Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Samskriti

അദ്വൈതം: സാമൂഹിക ഐക്യത്തിനും സുസ്ഥിര ഭാവിക്കും

ആദിശങ്കര ജയന്തിയോടനുബന്ധിച്ച്, ശങ്കര ദര്‍ശനം വിഷയമാക്കി ജന്മഭൂമി നടത്തിയ ലേഖന മത്സരത്തില്‍, മുതിര്‍ന്നവര്‍ക്കും പ്രമുഖര്‍ക്കും ഒപ്പം അഞ്ചു സ്‌കൂള്‍ വിദ്യാര്‍ത്ഥികളും പങ്കെടുത്തിരുന്നു. സമ്മാനാര്‍ഹരായില്ലെങ്കിലും അവര്‍ ഇക്കാര്യത്തില്‍ പ്രകടിപ്പിച്ച താത്പര്യവും ഉത്സാഹവും പരിഗണിച്ച് പ്രോത്സാഹനം എന്ന നിലയില്‍ അവരുടെ രചനകള്‍ ഈ പംക്തിയില്‍ പ്രസിദ്ധീകരിക്കുകയാണ്. ആ കുട്ടികള്‍ക്കും അവര്‍ പ്രതിനിധീകരിക്കുന്ന വിദ്യാലയങ്ങള്‍ക്കും ജന്മഭൂമിയുടെ അനുമോദനം.

ദേവപ്രിയ ആര്‍. നായര്‍byദേവപ്രിയ ആര്‍. നായര്‍
Jun 14, 2026, 06:28 am IST
inSamskriti

ഭാരതീയ ദാര്‍ശനിക പാരമ്പര്യത്തിലെ ആഴമുള്ള ആശയങ്ങളിലൊന്നാണ് അദ്വൈതം . ”ഒന്നേ ഉള്ളു, രണ്ടില്ല” എന്നതാണ് അദ്വൈതത്തിന്റെ അടിസ്ഥാന തത്ത്വം. ലോകത്ത് നാം
കാണുന്ന എല്ലാ വ്യത്യാസങ്ങളും വൈവിധ്യങ്ങളും ഒരേയൊരു പരമസത്യത്തില്‍ നിന്നാണ് ഉദ്ഭവിക്കുന്നത് എന്നു സാരം. ഈ ദര്‍ശനം മനുഷ്യജീവിതത്തെയും സമൂഹത്തെയും കൂടുതല്‍ ഏകീകരിക്കുന്നതിലും സമാധാനത്തിലേക്കു നയിക്കുന്നതിലും വലിയ പങ്കുവഹിക്കുന്നു.

അദ്വൈതം മനുഷ്യരെ ജാതിമതദേദങ്ങള്‍ മറന്ന് ഒരുമയിലേക്ക് നയിക്കുന്ന ശക്തിയാണ്. ഇന്നത്തെ സമൂഹത്തില്‍ ജാതി, മതം, ഭാഷ, വര്‍ഗ്ഗം എന്നീ വ്യത്യാസങ്ങള്‍ പലപ്പോഴും തര്‍ക്കങ്ങള്‍ക്കും വിദ്വേഷങ്ങള്‍ക്കും കാരണമാകുന്നു. എന്നാല്‍ അദ്വൈത ദര്‍ശനം പഠിപ്പിക്കുന്നത്, എല്ലാം ഒരേ സത്യത്തിന്റെ ഭാഗങ്ങളാണ് എന്നാണ്. ഈ തിരിച്ചറിവ് മനുഷ്യരില്‍ സഹിഷ്ണുതയും സഹാനുഭൂതിയും പര്സപര ബഹുമാനവും വളര്‍ത്തുന്നു. ഇതിലൂടെ സമൂഹത്തില്‍ ഐക്യം ശക്തമാകുകയും സമാധാനം നിലനില്‍ക്കുകയും ചെയ്യും.

ഇന്നു ലോകം നിരവധി പ്രശ്‌നങ്ങള്‍ നേരിടുകയാണ്. പരിസ്ഥിതി മലിനികരണം, കാലാവസ്ഥാ മാറ്റം, സാമൂഹിക അസമത്വങ്ങള്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ മനുഷ്യരുടെ നിലനില്‍പ്പിനെത്തന്നെ ബാധിക്കുന്നു. ഈ സാഹചര്യത്തില്‍ സുസ്ഥിര ഭാവി സൃഷ്ടിക്കാന്‍ മനുഷ്യര്‍ പ്രകൃതിയോടും പരസ്പരവും ഉത്തരവാദിത്വത്തോടെ പെരുമാറണം. അദ്വൈത ദര്‍ശന പ്രകാരം പ്രകൃതിയും മനുഷ്യനും തമ്മില്‍ വേര്‍തിരിവില്ല. അവ ഒരേ സത്യത്തിന്റെ വ്യത്യസ്ത രൂപങ്ങളാണ്. അതിനാല്‍ പ്രകൃതി നമ്മെ സംരക്ഷിക്കുന്നത് നമ്മുടെ സ്വന്തം ജീവിതത്തെ സംരക്ഷിക്കുന്നതുപോലെയാണ്. ഈ ചിന്താഗതിയാണ് പരിസ്ഥിതി സംരക്ഷണത്തിനും സുസ്ഥിര വികസനത്തിനും ശക്തമായ അടിസ്ഥാനം നല്‍കുന്നത്.

