Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

അതിഥി ഭീകരരെ കരുതിയിരിക്കണം

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jun 13, 2026, 06:30 am IST
inEditorial

പത്തനംതിട്ട ജില്ലയില്‍ ബംഗാളി ഭായ് എന്ന വ്യാജേന അഞ്ച് വര്‍ഷക്കാലം ജോലി ചെയ്തിരുന്ന ജുവല്‍ കിങ് ബംഗ്ലാദേശുകാരനായ ഇസ്ലാമിക ഭീകരനാണെന്ന് വെളിപ്പെട്ടത് കേരളം നേരിടുന്ന വലിയൊരു വിപത്തിലേക്ക് വിരല്‍ചൂണ്ടുന്നതാണ്. ഈ ജില്ലയില്‍ പലയിടങ്ങളിലും ജോലി ചെയ്തിരുന്ന ജുവലിന്റെ വാട്‌സ്ആപ്പ് സ്റ്റാറ്റസ് കണ്ടാണ് ഇയാള്‍ ഭീകരനാണെന്ന് തിരിച്ചറിഞ്ഞത്. ബംഗാളില്‍ അധികാരത്തില്‍ വന്ന ബിജെപി സര്‍ക്കാര്‍ സംസ്ഥാനത്ത് അനധികൃതമായി താമസിക്കുന്ന ബംഗ്ലാദേശികളെ തിരിച്ചയക്കുന്നതില്‍ പ്രതിഷേധിച്ച് എകെ 47 തോക്കേന്തി ‘ഐ ലവ് ബംഗ്ലാദേശ് ‘ എന്ന് ആക്രോശിക്കുന്ന സ്വന്തം ചിത്രമാണ് ജുവല്‍ കിങ് സ്റ്റാറ്റസായിട്ടത്. ഇയാളുടെ പ്രൊഫൈല്‍ പിക്ചറാവട്ടെ, ബംഗ്ലാദേശ് പതാകയും പാര്‍ലമെന്റും പശ്ചാത്തലമായുള്ളതും. ബംഗ്ലാദേശിലെ വിവിധ സ്ഥലങ്ങളുടെ പേരുകളും ചിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സ്വദേശം ഏതാണെന്ന് ചോദിക്കുന്നവരോട് ഇയാള്‍ പറഞ്ഞിരുന്നത് ബംഗാള്‍ എന്നാണത്രേ.

അതിഥി തൊഴിലാളി എന്ന പേരില്‍ കഴിഞ്ഞിരുന്ന ജുവലിന്റെ ഭീകര പ്രവര്‍ത്തന പശ്ചാത്തലം അപ്രതീക്ഷിതമായാണ് തിരിച്ചറിയപ്പെട്ടത്. ഇതുപോലെ മറ്റു പലരും കേരളത്തില്‍ യഥാര്‍ത്ഥ വിവരങ്ങള്‍ മറച്ചുപിടിച്ച് കഴിയുന്നുണ്ട്. ഇവര്‍ നമ്മുടെ രാജ്യത്തെ പൗരന്മാരല്ലെന്ന് തിരിച്ചറിയാന്‍ വളരെ പ്രയാസമാണ്. ആധാര്‍ ഉള്‍പ്പെടെ ഒറിജിനലിനെ വെല്ലുന്ന വ്യാജരേഖകള്‍ സംഘടിപ്പിച്ചാണ് ഇവര്‍ അധികൃതരെ കബളിപ്പിക്കുന്നത്. ഇത്തരം വ്യാജ രേഖകള്‍ നിര്‍മ്മിച്ചു നല്‍കുന്ന ഒരു സ്ഥലം കരുനാഗപ്പള്ളിയില്‍ കണ്ടെത്തി. പ്രദേശത്തെ ചിലരുടെ പിന്തുണയോടെ ഭായിമാര്‍ തന്നെയാണ് ഈ കേന്ദ്രം നടത്തിയിരുന്നത്. നിരവധിയാളുകള്‍ക്ക് ഇവിടെ നിന്ന് വ്യാജ രേഖകള്‍ നിര്‍മ്മിച്ചു നല്‍കിയതായാണ് കരുതപ്പെടുന്നത്. ഇവര്‍ ഭാരത പൗരന്മാര്‍ അല്ലെന്നുറപ്പാണ്. നമ്മുടെ രാജ്യത്തെ പൗരന്മാര്‍ക്ക് അവര്‍ ഏത് സംസ്ഥാനക്കാരായിരുന്നാലും വ്യാജ രേഖകള്‍ സംഘടിപ്പിക്കേണ്ട കാര്യമില്ലല്ലോ.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തില്‍ എത്തിയിട്ടുള്ള കുടിയേറ്റ തൊഴിലാളികള്‍ എത്രയുണ്ടെന്നതു സംബന്ധിച്ച് പല കണക്കുകള്‍ ലഭ്യമാണ്. നാല് ലക്ഷം പേര്‍ മാത്രമാണ് അതിഥി പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. എന്നാല്‍ ഇവരുടെ എണ്ണം ഇതിലൊക്കെ വളരെയധികമാണ്. കേരളത്തിലെ പല ജില്ലകളിലെയും ജനസംഖ്യയുടെ നല്ലൊരു ശതമാനം കുടിയേറ്റ തൊഴിലാളികളാണ്. ഇവര്‍ തിങ്ങിപ്പാര്‍ക്കുന്ന നഗരങ്ങളില്‍ നാട്ടുകാരുടെ ജീവിതം ദുസ്സഹമായിക്കൊണ്ടിരിക്കുന്നു. അക്രമങ്ങളും മയക്കുമരുന്ന് വ്യാപാരവും ഉപയോഗവും ലൈംഗിക അതിക്രമങ്ങളും ഇവിടങ്ങളില്‍ പെരുകുന്നു. ഇതിനിടെയാണ് ഇക്കൂട്ടത്തില്‍ ഇസ്ലാമിക ഭീകരരും ഒളിച്ചു കഴിയുന്നുണ്ടെന്ന കാര്യം വെളിപ്പെടുന്നത്. കുടിയേറ്റ തൊഴിലാളികളുടെ എണ്ണമെടുക്കുന്നതിലും നിയന്ത്രിക്കുന്നതിലും അധികൃതര്‍ ഗുരുതരമായ അനാസ്ഥയാണ് കാണിക്കുന്നത്.

