൂട്ടിന് ജൊനാഥന്‍ താഹ്, നിക്കോ ഷ്ലോട്ടര്‍ബെക്ക്, നഥാനിയേല്‍ ബ്രൗണ്‍ എന്നിവരും പ്രതിരോധം കാക്കാനെത്തും. മധ്യനിരയില്‍ കളി മെനയുക ജമാല്‍ മുസിയാല എന്ന 23കാരനാകും. ഒപ്പം ഫെലിക്സ് എന്‍മെച്ച, അലക്‌സാണ്ടര്‍ പാവ്‌ലോവിച്ച്, ലെറോയ് സനെയും സ്ട്രൈക്കര്‍മാരായി കായ് ഹാവെര്‍ട്സ്, ഫേ്‌ലാറിയാന്‍ വിര്‍ട്ട്സും ഇറങ്ങും. ജൂലിയന്‍ നഗല്‍സ്മാന്റെ ശിക്ഷണത്തില്‍ ഇത്തവണ ജര്‍മന്‍ ടീം ഇറങ്ങുന്നത് കഴിഞ്ഞ രണ്ട് ലോകകപ്പുകളിലെ നിരാശാജനകമായ പ്രകടനം തിരുത്തിക്കുറിക്കാന്‍. ലോക ഫുട്ബോളിലെ ഇത്തിരിക്കുഞ്ഞന്മാരായ കുറസോവയ്‌ക്കെതിരെ ഉജ്ജ്വല വിജയം സ്വന്തമാക്കാനുറച്ചാണ് കിമ്മിച്ചും സംഘവും ഹൂസ്റ്റണിലെ എന്‍ആര്‍ജി സ്റ്റേഡിയത്തില്‍ ആദ്യ മത്സരം കളിക്കാനിറങ്ങുന്നത്.

സാധ്യതാ ഇലവന്‍: മാനുവല്‍ നോയര്‍, ജോഷ്വ കിമ്മിച്ച്, ജോനാഥന്‍ താഹ്, നിക്കോ ഷ്ലോട്ടര്‍ബെക്ക്, നഥാനിയേല്‍ ബ്രൗണ്‍, ജമാല്‍ മുസിയാല, ഫെലിക്സ് എന്‍മെച്ച, അലക്‌സാണ്ടര്‍ പാവ്‌ലോവിച്ച്, ലെറോയ് സനെ, കായ് ഹാവെര്‍ട്സ്, ഫ്‌ളോറിയാന്‍ വിര്‍ട്ട്സ്.

കുറസാവോ
ഈ ലോകകപ്പില്‍ കളിക്കാനിറങ്ങുന്ന പുതുമുഖം. ലോകകപ്പ് കളിക്കുന്ന ഏറ്റവും ചെറിയ രാജ്യവും. കോണ്‍കകാഫ് യോഗ്യതയില്‍ മൂന്നാം റൗണ്ടില്‍ ഗ്രൂപ്പ് ബിയില്‍ നിന്ന് കളിച്ച ആറില്‍ ഒന്നുപോലും തോല്‍ക്കാതെയാണ് കുറസാവോ എന്ന കൊച്ചുരാജ്യം ലോകകപ്പിലേക്ക് ചരിത്രത്തിലാദ്യമായി ടിക്കറ്റെടുത്തത്. കളിച്ച ആറില്‍ മൂന്ന് വിജയവും മൂന്ന് സമനിലയുമാണ് അവര്‍ നേടിയത്.

വടക്കേ അമേരിക്കന്‍ രാജ്യങ്ങളുടെ പ്രധാന ടൂര്‍ണമെന്റായ ഗോള്‍ഡ് കപ്പില്‍ 2017, 2019, 2021 വര്‍ഷങ്ങളില്‍ യോഗ്യത നേടി. ഇതില്‍ 2019-ല്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെയെത്തി. 2025ലെ ചാമ്പ്യന്‍ഷിപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായി. ഏറ്റവും പുതിയ ഫിഫ റാങ്കിങ്ങില്‍ 82-ാം സ്ഥാനത്താണ് അവര്‍. വിഖ്യാത പരിശീലകന്‍ ഡിക് അഡ്വക്കേറ്റാണ് കോച്ച്. എന്നാല്‍ ലോക ഫുട്ബോളിലെ അതികരുത്തരായ ജര്‍മനിക്കെതിരെ എത്രത്തോളം പിടിച്ചുനില്‍ക്കാന്‍ കുറസാവോയ്‌ക്ക് കഴിയുമെന്നതാണ് അവരുടെ ഏറ്റവും വലിയ വെല്ലുവിളി.

