
ഭാരതീയ ദാര്‍ശനിക പാരമ്പര്യത്തിലെ ആഴമുള്ള ആശയങ്ങളിലൊന്നാണ് അദ്വൈതം . ”ഒന്നേ ഉള്ളു, രണ്ടില്ല” എന്നതാണ് അദ്വൈതത്തിന്റെ അടിസ്ഥാന തത്ത്വം. ലോകത്ത് നാം
കാണുന്ന എല്ലാ വ്യത്യാസങ്ങളും വൈവിധ്യങ്ങളും ഒരേയൊരു പരമസത്യത്തില്‍ നിന്നാണ് ഉദ്ഭവിക്കുന്നത് എന്നു സാരം. ഈ ദര്‍ശനം മനുഷ്യജീവിതത്തെയും സമൂഹത്തെയും കൂടുതല്‍ ഏകീകരിക്കുന്നതിലും സമാധാനത്തിലേക്കു നയിക്കുന്നതിലും വലിയ പങ്കുവഹിക്കുന്നു.
അദ്വൈതം മനുഷ്യരെ ജാതിമതദേദങ്ങള്‍ മറന്ന് ഒരുമയിലേക്ക് നയിക്കുന്ന ശക്തിയാണ്. ഇന്നത്തെ സമൂഹത്തില്‍ ജാതി, മതം, ഭാഷ, വര്‍ഗ്ഗം എന്നീ വ്യത്യാസങ്ങള്‍ പലപ്പോഴും തര്‍ക്കങ്ങള്‍ക്കും വിദ്വേഷങ്ങള്‍ക്കും കാരണമാകുന്നു. എന്നാല്‍ അദ്വൈത ദര്‍ശനം പഠിപ്പിക്കുന്നത്, എല്ലാം ഒരേ സത്യത്തിന്റെ ഭാഗങ്ങളാണ് എന്നാണ്. ഈ തിരിച്ചറിവ് മനുഷ്യരില്‍ സഹിഷ്ണുതയും സഹാനുഭൂതിയും പര്സപര ബഹുമാനവും വളര്‍ത്തുന്നു. ഇതിലൂടെ സമൂഹത്തില്‍ ഐക്യം ശക്തമാകുകയും സമാധാനം നിലനില്‍ക്കുകയും ചെയ്യും.
ഇന്നു ലോകം നിരവധി പ്രശ്‌നങ്ങള്‍ നേരിടുകയാണ്. പരിസ്ഥിതി മലിനികരണം, കാലാവസ്ഥാ മാറ്റം, സാമൂഹിക അസമത്വങ്ങള്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ മനുഷ്യരുടെ നിലനില്‍പ്പിനെത്തന്നെ ബാധിക്കുന്നു. ഈ സാഹചര്യത്തില്‍ സുസ്ഥിര ഭാവി സൃഷ്ടിക്കാന്‍ മനുഷ്യര്‍ പ്രകൃതിയോടും പരസ്പരവും ഉത്തരവാദിത്വത്തോടെ പെരുമാറണം. അദ്വൈത ദര്‍ശന പ്രകാരം പ്രകൃതിയും മനുഷ്യനും തമ്മില്‍ വേര്‍തിരിവില്ല. അവ ഒരേ സത്യത്തിന്റെ വ്യത്യസ്ത രൂപങ്ങളാണ്. അതിനാല്‍ പ്രകൃതി നമ്മെ സംരക്ഷിക്കുന്നത് നമ്മുടെ സ്വന്തം ജീവിതത്തെ സംരക്ഷിക്കുന്നതുപോലെയാണ്. ഈ ചിന്താഗതിയാണ് പരിസ്ഥിതി സംരക്ഷണത്തിനും സുസ്ഥിര വികസനത്തിനും ശക്തമായ അടിസ്ഥാനം നല്‍കുന്നത്.
അദ്വൈതം ആത്മീയതത്ത്വം മാത്രമല്ല, ജീവിതത്തില്‍ നടപ്പാക്കാവുന്ന മൂല്യങ്ങളുടെ സമാഹാരവുമാണ്. സ്‌നേഹം, കാരുണ്യം, അഹിംസ, സഹജീവനം, സമത്വബോധം എന്നിവ അദ്വൈതത്തിന്റെ പ്രധാന ഗുണങ്ങളാണ്. ഈ മൂല്യങ്ങള്‍ ഒരോരുത്തരും ജീവിതത്തില്‍ ഉള്‍ക്കൊണ്ടാല്‍ സമൂഹം കൂടുതല്‍ മനുഷ്യത്വപരവും സമാധാനപരവുമായിരിക്കും. മനുഷ്യര്‍ക്കിടയില്‍ ശത്രുത കുറയുകയും സഹകരണം വര്‍ദ്ധിക്കുകയും ചെയ്യും.
കൂടാതെ, അദ്വൈതം വ്യക്തിയുടെ ആത്മീയ വളര്‍ച്ചയ്‌ക്കും വഴിയൊരുക്കുന്നു. മനുഷ്യന്‍ തന്റെ യഥാര്‍ത്ഥ സ്വഭാവം തിരിച്ചറിയുമ്പോള്‍ അഹങ്കാരവും സ്വാര്‍ത്ഥതയും വിട്ട് ഉയര്‍ന്നൊരു നിലയിലേക്ക് എത്തുന്നു. ഇത് വ്യക്തിപരമായ സന്തോഷത്തിനും സമൂഹത്തിന്റെ സമഗ്ര പുരോഗതിക്കും സഹായകമാണ്.
അദ്വൈതം, ഭാരതം ലോകത്തിന് നല്‍കുന്ന അമൂല്യമായ സന്ദേശമാണ്. അത് മനുഷ്യരില്‍ ഐക്യബോധം വളര്‍ത്തുകയും സമാധാനവും സുസ്ഥിരതയും നിറഞ്ഞ ഭാവി സൃഷ്ടിക്കാന്‍ പ്രചോദനം നല്‍കുകയും ചെയ്യുന്നു. ഈ ആശയം ജീവിതത്തില്‍ ഉള്‍ക്കൊണ്ടാല്‍ മാത്രമേ നമുക്ക് സമത്വപരവും സൗഹൃദപരവുവയ ലോകം സൃഷ്ടിക്കാന്‍ സാധിക്കൂ.