Tuesday, September 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഫിഫ ലോകകപ്പ് 2026: ഫ്‌ളോറന്‍ ബലോഗണ്‍ ഫ്‌ലവറല്ല, പവറാ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2026, 09:08 am IST
inFootball

ന്യൂയോര്‍ക്ക് സിറ്റി: ‘ന്യൂയോര്‍ക്കില്‍ ജനിച്ച്, ലണ്ടനില്‍ വളര്‍ന്ന് ഫ്രാന്‍സില്‍ മിനുങ്ങിയ താരം, അതാണ് ഫ്‌ളോറന്‍ ബലോഗണ്‍. അമേരിക്കന്‍ ഫുട്‌ബോള്‍ ആരാധകര്‍ ആവേശത്തോടെ ഉച്ചരിക്കുന്ന പേര്. രണ്ടു ഗോളുകള്‍ നേടി ഒറ്റദിവസം കൊണ്ട് അമേരിക്കയുടെ ഹീറോ ആയ താരമാണ് ഫ്‌ളോറന്‍ ബലോഗണ്‍. 2022 ലോകകപ്പില്‍ അമേരിക്കയ്‌ക്ക് ഒരു സ്ഥിരതയുള്ള ഗോള്‍വേട്ടക്കാരന്റെ അഭാവം വ്യക്തമായിരുന്നു. ആ കുറവ് നികത്താനെത്തിയ താരമായാണ് ബലോഗണെ അമേരിക്കന്‍ ആരാധകര്‍ കാണുന്നത്. ഗോള്‍ കണ്ടെത്താനുള്ള സ്വാഭാവിക കഴിവും പ്രതിരോധനിരകളെ കുഴക്കുന്ന നീക്കങ്ങളുമാണ് അദ്ദേഹത്തെ അമേരിക്കയുടെ ‘മിസ്സിംഗ് പീസ്’ ആക്കുന്നത്. മൂന്ന് രാജ്യങ്ങള്‍ക്ക് വേണ്ടി കളിക്കാന്‍ അര്‍ഹതയുണ്ടായിരുന്ന, എന്നാല്‍ ഒടുവില്‍ അമേരിക്കയെ തെരഞ്ഞെടുത്ത അപൂര്‍വ കഥയുള്ള താരമാണ്. ബലോഗണ്‍ അമേരിക്കയില്‍ ജനിച്ചത് കൊണ്ട് അമേരിക്കയ്‌ക്കും, നൈജീരിയന്‍ മാതാപിതാക്കള്‍ ഉള്ളതിനാല്‍ നൈജീരിയയ്‌ക്കും, ഇംഗ്ലണ്ടില്‍ വളര്‍ന്നതിനാല്‍ ഇംഗ്ലണ്ടിനും വേണ്ടി കളിക്കാന്‍ അര്‍ഹനായിരുന്നു. എന്നാല്‍, 2023-ല്‍ അദ്ദേഹം അമേരിക്കയെയാണ് തെരഞ്ഞെടുത്തത്.
ജനിച്ച് ഒരു മാസം പോലും തികയുന്നതിന് മുമ്പ് കുടുംബം ലണ്ടനിലേക്ക് മടങ്ങി. അതിനാല്‍ അദ്ദേഹത്തിന്റെ മുഴുവന്‍ ഫുട്‌ബോള്‍ വളര്‍ച്ചയും ഇംഗ്ലണ്ടിലായിരുന്നു.
പ്രശസ്തമായ ആഴ്‌സണല്‍ അക്കാദമിയില്‍ വളര്‍ന്ന താരം പിന്നീട് ഫ്രാന്‍സിലെ സ്റ്റാഡ് ഡെ റീംസ് ടീമിനായി വായ്‌പ അടിസ്ഥാനത്തില്‍ കളിച്ചു. അവിടെ 21 ലീഗ് ഗോളുകള്‍ നേടി യൂറോപ്പിന്റെ ശ്രദ്ധ പിടിച്ചുപറ്റി. സഹതാരങ്ങളും ആരാധകരും അദ്ദേഹത്തെ സ്‌നേഹത്തോടെ ഫ്‌ളോ എന്നു വിളിക്കുമ്പോള്‍ അദ്ദേഹത്തിന്റെ കളി തന്നെ അന്വര്‍ഥമാകുന്നു. അത്രയ്‌ക്കും ഒഴുക്കാണ് ഫ്‌ളോയുടെ കളി.
വേഗത, ബോക്സിനുള്ളിലെ ചലനം, ഇരുകാലുകളിലുമുള്ള ഷൂട്ടിംഗ് കഴിവ് എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന ശക്തികള്‍. മുന്‍ ഇംഗ്ലീഷ് താരം ഇയാന്‍ റൈറ്റിനോട് താരതമ്യം ചെയ്യാവുന്ന താരം.

