സിഡ്‌നി: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ബാഡ്മിന്റണില്‍ ഭാരത താരങ്ങളായ പി.വി. സിന്ധു, തന്‍വി ഷര്‍മ, ഹരിഹരന്‍ അംസക്കരുണന്‍-എം.ആര്‍.അര്‍ജുന്‍ സഖ്യം എന്നിവര്‍ ക്വാര്‍ട്ടറിലേക്ക് മുന്നേറി. വനിതാ സിംഗിള്‍സില്‍ 17കാരി തന്‍വി ശര്‍മ മറ്റൊരു ഭാരത താരം മാളവിക ബന്‍സോദിനെ തോല്‍പ്പിച്ചാണ് മുന്നേറിയത്. ആദ്യ മത്സരത്തില്‍ അഞ്ചാം സീഡ് താരം ചൈനീസ് തായ്‌പേയിയുടെ ചിയു പിന്‍-ചിയാനെയെ ആണ് തന്‍വി തോല്‍പ്പിച്ചത്. രണ്ട് മത്സരങ്ങളിലും നേരിട്ടുള്ള ഗെയിം വിജയമായിരുന്നു. പ്രീക്വാര്‍ട്ടറില്‍ മാളവികയ്‌ക്കെതിരെ 21-13, 21-15നാണ് വിജയിച്ചത്.
സിന്ധുവിന്റെ പ്രീക്വാര്‍ട്ടര്‍ വിജയും നേരിട്ടുള്ള ഗെയിമിനായിരുന്നു. ഇഷ്‌റാണി ബറുവയെ നേരിട്ടുള്ള ഗെയിമിന് തകര്‍ത്താണ് സിന്ധുവിന്റെ ക്വാര്‍ട്ടര്‍ പ്രവേശം. സ്‌കോര്‍ 22-20, 21-12
പുരുഷ ഡബിള്‍സില്‍ ഹരിഹരന്‍-അര്‍ജുന്‍ സഖ്യം നേരിട്ടുള്ള സെറ്റ് വിജയമാണ് നേടിയത്. ആതിഥേയ സഖ്യം മൈക്കല്‍ ഓവന്‍-ഡിലന്‍ സോയെഡ്ജസയെ ആണ് ഇരുവരും നേരിട്ടുള്ള ഗെയിമിന് തോല്‍പ്പിച്ചത്. സ്‌കോര്‍ 21-17, 21-7
















