കേരളത്തിന്റെ മണ്ണില്‍ പിറന്ന മഹാനായ തത്ത്വജ്ഞാനിയും മഹാത്മാവുമായ ആദിശങ്കരാചാര്യരാണ് അദ്വൈത വേദാന്തത്തിന്റെ ഉപജ്ഞാതാവ്. ” എന്ന വാക്ക്, ആത്മാവ് രണ്ടല്ലെന്നും പരബ്രഹ്‌മത്തില്‍ നിന്ന് അതിനു വ്യത്യാസമില്ലെന്നും പഠിപ്പിക്കുന്നുഅദ്വൈതം. ഇന്നത്തെ തലമുറയും സമൂഹവും അത് ഗൗനിക്കാതെയും ചിലര്‍ അത് അറിയാതെയും പോകുന്നതിന്റെ ഫലമാണ് കലഹവും അനൈക്യവും. അദ്വൈത വേദാന്തമനുസരിച്ച് ദൈവം സര്‍വ്വവ്യാപിയാണ്. പ്രപഞ്ചത്തില്‍ നടക്കുന്ന പ്രവര്‍ത്തികളും കര്‍മ്മവും വ്യത്യസ്തമാകുമ്പോഴും അവ ഒരു ആധാരത്തിലും കാരണത്തിലും ചലിക്കുന്നു. ആ കാരണം ഈശ്വരനാണ്. ആ ദൈവം ഒരോ ക്രിയയുടേയും ആധാരമാണ്. അതിനാല്‍ ബ്രഹ്‌മം എന്നു വിശേഷിപ്പിക്കപ്പെടുന്നു. ഈ ബ്രഹ്‌മത്തിന്റെ ആധാരമായി കര്‍മ്മം ചെയ്യുന്ന നാമും പ്രപഞ്ചവും സര്‍വ്വജീവികളും ഒരേ ആത്മാവാണെന്നു ശങ്കരാചാര്യര്‍ വിശദീകരിക്കുന്നു.
പുതിയ തലമുറയുടെ വിമര്‍ശനങ്ങളും ആദരവും ഒരുപോലെ സ്വീകരിക്കാന്‍ പഠിപ്പിക്കുന്നതാണ് അദ്വൈത വേദാന്തം. മനസ്സിലെ ദുരഭിമാനവും അഹങ്കാരവും നശിപ്പിക്കുന്ന വിമര്‍ശനങ്ങള്‍ ജനം കീഴ്പ്പെടുത്തലായി കരുതുന്നു. എന്നാല്‍ വിവേകമുള്ള ജനം അതിനെ പൂമാലയാക്കുന്നു. ഗുണം തേടുന്നു. ഒരേ വാക്കിന് വേദനയും സമാധാനവും തരാമെങ്കില്‍, കര്‍മ്മം നമ്മുടെ ചിത്തം തീരുമാനിക്കുന്നു. അതേ വാക്ക് ഈശ്വരന്‍ നിശ്ചയിച്ചിരുന്നു. ഈശ്വര രൂപം വാക്കാണ് എന്ന് സങ്കല്‍പ്പിക്കുമ്പോള്‍ അറിവ് പ്രകാശിക്കുന്നു, ബോധോദയം ലഭിക്കുന്നു. നാം ഈശ്വരഹിതമാണ് പാലിക്കുന്നതെന്നും അതേ ദൈവം മനസ്സിന്റെ രൂപം ധരിച്ചെന്നും അറിയുമ്പോള്‍ ‘അഹം ബ്രഹ്‌മാസ്മി’ അഥവാ നാം ബ്രഹ്‌മത്തിന്റെ അംശമാണെന്നു ബോധ്യപ്പെടുന്നു.
ശ്രീശങ്കരന്റെ തത്ത്വചിന്ത അനുസരിച്ച് മൂന്നുതരം അസ്തിത്വമുണ്ട്. പാരമാര്‍ഥികം അഥവാ ആത്യന്തികമായത്, വ്യാവഹാരികം അഥവാ അനുഭവികമായത്, പ്രാതിഭാസികം അഥവാ പ്രമാദമകാരിയായത്. ആദ്യത്തേത് പരബ്രഹ്‌മമാണ്. പരമാര്‍ത്ഥമായ സത്യമാണ്. ഇത് ഈശ്വര സാമ്യത്തോട് അനുബന്ധിച്ചതാണ്. ഇത് ‘പരാവിഭൂതി’യുമായി സാമ്യപ്പെടുത്താനാകുന്നു. രണ്ടാമത്തേത് കാലവും കര്‍മവും രസത്തിനോടനുബന്ധിച്ചതാണ്. മിഥ്യയല്ലാത്തതും എന്നാല്‍ മായയും യാഥാര്‍ത്ഥ്യവും ഈ അസ്തിത്വത്തിന്റെ അടിസ്ഥാനമായതിനാല്‍ ഇത് അപരാവിദ്യയോട് സാമ്യമുള്ളതാണ്. മൂന്നാമത്തേത് ഭ്രമമാണ്. വ്യവഹാരിക അസ്തിത്വത്തില്‍ സാമ്യവും ഒരു ഘടകവുമായതിനാല്‍ ഇത് പരമമായ മായയില്‍പെടുന്നു.