ബംഗാളില്‍ ആറര ദശലക്ഷം ബംഗ്ലാദേശികള്‍ ഉണ്ടെന്നാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്. ഇവരില്‍ വലിയൊരു വിഭാഗം മമതാ ബാനര്‍ജിയുടെ ഭരണകാലത്ത് നുഴഞ്ഞുകയറിയവരാണ്. ഇവരെ സഹായിക്കുകയാണ് മമതാ സര്‍ക്കാര്‍ ചെയ്തത്. ഇക്കൂട്ടരില്‍ നല്ലൊരു ശതമാനം തൃണമൂല്‍ കോണ്‍ഗ്രസിന്റെ വോട്ടര്‍മാരുമായി. എസ്‌ഐആര്‍ വഴി ഇവര്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്തായതാണ് മമതയുടെ പരാജയത്തിന്റെ കാരണങ്ങളിലൊന്ന്. പുതിയ ബിജെപി സര്‍ക്കാര്‍ അധികാരമേറ്റതോടെ അനധികൃത പൗരന്മാരെ ബംഗ്ലാദേശിലേക്ക് തിരിച്ചയക്കുകയാണ്. നുഴഞ്ഞുകയറ്റത്തിന് ഒത്താശ ചെയ്യുന്ന ബംഗ്ലാദേശിലെ ഭരണകൂടം ബംഗാളില്‍ നിന്ന് തിരിച്ചയക്കുന്നവരെ സ്വീകരിക്കാന്‍ മടിക്കുകയാണ്. ബംഗാളില്‍ നിന്ന് കൂടുതല്‍ ബംഗ്ലാദേശികള്‍ ഭായിമാരായി നമ്മുടെ നാട്ടില്‍ എത്തിയേക്കാം. ഇക്കാര്യത്തില്‍ കേരളം ജാഗ്രത പാലിക്കേണ്ടതുണ്ട്.

അതിഥി തൊഴിലാളികള്‍ എന്ന പേരില്‍ ആര്‍ക്കും കേരളത്തില്‍ കഴിയാമെന്ന സ്ഥിതിയാണ് നിലവിലുള്ളത്. പത്തുവര്‍ഷം കേരളം ഭരിച്ച ഇടതു മുന്നണി സര്‍ക്കാര്‍ ഇതിനെ എല്ലാ തരത്തിലും പ്രോത്സാഹിപ്പിച്ചു. ജിഹാദി ശക്തികളെ പ്രീണിപ്പിക്കുന്ന നയത്തിന്റെ ഭാഗം കൂടിയായിരുന്നു ഇത്. പുതുതായി അധികാരത്തില്‍ വന്നിരിക്കുന്ന യുഡിഎഫ് സര്‍ക്കാരിനെ നിയന്ത്രിക്കുന്നതു തന്നെ മുസ്ലിം ലീഗും ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയുമൊക്കെയാണ്. നുഴഞ്ഞുകയറ്റക്കാര്‍ക്കും വോട്ടവകാശം നല്‍കണമെന്ന് ആഗ്രഹിക്കുന്ന മാനസികാവസ്ഥയാണ് ഇവര്‍ക്കുള്ളത്. ഇക്കാര്യത്തില്‍ പല മാധ്യമങ്ങളും സത്യം പറയാതെ ഒളിച്ചു കളിക്കുകയാണ്. ജുവല്‍ സിങ്ങിനെപ്പോലുള്ള ഭീകരര്‍ ഇത് മുതലെടുക്കും. ഇതിനെതിരെ കേന്ദ്ര ഏജന്‍സികളുടെ ഭാഗത്തുനിന്നും ശക്തമായ നടപടികള്‍ ഉണ്ടാവണം. അല്ലാത്തപക്ഷം സ്ഥിതിഗതികള്‍ കൈവിട്ടു പോകും.

