Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ചൂടാശങ്ക; ലോകകപ്പ് വേദികളില്‍ കനത്ത ചൂടുണ്ടാകുമെന്ന് കാലാവസ്ഥാ പ്രവചനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2026, 07:46 am IST
inFootball

ന്യൂയോര്‍ക്ക് സിറ്റി: ലോകകപ്പ് ആവേശത്തിന്റെ ചൂടില്‍ ആരാധകര്‍ ആടിത്തിമിര്‍ക്കമ്പോള്‍ അന്തരീക്ഷ താപത്തില്‍ താരങ്ങളുടെ പെടാപ്പാട്. ലോകകപ്പിനെ ചുറ്റിപ്പറ്റിയുള്ള ഏറ്റവും വലിയ ആശങ്കകളിലൊന്നായി വേദികളിലെ ചൂട് മാറിയിരിക്കുകയാണ്. അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങളിലെ ചില വേദികളില്‍ ജൂണ്‍-ജൂലൈ മാസങ്ങളിലെ കാലാവസ്ഥ കളിക്കാരുടെയും ആരാധകരുടെയും ആരോഗ്യത്തെ ബാധിക്കുമെന്ന മുന്നറിയിപ്പ് കാലാവസ്ഥാ നിരീക്ഷകര്‍ നല്‍കിയിട്ടുണ്ട്. വിവിധ ടീമുകളിലെ താരങ്ങള്‍ ഇതിനോടകം ചൂട് സഹിക്കാവുന്നതിലുമപ്പുറമാണെന്ന് പറഞ്ഞുകഴിഞ്ഞു. 1994-ല്‍ അമേരിക്കയില്‍ നടന്ന ലോകകപ്പിനേക്കാള്‍ ഇപ്പോഴത്തെ ആതിഥേയ നഗരങ്ങളിലെ ജൂണ്‍-ജൂലൈ താപനില ശരാശരി ഉയര്‍ന്നിരിക്കുകയാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ സ്വാധീനമാണ് ഇതിന് പ്രധാന കാരണമെന്ന് ഗവേഷകര്‍ പറയുന്നു.

ലോകകപ്പ് സമയത്ത് അമേരിക്കയിലെയും മെക്‌സിക്കോയിലെയും പല നഗരങ്ങളിലും താപനില 35 ഡിഗ്രി സെല്‍ഷ്യസിന് മുകളിലെത്തും. ഹ്യുമിഡിറ്റിയും കൂടുതലായതിനാല്‍ വലിയ ബുദ്ധിമുട്ടുകള്‍ താരങ്ങള്‍ക്കുണ്ടാകാം. ലോകോത്തര താരങ്ങളും കോടിക്കണക്കിന് ആരാധകരും പങ്കെടുക്കുന്ന ടൂര്‍ണമെന്റില്‍ കാലാവസ്ഥ ഒരു നിര്‍ണായക ഘടകമായി മാറാന്‍ സാധ്യതയുണ്ട്. വിവിധ പഠനങ്ങള്‍ പ്രകാരം ലോകകപ്പിലെ ഏകദേശം 25% മത്സരങ്ങളും അപകടകരമായ ചൂടുസാഹചര്യങ്ങളിലാണ് നടക്കുന്നത്. ചില മത്സരങ്ങള്‍ കളിക്കാരുടെ സംഘടനയായ ഫിഫ്‌പ്രോ (FIFPRO) നിര്‍ദേശിക്കുന്ന സുരക്ഷാ പരിധിയും മറികടക്കുന്ന ചൂടുസാഹചര്യത്തിലാകും നടക്കുക.

ചൂടുകൂടുതലുള്ള വേദികള്‍
ഹാര്‍ഡ് റോക്ക് സ്‌റ്റേഡിയം, മയാമി
എന്‍ആര്‍ജി സ്‌റ്റേഡിയം, ഹൂസ്റ്റണ്‍
ആരോഹെഡ് സ്‌റ്റേഡിയം, കന്‍സാസ് സിറ്റി,
മെറ്റ്‌ലൈഫ് സ്റ്റേഡിയം, ന്യൂജഴ്‌സി