സാധ്യതാ ഇലവന്‍: എലോയ് റൂം, ഷുറാന്‍ഡി സാംബോ, അര്‍മാന്‍ഡോ ഒബിസ്‌പോ, ജൂറിയന്‍ ഗാരി, ഷെറല്‍ ഫ്‌ളോറാനസ്, ലിവാനോ കൊമെനെന്‍ഷ്യ, ജുനിഹോ ബക്കൂന, ലിയാന്‍ഡ്രോ ബക്കൂന, താഹിത് ചോങ്, കെന്‍ജി ഗോറെ, ജെറമി അന്റോണിസെ.

15ന് പുലര്‍ച്ചെ 4.30ന് നടക്കുന്ന ഗ്രൂപ്പിലെ രണ്ടാം മത്സരത്തില്‍ ഐവറികോസ്റ്റ് ഇക്വഡോറിനെ നേരിടും.

Tags: FIFA World Cup 2026curacao vs germany
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഓറഞ്ച് കടയില്‍ സാമുറായികള്‍; നെതര്‍ലന്‍ഡ്സ്- ജപ്പാന്‍ പോരാട്ടം രാത്രി 1.30ന്

കേരളത്തിലെ വിവിധയിടങ്ങളില്‍ ലോകകപ്പിനോട് അനുബന്ധിച്ച് സ്ഥാപിച്ച ഫ്‌ലക്‌സുകള്‍
Kerala

ലോകകപ്പ് നാട്ടിന്‍പുറ കാഴ്ച: നക്ഷത്ര തെരുവുകളും കാവ്യപോരാട്ടങ്ങളും

Football

ഫിഫ ലോകകപ്പ് 2026: ഫ്‌ളോറന്‍ ബലോഗണ്‍ ഫ്‌ലവറല്ല, പവറാ

World

ഫിഫ ലോകകപ്പ് 2026: കന്‍സാസ് സിറ്റിയില്‍ കള്ളന്‍; ഇംഗ്ലീഷ് ടീമിന്റെ പരിശീലന ഉപകരണങ്ങള്‍ കവര്‍ന്നു

Football

ലോകകപ്പില്‍ ഒഴിഞ്ഞ സീറ്റുകള്‍ കാരണം എന്ത്?

പുതിയ വാര്‍ത്തകള്‍

നിപ സ്ഥിരീകരിച്ച വ്യക്തി വെന്റിലേറ്ററില്‍ തുടരുന്നു, റെംഡിവിര്‍ മരുന്നിന്റെ ആദ്യ ഡോസ് നല്‍കി

നവീകരണത്വര ഇന്ത്യയുടെ ഡിഎന്‍എയില്‍ ഉണ്ട്, ഇന്ത്യയില്‍ ഉള്ളത് രണ്ട് ലക്ഷം സ്റ്റാര്‍ട്ടപ്പുകള്‍: മോദി

വകുപ്പില്‍ ഇരുന്ന് ‘തൊരപ്പന്‍ പണി’ കാണിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി, നിപയില്‍ നിലവില്‍ ആശങ്ക വേണ്ടതില്ല-കെ മുരളീധരന്‍

വിരമിച്ച ശേഷം ഭാര്യയ്‌ക്കൊപ്പം ലോകം ചുറ്റാന്‍ മാറ്റിവെച്ച പണത്തില്‍ നിന്നും 25 ലക്ഷം സൈന്യത്തിന് നല്‍കി ബാങ്കുദ്യോഗസ്ഥനായിരുന്ന ശ്രീകാന്ത് സഹസ്രബുദ്ധെ

ശബരിമല സ്വര്‍ണക്കൊള്ള: പ്രത്യേക അന്വേഷണ സംഘം സന്നിധാനത്ത് വീണ്ടും പരിശോധന നടത്ത

മുസ്‌ലിം സമുദായത്തിൽ ജനസംഖ്യാ നിയന്ത്രണം കൊണ്ടുവരണമെന്ന് മധ്യപ്രദേശിലെ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ നിയാസ് ഖാന്‍

കൗണ്‍സിലര്‍ സുഗതനെ കള്ളക്കേസില്‍ അറസ്റ്റ് ചെയ്തു;സി ഐ വിപിന്റെ വീട്ടിലേക്ക് യുവമോര്‍ച്ച മാര്‍ച്ചിന് നേരെ ജലപീരങ്കി പ്രയോഗം, 3 പേര്‍ക്ക് ഗുരുതര പരിക്ക്

വാരഫലം: 2026 ജൂണ്‍ 15 മുതല്‍ 21 വരെ; ഈ നാളുകാര്‍ക്ക് വിവാഹകാര്യം തീരുമാനമാകും, സര്‍ക്കാര്‍ കരാറുകള്‍ ഏറ്റെടുക്കും

വിദ്യാർത്ഥികളെ ആദരിച്ച് വിജയിയും രശ്മികയും; 180 റാങ്ക് ജേതാക്കൾക്ക് സ്കോളർഷിപ്പുകൾ നൽകി

ജര്‍മനി ഇന്ന് കളത്തില്‍; എതിരാളി കുറസാവോ, മത്സരം: രാത്രി 10.30ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.