ഈ തത്ത്വങ്ങളെല്ലാം ബ്രഹ്‌മഹിതം ആയതിനാല്‍ ജീവിതം അരിമണിയുടെ വലുപ്പം സ്വീകരിച്ചിരുന്നു. കര്‍മ്മത്തിനടിസ്ഥാനമായ ജീവിതം രണ്ടു മായകളാല്‍ നിറഞ്ഞവയാണ്. ഇവ വ്യാവഹാരികമായ അസ്തിത്വത്തില്‍പ്പെടുന്നു. കര്‍മ്മമുക്തി കിട്ടാതെ നയിക്കുന്ന ജീവിതമാണ് ജനന മരണ അവസ്ഥകള്‍ നേരിടുന്നത്. അദ്വൈത വേദാന്തം ഇതിന്റെ മുക്തി സൂചിപ്പിക്കുന്നു.
‘അഹം ബ്രഹ്‌മാസ്മി’ നമ്മിലും അറിഞ്ഞോ അറിയാതെയോ വസിക്കുന്നു. പലരും തെറ്റിദ്ധരിക്കുന്ന ഒന്നാണ് ചില ആത്മാവില്‍ രാക്ഷസന്‍ കുടികൊള്ളുന്നു എന്ന്. രാക്ഷസന്‍ മനസ്സിന്റെ ഭ്രമമാണ്. ആ രാക്ഷസന്‍ പോലും ബ്രഹ്‌മാംശമാണ്. മറ്റുള്ളവരുടെ ദുഷ്പ്രവൃത്തിയിലും ഈശ്വരഹിതമാണെന്നതാണ് സത്യം. അന്യരെ വിമര്‍ശിക്കാതെ കാരുണ്യം പ്രകടിപ്പിക്കുമ്പോഴാണ് പരമമായ ബ്രഹ്‌മസേവനം നടക്കുന്നത്. അപരനായ ആത്മാവ് പോലും അറിവില്ലാതെ തന്നെ അന്യരെ പാഠങ്ങള്‍ പഠിപ്പിക്കുന്നു. ആ പാഠം എങ്ങനെ ഉള്‍ക്കൊള്ളണം എന്ന് തീരുമാനിക്കുന്നത് നാം ആണ്. ബ്രഹ്‌മമാണ്. മൃഗങ്ങളും സസ്യങ്ങളും സകലതും ബ്രഹ്‌മാത്മാവാണ്. അതിനാല്‍ നാം ഏവരും ഒരു തത്ത്വമാണെന്നു ശ്രീശങ്കരന്‍ പറയുന്നു.
അദ്വൈതചിന്ത നമ്മളിലെ അസൂയ, അഹങ്കാരം, മോഹം, കാമം തുടങ്ങിയ രസങ്ങളെ ഇല്ലാതാക്കുന്നു. ദയ, സമാധാനം, സന്തോഷം ഗാഢമായ ആനന്ദം എന്നിവ നല്‍കുന്നു. കയര്‍, കുറഞ്ഞ വെളിച്ചത്തില്‍ സര്‍പ്പമായി തോന്നുന്നതുപോലെ ഈശ്വരാത്മാവ് പല രൂപം ധരിക്കുന്നു. എന്നാല്‍ മൂലസ്ഥാനം ഏകമായിരിക്കും. മായാവലയത്തില്‍നിന്ന് രക്ഷ നേടുന്നതിന് അദ്വൈത വേദാന്തം സഹായിക്കുന്നു. സമാധാനത്തിന്റെ സന്ദേശവും ക്ലേശത്തിന്റെ നാശവും അറിയിക്കുന്ന ഈ സന്ദേശം ആദിശങ്കരാചാര്യര്‍ നമ്മെ ഓര്‍മിപ്പിക്കുന്നു.















