Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എൻ ഡി എ സർക്കാരിന്റെ 12വർഷം; മോദി ഭരണത്തിൽ കേരളത്തിൽ വികസനക്കുതിപ്പ്: രാജീവ് ചന്ദ്രശേഖർ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2026, 07:52 pm IST
inKerala

തിരുവനന്തപുരം: കഴിഞ്ഞ 12 വർഷമായി തുടരുന്ന നരേന്ദ്ര മോദി ഭരണത്തിന് കീഴിൽ കേരളത്തിന്റെ വികസനക്കുതിപ്പ് സാധ്യമായതായി ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. റെയിൽ മേഖലയിൽ പത്തിരട്ടി തുക അനുവദിച്ചും പി എം കിസാൻ സമ്മാൻ നിധി വഴി കേരളത്തിലെ 27.53 ലക്ഷം കർഷകർക്ക് 13,000 കോടി രൂപ വിതരണം ചെയ്തും മോദി സർക്കാർ ചരിത്രം സൃഷ്ടിച്ചു. ഒന്നരക്കോടി പേർക്ക് സൗജന്യ റേഷനായി 7,670 കോടി രൂപയും 22 ലക്ഷം പുതിയ കുടിവെള്ള കണക്ഷനുകളും മോദി സർക്കാർ കേരളത്തിന് നൽകി. കേരളത്തിന് വേണ്ടത് വാഗ്ദാനങ്ങളുടെ രാഷ്‌ട്രീയം അല്ല, മോദി മുന്നോട്ട് വെയ്‌ക്കുന്ന വികസനത്തിന്റെയും സാമ്പത്തിക ശക്തിയുടെയും രാഷ്‌ട്രീയമാണെന്നും രാജീവ് ചന്ദ്രശേഖർ എം.എൽ.എ പറഞ്ഞു. മോദി സർക്കാരിന്റെ പന്ത്രണ്ടാം വാർഷികത്തോടനുബന്ധിച്ച് നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ നിലവിലെ സാമ്പത്തിക പ്രതിസന്ധിയും സംസ്ഥാനത്തിന്റെ വികസന ദിശയും ശരിയായല്ല മുന്നോട്ട് പോകുന്നത്. പത്ത് വർഷം സിപിഎം ഭരിച്ച കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് നിയമസഭയിൽ മുഖ്യമന്ത്രി തന്നെ അവതരിപ്പിച്ച കണക്കുകളും രേഖകളും പല സത്യങ്ങളും തുറന്നുകാട്ടുന്നതാണ്. മുൻകാല ഭരണകാലങ്ങളിൽ സംസ്ഥാനത്തിന്റെ സാമ്പത്തിക അടിത്തറ ദുർബലമാക്കിയ നയങ്ങളുടെ പ്രത്യാഘാതങ്ങളാണ് ഇന്ന് കേരളം നേരിടുന്നത്.

സംസ്ഥാനത്തിന്റെ ധനകാര്യ സ്ഥിതി ഗുരുതരമാണെന്ന് അറിയാമായിരുന്നിട്ടും തിരഞ്ഞെടുപ്പ് സമയത്ത് യാഥാർത്ഥ്യബോധമില്ലാത്ത വാഗ്ദാനങ്ങൾ കോൺഗ്രസ് പാർട്ടി ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചു. രാഷ്‌ട്രീയ നേട്ടങ്ങൾക്കായി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന സമീപനം ഉപേക്ഷിക്കണമെന്നും, തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതും നിക്ഷേപങ്ങൾ ആകർഷിക്കുന്നതും വികസനം ഉറപ്പാക്കുന്നതുമായ ഉത്തരവാദിത്തപരമായ ഭരണമാണ് കേരളത്തിന് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ യുവശക്തിയും സ്റ്റാർട്ടപ്പ് മേഖലയിലെ മുന്നേറ്റവും സാങ്കേതിക രംഗത്തെ കുതിപ്പും ഇന്ന് ലോകം മുഴുവൻ ചർച്ച ചെയ്യുന്നു. ഇന്ത്യയെ ലോകം ആദരവോടെ കാണുമ്പോൾ, കേരളത്തിൽ തൊഴിലില്ലായ്‌മയും സാമ്പത്തിക പ്രതിസന്ധിയും രൂക്ഷമാകുന്നത് ആശങ്കാജനകമാണ്.