മയാമിയിലെ മത്സരങ്ങള്‍ക്ക് ചൂട് സംബന്ധിച്ച ഏറ്റവും ഉയര്‍ന്ന അപകടസാധ്യതയുണ്ടെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഫൈനല്‍ നടക്കുന്ന ന്യൂജഴ്‌സിയിലെ മെറ്റ്ലൈഫ് സ്റ്റേഡിയത്തിലും ചൂട് പ്രശ്‌നമായേക്കാം. കടുത്ത ചൂട് കാരണം കളിക്കാര്‍ക്ക് ശരീരത്തിലെ ജലാംശം വേഗത്തില്‍ നഷ്ടപ്പെടും, ക്ഷീണം വര്‍ധിക്കും, ഓട്ടവേഗവും സ്റ്റാമിനയും കുറയും, തീരുമാനമെടുക്കാനുള്ള കഴിവിനെ ബാധിക്കാം, ഹീറ്റ് എക്‌സോഷന്‍, ഹീറ്റ് സ്‌ട്രോക്ക് എന്നിവയ്‌ക്കുള്ള സാധ്യത കൂടും എന്നീ പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം.

ചൂടിനെ തടയാന്‍ ഫിഫ ചില പ്രതിരോധ നടപടികള്‍ സ്വീകരിച്ചുണ്ട്. എല്ലാ മത്സരങ്ങളിലും നിര്‍ബന്ധിത ഹൈഡ്രേഷന്‍ ബ്രേക്കുകള്‍, ചില നഗരങ്ങളില്‍ കൂടുതല്‍ വൈകുന്നേര മത്സരങ്ങള്‍, മെഡിക്കല്‍ നിരീക്ഷണം ശക്തമാക്കല്‍, തണുത്ത വെള്ളവും ഐസ് ടവലുകളും ലഭ്യമാക്കല്‍, ആവശ്യമായാല്‍ മത്സരം വൈകിപ്പിക്കാനുള്ള സംവിധാനം എന്നീ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഓരോ പകുതിയിലും മൂന്ന് മിനിറ്റ് വീതം ഹൈഡ്രേഷന്‍ ബ്രേക്ക് നല്‍കുമെന്ന് ഫിഫ സ്ഥിരീകരിച്ചിട്ടുണ്ട്.

കളിക്കാര്‍ മാത്രമല്ല, സ്റ്റേഡിയങ്ങളില്‍ മണിക്കൂറുകളോളം ഇരിക്കുന്ന ആരാധകരും അപകടസാധ്യത നേരിടും. പ്രത്യേകിച്ച് കുട്ടികള്‍, പ്രായമായവര്‍, ഹൃദ്രോഗമുള്ളവര്‍, ദീര്‍ഘദൂര യാത്രക്കാര്‍ എന്നിവര്‍ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. ലോകകപ്പ് വേദിയായ വാന്‍കൂവറില്‍നിന്ന് മയാമി വരെ 5529 കിലോമീറ്റര്‍ ആണ് ദൂരം. മയാമിയിലെ മത്സരത്തിനു ശേഷം വാന്‍കൂവറില്‍ ഒരു മത്സരം കാണാന്‍ പോകണമെങ്കില്‍ വളരെ കഷ്ടപ്പെടേണ്ടിവരും. അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നിവിടങ്ങളില്‍ 13 വ്യത്യസ്ത സമയങ്ങളിലാണ് മത്സരങ്ങള്‍. അതും കളിക്കാരെ ബാധിക്കാം.

 

Tags: FIFA World Cup 2026Weather forecast predictsWorld Cup venues
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

അര്‍ജന്റീനയെ ലോകകപ്പില്‍ നിലനിര്‍ത്താന്‍ റഫറിമാര്‍ ശ്രമിച്ചതിന് കൂടുതല്‍ തെളിവുകള്‍; ‘എംബോളോയെ പുറത്താക്കിയത് തെറ്റ്’

Football

അര്‍ജന്റീനയെ വിറപ്പിച്ച ഗോള്‍ ‘ദ ബെസ്റ്റ്’

മാര്‍ക്ക് കുക്കുറെയ്യയെ പ്രോത്സാഹിപ്പിക്കുന്ന മകന്‍ മാത്യവും ഭാര്യ ക്ലോഡിയയും (ഇടത്ത്) മാര്‍ക്ക് കുക്കുറെയ്യ മകന്‍ മാത്യുവിന്‍റെ കഥ പങ്കുവെച്ച് കരയുന്നു (വലത്ത്)
Football

സ്പെയിനിന്റെ മാര്‍ക്ക് കുക്കുറെയ കളിക്കളത്തിലെ പുലി…പക്ഷെ ഓട്ടിസം ബാധിച്ച മകനെയോര്‍ത്താല്‍ ഈ അച്ഛന്‍ പൊട്ടിപ്പൊട്ടികരയും .