ലോകകപ്പ് നേട്ടം

2026 ലോകകപ്പിലെ ഉദ്ഘാടന മത്സരത്തില്‍ പരാഗ്വെയ്‌ക്കെതിരേ ബലോഗണ്‍ രണ്ട് ഗോളുകള്‍ നേടി അമേരിക്കയുടെ വിജയശില്‍പ്പിയായി മാറി. അതിലൂടെ 1930ന് ശേഷം ലോകകപ്പില്‍ ഒരു മത്സരത്തില്‍ ഇരട്ടഗോള്‍ നേടുന്ന ആദ്യ അമേരിക്കന്‍ താരമായി അദ്ദേഹം ചരിത്രത്തില്‍ ഇടംപിടിച്ചു. മത്സരത്തിലെ മികച്ച താരവും മറ്റാരുമല്ല.

Tags: FIFA World Cup 2026Folarin Balogun
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

അര്‍ജന്റീനയെ ലോകകപ്പില്‍ നിലനിര്‍ത്താന്‍ റഫറിമാര്‍ ശ്രമിച്ചതിന് കൂടുതല്‍ തെളിവുകള്‍; ‘എംബോളോയെ പുറത്താക്കിയത് തെറ്റ്’

Football

അര്‍ജന്റീനയെ വിറപ്പിച്ച ഗോള്‍ ‘ദ ബെസ്റ്റ്’

മാര്‍ക്ക് കുക്കുറെയ്യയെ പ്രോത്സാഹിപ്പിക്കുന്ന മകന്‍ മാത്യവും ഭാര്യ ക്ലോഡിയയും (ഇടത്ത്) മാര്‍ക്ക് കുക്കുറെയ്യ മകന്‍ മാത്യുവിന്‍റെ കഥ പങ്കുവെച്ച് കരയുന്നു (വലത്ത്)
Football

സ്പെയിനിന്റെ മാര്‍ക്ക് കുക്കുറെയ കളിക്കളത്തിലെ പുലി…പക്ഷെ ഓട്ടിസം ബാധിച്ച മകനെയോര്‍ത്താല്‍ ഈ അച്ഛന്‍ പൊട്ടിപ്പൊട്ടികരയും .

Football

ഫിഫ സ്വപ്‌ന ഇലവനില്‍ ഗോളി വൊസീഞ്ഞ

World

ഫിഫ ലോകകപ്പ് 2026: മൂവായിരത്തിലധികം അനധികൃത വെബ്‌സൈറ്റുകള്‍ ഉപയോഗിച്ചതായി വെളിപ്പെടുത്തല്‍

പുതിയ വാര്‍ത്തകള്‍

അഗസ്റ്റിൻ സഹോദരങ്ങള്‍ക്ക് തിരിച്ചടി; വിചാരണ തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

ന്യൂയോർക്കിൽ ട്രെയിൻ ഇടിച്ച് ഇന്ത്യൻ വംശജയും സുഹൃത്തും മരിച്ചു

ഭാരതത്തിന്റെ പിടികിട്ടാപ്പുള്ളിയും ജയ്ഷെ മുഹമ്മദിന്റെ തലവനുമായ മസൂദ് അസറിന്റെ തലയ്‌ക്ക് 70 ലക്ഷം പ്രഖ്യാപിച്ച് പാകിസ്ഥാന്‍

നവജാത ശിശുവിന്റെ ശരീരത്തില്‍ സൂചി കണ്ടെത്തിയ സംഭവം; കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവിന് കേസെടുത്തു

കുറഞ്ഞ നിരക്കില്‍ വൈദ്യുതി; പൊതുമേഖലാ സ്ഥാപനത്തിന്റെ വാഗ്ദാനം തള്ളിയത് പിണറായി

പിണറായി സര്‍ക്കാര്‍ കേസ് നടത്താന്‍ ഖജനാവില്‍ നിന്ന് ചെലവിട്ടത് 245 കോടി; ജയദീപ് ഗുപ്തയ്‌ക്ക് 9 കോടി, സിബലിന് 6 കോടി

കേരള കാര്‍ഷിക സര്‍വകലാശാല: ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാതെ താത്കാലിക നിയമനം; ക്രമക്കേടുകള്‍ അന്വേഷിക്കണം

മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ വീട്ടില്‍ മോഷണം

താലിബാന്‍ വിട്ടയച്ചു, ടെൻഷനടിച്ച് മരിച്ചില്ല എന്നേയുള്ളൂ.. പെണ്ണായതുകൊണ്ട് മാത്രമാണ് ഇതൊക്കെ അനുഭവിക്കേണ്ടിവന്നത്: ദുരനുഭവം വെളിപ്പെടുത്തി അരുണിമ

വന്ദേമാതരം വിവാദം: കർണാടക ബിജെപിയുടെ അഞ്ച് ദിവസത്തെ പദയാത്ര ഇന്ന് മുതൽ; 224 മണ്ഡലങ്ങളിൽ പ്രതിഷേധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.