ഒരു വശത്ത് വാഗ്ദാനങ്ങളും വിവാദങ്ങളും മാത്രം നിറഞ്ഞ, തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും നിക്ഷേപങ്ങൾ ആകർഷിക്കുന്നതിലും പരാജയപ്പെട്ട രാഷ്‌ട്രീയം. മറുവശത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ വികസനവും, ഉയർച്ചയും മുൻനിർത്തിയുള്ള രാഷ്‌ട്രീയവുമാണ്.

കഴിഞ്ഞ പന്ത്രണ്ട് വർഷത്തിനിടെ രാജ്യത്ത് നടപ്പിലാക്കിയ വിവിധ ജനക്ഷേമ പദ്ധതികൾ, അടിസ്ഥാന സൗകര്യ വികസനം, ഡിജിറ്റൽ ഇന്ത്യ, സ്റ്റാർട്ടപ്പ് വളർച്ച, കർഷക ക്ഷേമ പദ്ധതികൾ, ദാരിദ്ര്യ നിർമ്മാർജനം, ദേശീയപാത വികസനം, മെട്രോ റെയിൽ ശൃംഖല വിപുലീകരണം, സെമികണ്ടക്ടർ മേഖലയിലെ നിക്ഷേപങ്ങൾ തുടങ്ങിയവ രാജ്യത്തിന്റെ വളർച്ചയ്‌ക്ക് പുതിയ ദിശ നൽകിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളത്തിനായി കേന്ദ്ര സർക്കാർ നൽകിയ വിവിധ പദ്ധതികളെയും സഹായങ്ങളെയും കുറിച്ചും അദ്ദേഹം വിശദീകരിച്ചു. ഭാരത്മാല പദ്ധതിയിലൂടെ റോഡ് വികസനം, വിഴിഞ്ഞം തുറമുഖത്തിന് നൽകിയ സാമ്പത്തിക പിന്തുണ, റെയിൽവേ വികസനത്തിനുള്ള റെക്കോർഡ് വിഹിതം, കൊച്ചി വാട്ടർ മെട്രോ, കർഷകർക്കും മത്സ്യത്തൊഴിലാളികൾക്കും നൽകിയ സഹായങ്ങൾ, ആയുഷ്മാൻ ഭാരത്, ജൽ ജീവൻ മിഷൻ, പ്രധാനമന്ത്രി ആവാസ് യോജന തുടങ്ങി നിരവധി പദ്ധതികൾ കേരളത്തിന്റെ വികസനത്തിന് കരുത്തേകിയതായി അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ ഭാവി സുരക്ഷിതമാക്കാൻ സാമ്പത്തിക ശക്തിയും വികസന കാഴ്ചപ്പാടും ഉള്ള ഭരണമാണ് ആവശ്യമെന്നും, ഇന്ത്യയുടെ വളർച്ചയുടെ പാതയിൽ കേരളവും മുന്നേറേണ്ട സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എസ്. സുരേഷ്, ഉപാധ്യക്ഷൻ കെ.സോമൻ, സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയൻ എന്നിവർ പങ്കെടുത്തു.

Tags: Narendra ModiRajiv Chandrasekharbjp state president12 years of NDA governmentDevelopment in Kerala
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ആത്മകഥ 'ട്രയംഫ് ഓഫ് ദി ഇന്ത്യന്‍ റിപ്പബ്ലിക്: മൈ ലൈഫ്, മൈ സ്ട്രഗിള്‍സ്' പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകാശനം ചെയ്യുന്നു. സവിത കോവിന്ദ്, രാംനാഥ് കോവിന്ദ്, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള എന്നിവര്‍ സമീപം
India

കുറുക്കുവഴികള്‍ ഒഴിവാക്കണം; ആത്മകഥകള്‍ വായിക്കണം: പ്രധാനമന്ത്രി

Kerala

മലയാളിക്ക് അഭിമാനംകേരളം ആകാന്‍ നരേന്ദ്ര മോദി വേണ്ടിവന്നു: സുരേഷ് ഗോപി

Article

ഭാരതം മാറുമ്പോള്‍; 2014 ന് ശേഷമുള്ള വികസന വിപ്ലവം

India

‘Get Ready With Me’; ദേശീയ കൈത്തറി ദിനത്തിൽ പങ്കാളികളാകാൻ യുവതയോട് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി

Main Article

സൗരോര്‍ജ്ജ രംഗത്ത് പുതുചരിത്രമെഴുതി ഭാരതം; പി.എം സൂര്യ ഘര്‍: 50 ലക്ഷം പുരപ്പുറ സൗര പാനലുകളുമായി രാജ്യത്ത് ഹരിത ഊര്‍ജ്ജ വിപ്ലവം 

പുതിയ വാര്‍ത്തകള്‍

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.