Football

ഫിഫ സ്വപ്‌ന ഇലവനില്‍ ഗോളി വൊസീഞ്ഞ

World

ഫിഫ ലോകകപ്പ് 2026: മൂവായിരത്തിലധികം അനധികൃത വെബ്‌സൈറ്റുകള്‍ ഉപയോഗിച്ചതായി വെളിപ്പെടുത്തല്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)

ആർ എസ് എസിനെതിരെ കലാപക്കേസുകളില്ലെന്ന് കർണാടക നിയമസഭയിൽ പ്രിയങ്ക് ഖാർഗെ

ആവനാഴിയിലെ ശക്തമായ ആയുധം പുറത്തെടുത്ത് റഷ്യ, ഇസ്കന്ദര്‍ മിസൈലേറ്റ് ഉക്രൈന്റെ മിസൈലുകള്‍ അയയ്‌ക്കാനുള്ള 40 ഹെവി ട്രക്കുകള്‍ തകര്‍ന്നു

സിജെപി നേതാക്കളായ വൈഷ്ണവി ഗോറും അഭിജിത് ദീപ്കെയും

സിജെപി നേതാവ് അഭിജിത് ദീപ്കെയുടെ വലംകൈയായ വൈഷ്ണവി ഗോര്‍ ആം ആദ്മി പ്രവര്‍ത്തക;2021 മുതലേ വൈഷ്ണവി ദീപ്കെയ്‌ക്കൊപ്പം ആപിലുണ്ട്

ഞാന്‍ ബിജെപിയ്‌ക്കൊപ്പം നിന്ന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു: ഷട്ടില്‍ താരം സൈന നെഹ് വാള്‍

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളന വേദിയില്‍ ചിന്നു ചിലങ്കയുടെ നാടകാവതരണം (ഇടത്ത്) സ്നേഹലതാ റെഡ്ഡി (വലത്ത്)

സ്നേഹലതാ റെഡ്ഡിയെക്കുറിച്ച് ചിന്നു ചിലങ്ക ഡിവൈഎഫ് ഐ സംസ്ഥാനസമ്മേളനത്തില്‍ അവതരിപ്പിച്ച നാടകം ഊളത്തരമെന്ന് അഡ്വ. ജയശങ്കര്‍

പരീക്ഷണങ്ങളെ നേരിട്ട് മക്ക ഉടമ്പടി : ഹൂത്തികൾ സൗദി എണ്ണ ടാങ്കറുകളെ ആക്രമിക്കുമ്പോൾ പാകിസ്ഥാനും തുർക്കിയും കാഴ്ചക്കാരായി മാറുമോ ?

ടോക്സിക് ആഗസ്ത് 26ന് തിയറ്ററില്‍; നായകന്‍ യാഷ് മഞ്ജുനാഥ സ്വാമി ക്ഷേത്രം സന്ദർശിച്ചു; അഡ്വാന്‍സ് ബുക്കിംഗിലൂടെ ടോക്സിക് 18 കോടി നേടി

എവിടെയെങ്കിലും പുരുഷന്മാർക്ക് അനുകൂലമായ കോടതി പരാമർശമുണ്ടായാൽ അഭിപ്രായം പറയുമല്ലോ ? പാലത്തായി കേസിൽ രാഹുൽ പ്രതികരിക്കാത്തതെന്താണ് ?

ഷോപ്പിയാനിൽ മൂന്ന് ഹിസ്ബുൾ അനുകൂലികൾ അറസ്റ്റിൽ : ഗ്രനേഡും തീവ്രവാദ പോസ്റ്ററും പിടിച്ചെടുത്തു

‘വാരണാസി’ : കഥാപാത്രങ്ങളുടെ ശബ്ദത്തിന് എഐ ഉപയോഗിക്കില്ലെന്ന് രാജമൗലി; 1500 പേരെ ഓഡീഷന്‍ നടത്തി കഥാപാത്രങ്ങള്‍ യോജിച്ച ശബ്ദം കണ്ടെത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.