അദ്വൈതം ആത്മീയതത്ത്വം മാത്രമല്ല, ജീവിതത്തില്‍ നടപ്പാക്കാവുന്ന മൂല്യങ്ങളുടെ സമാഹാരവുമാണ്. സ്‌നേഹം, കാരുണ്യം, അഹിംസ, സഹജീവനം, സമത്വബോധം എന്നിവ അദ്വൈതത്തിന്റെ പ്രധാന ഗുണങ്ങളാണ്. ഈ മൂല്യങ്ങള്‍ ഒരോരുത്തരും ജീവിതത്തില്‍ ഉള്‍ക്കൊണ്ടാല്‍ സമൂഹം കൂടുതല്‍ മനുഷ്യത്വപരവും സമാധാനപരവുമായിരിക്കും. മനുഷ്യര്‍ക്കിടയില്‍ ശത്രുത കുറയുകയും സഹകരണം വര്‍ദ്ധിക്കുകയും ചെയ്യും.

കൂടാതെ, അദ്വൈതം വ്യക്തിയുടെ ആത്മീയ വളര്‍ച്ചയ്‌ക്കും വഴിയൊരുക്കുന്നു. മനുഷ്യന്‍ തന്റെ യഥാര്‍ത്ഥ സ്വഭാവം തിരിച്ചറിയുമ്പോള്‍ അഹങ്കാരവും സ്വാര്‍ത്ഥതയും വിട്ട് ഉയര്‍ന്നൊരു നിലയിലേക്ക് എത്തുന്നു. ഇത് വ്യക്തിപരമായ സന്തോഷത്തിനും സമൂഹത്തിന്റെ സമഗ്ര പുരോഗതിക്കും സഹായകമാണ്.

അദ്വൈതം, ഭാരതം ലോകത്തിന് നല്‍കുന്ന അമൂല്യമായ സന്ദേശമാണ്. അത് മനുഷ്യരില്‍ ഐക്യബോധം വളര്‍ത്തുകയും സമാധാനവും സുസ്ഥിരതയും നിറഞ്ഞ ഭാവി സൃഷ്ടിക്കാന്‍ പ്രചോദനം നല്‍കുകയും ചെയ്യുന്നു. ഈ ആശയം ജീവിതത്തില്‍ ഉള്‍ക്കൊണ്ടാല്‍ മാത്രമേ നമുക്ക് സമത്വപരവും സൗഹൃദപരവുവയ ലോകം സൃഷ്ടിക്കാന്‍ സാധിക്കൂ.

Tags: adi sankara jayanthiAdisankaracharyaശങ്കര ദര്‍ശനംഅദ്വൈതം
ദേവപ്രിയ ആര്‍. നായര്‍
ദേവപ്രിയ ആര്‍. നായര്‍
(ക്ലാസ് -8), വിവേകാനന്ദ വിദ്യാലയം, പേഴക്കാപ്പള്ളി, മൂവാറ്റുപുഴ [Read more]
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

അദ്വൈതം: ഭാരതത്തിന്റെ സന്ദേശം

Samskriti

അദ്വൈത സന്ദേശം ജീവനമന്ത്രമാകണം

Samskriti

ശങ്കര ദര്‍ശനവും ലോകസമാധാനവും: സംഘര്‍ഷങ്ങള്‍ക്കിടയില്‍ പുതിയ ലോകക്രമം

Samskriti

അദ്വൈത വേദാന്തം മുക്തിയെ സൂചിപ്പിക്കുന്നു

Samskriti

സംഘര്‍ഷങ്ങള്‍ക്കിടയിലെ പുതിയ ലോകക്രമം; ശങ്കരദര്‍ശനവും ഭാരതവും ലോകസമാധാനവും

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രിയെ അധിക്ഷേപിച്ചാൽ  മാനനഷ്ട കേസ് മാത്രം ; രാഹുലിനെ പറഞ്ഞാൽ ക്രിമിനൽ കുറ്റമായ കലാപാഹ്വാന കേസ് ; ഇരട്ട നീതിയെന്ന് ശ്രീലേഖ

കൃഷിയിടത്തില്‍ നിന്ന് വിപണിയിലേക്കും മൂല്യവര്‍ധനയിലേക്കും

എം.ജി. മേനോൻ അന്തരിച്ചു

അസം സ്വദേശിയുടെ അക്കൗണ്ടിലേക്ക് വരുന്നത് ലക്ഷങ്ങൾ ; പണം പിൻവലിക്കുന്നത് മാസ്ക് ധരിച്ചെത്തി ; കൈക്കൂലി വാങ്ങാനുള്ള ഷമീർ ഖാന്റെ പദ്ധതികൾ

നവദുർഗ്ഗ ഏഴാം ദിവസം: കാലരാത്രി- ശുഭങ്കരിയായ മനോഹരി

അഭിജീത് ദിപ്കെയെ കോടതിയിൽ ഹാജരാക്കും : നേഹ ബോറയെ വിട്ടയച്ചു

അമ്പലത്തിൽ ഒരു പോറ്റിയും ‘ഹിന്ദു വോട്ട് ചെയ്യണം’ എന്ന് പറയാറില്ല ; പക്ഷെ പള്ളിയിൽ കുർബാനയ്‌ക്ക് എന്താണ് പറയുന്നത് , ഇതാണ് മലപ്പുറത്തും സംഭവിക്കുന്നത്

കോടതി വിധി ലംഘിച്ച് സംസ്ഥാന സർക്കാർ : വഖഫ് ബോർഡ് പുനസംഘടിപ്പിച്ചത് അമുസ്ലീം അംഗങ്ങൾ ഇല്ലാതെ

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ‌ തെറിച്ചു വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

ഉമ്മൻചാണ്ടിയെ 10 വർഷം രാഷ്‌ട്രീയ വിരോധം കൊണ്ട് വേട്ടയാടി ; ഇനി ആരെയും കള്ളക്കേസിൽ കുടുക്കാതിരിക്കട്ടെ ; ചാണ്ടി ഉമ്മൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.