Tags: Muslim terrorismIslamic terrorismBangladeshi workersIslamisjihadi groups
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളം ഭീകരരുടെ സുരക്ഷിത താവളം

ടൈഗര്‍ മേമന്‍ (ഇടത്ത്) മഹീമിലെ കെട്ടിടം (വലത്ത്)
India

കോണ്‍ഗ്രസ് കാലത്തെ ഇസ്ലാമിക അധോലോകത്തിന്റെ പവര്‍ കണ്ടോ? 33 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രതി ടൈഗര്‍ മേമന്റെ സ്വത്തുവക ലേലം കൊള്ളാൻ ഒരാള്‍ വന്നത്

കഫിയ ധരിച്ച് ഫ്രഞ്ച് കോടതിയില്‍ വിചാരണയ്ക്കായി പോകുന്ന റിമ ഹസ്സന്‍ (ഇടത്ത്) റിമ ഹസ്സന്‍ (വലത്ത്)
India

യൂറോപ്പ് ഇസ്ലാമിക ഭീകരതയോട് മുഖം തിരിക്കുന്നു, പലസ്തീനെ വാഴ്‌ത്തിയ യൂറോപ്യന്‍ പാര്‍ലമെന്‍റംഗമായ റിമ ഹസ്സനെ വിചാരണ ചെയ്ത് ഫ്രഞ്ച് കോടതി

Kerala

പള്ളുരുത്തി ഭീകരരുടെ ഒളിത്താവളമാകുന്നു; പ്രവീണ്‍ നെട്ടാരു വധക്കേസിലെ മുഖ്യപ്രതിയുടെ അറസ്റ്റ് ഇവിടെ നിന്ന്

Kerala

വീണ്ടും ഇസ്ലാമിക തീവ്രവാദവുമായി ബന്ധപ്പെട്ട് വാര്‍ത്തയില്‍ നിറഞ്ഞ് ഈരാറ്റുപേട്ട

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

വെള്ളിയാഴ്ചത്തെ ഓണ സദ്യയ്‌ക്ക് വിലക്ക്; സ്‌കൂള്‍ അധികൃതരുടെ നടപടിയില്‍ പ്രതിഷേധം, വിഷയം പുറംലോകമറിഞ്ഞത് വിരമിച്ച എഇഒയുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ

കാര്‍ഷിക കടാശ്വാസ കമ്മിഷന്‍ പ്രവര്‍ത്തനം നിലച്ചു; കര്‍ഷകര്‍ക്ക് കണ്ണീരോണം

‘നാല് ഭാര്യമാർക്കിടയിൽ നരകിച്ച് കഴിയുന്ന സ്ത്രീകളെ ഗാന്ധിക്കുട്ടൻ അറിയുമോ? മനുസ്മൃതിയാണോ കാരണം?’- ശശികല ടീച്ചർ

സിപിഎം ക്രിമിനലുകളും പോലീസും ഒറ്റക്കെട്ട്

വേഗത കവരുന്ന ജീവനുകള്‍, കാണാതെ പോകുന്ന ആഘാതങ്ങള്‍

ഓണം : ആധ്യാത്മിക ഉണര്‍വിലേക്കുള്ള ക്ഷണം

ഇന്നും വിലയിൽ കുതിപ്പ്: പവന് കൊടുക്കേണ്ടത് ഏകദേശം ഒന്നര ലക്ഷം രൂപയോളം

സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് പ്രസ്താവന നടത്തുകയല്ല, വനിതാ സംവരണം നടപ്പാക്കാന്‍ സഹകരിക്കുകയാണ് ചെയ്യേണ്ടത്‌, രാഹുലിനോട് സ്മൃതി ഇറാനി

പീയൂഷ് ഗോയലും 200 അംഗ വ്യാപാരി പ്രതിനിധികളും ജപ്പാന്‍ സന്ദര്‍ശിക്കും

തന്ത്രപരമായ കാര്യനിർവ്വഹണവും വാണിജ്യ മുന്നേറ്റവും: സമ്പൂർണ്ണ രാശിഫലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.