Tuesday, September 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ആനന്ദലാവയിലലിഞ്ഞ് ലോകം; കാനഡ ഇന്നും അമേരിക്ക നാളെയും കളത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2026, 06:48 am IST
inFootball

മെക്‌സിക്കോ സിറ്റി: പുതിയ ലോകചാമ്പ്യനെ തേടി ട്രയോന്‍ഡ ഉരുണ്ടുതുടങ്ങി. പന്തും ലോകവും ഒന്നായ നിമിഷത്തില്‍ ആവേശത്തിന്റെയും ആരവത്തിന്റെയും ആനന്ദലാവ ഒഴുക്കി ലോകകപ്പിന്റെ 23-ാം പതിപ്പിന് തിരിതെളിഞ്ഞു. വടക്കേ അമേരിക്കയുടെ ആകാശം വര്‍ണവെളിച്ചങ്ങളാല്‍ തിളങ്ങിയപ്പോള്‍, മെക്‌സിക്കോ സിറ്റിയിലെ എസ്റ്റാഡിയോ അസ്റ്റെക്ക ലോക ഫുട്‌ബോളിന്റെ ഹൃദയമിടിപ്പായി മാറി. സംഗീതവും നൃത്തവും സാംസ്‌കാരിക വൈവിധ്യവും ആധുനിക സാങ്കേതികവിദ്യയുടെ വിസ്മയങ്ങളും ഇഴചേര്‍ന്ന ഉദ്ഘാടനച്ചടങ്ങ് ലോകത്തെ ഒരൊറ്റ ആഘോഷവേദിയാക്കി മാറ്റി.

പ്രശസ്ത പോപ് ഗായികയും ലാറ്റിനമേരിക്കന്‍ സംഗീതത്തിന്റെ രാജ്ഞിയുമായ ഷക്കീറ ലോകകപ്പിന്റെ ഔദ്യോഗിക ഗാനമായ ‘ഡായ് ഡായ്’ ആലപിച്ചു. നൈജീരിയന്‍ കലാകാരനായ ബര്‍ണാ ബോയിയും ഷക്കീറയ്‌ക്ക് കൂട്ടായെത്തി. മറ്റ് സംഗീതജ്ഞരായ കൊളംബിയയില്‍നിന്നുള്ള ജെ. ബാല്‍വിനും ദക്ഷിണാഫ്രിക്കയില്‍നിന്നുള്ള ടൈലയും മെക്‌സിക്കന്‍ ഗായകരായ അലഹാന്‍ഡ്രോ ഫെര്‍ണാണ്ടസ്, ലില ഡോണ്‍സ്, ബെലിന്‍ഡ, വെനസ്വേലന്‍ ഗായകന്‍ ഡാനി ഓഷ്യനും പരിപാടികള്‍ അവതരിപ്പിച്ചു. മെക്‌സിക്കയുടെയും വടക്കേ അമേരിക്കയുടെയും സാംസ്‌കാരിക വൈവിധ്യം വിളിച്ചോതുന്ന വിവിധ കലാപരിപാടികള്‍ സ്റ്റേഡിയത്തെ ആവേശക്കടലാക്കി.

ലോകകപ്പ് ഉദ്ഘാടന വേദിയില്‍ കൊളംബിയന്‍ ഗായിക ഷാക്കിറയുടെ പ്രകടനം

83500ലേറെ ആരാധകര്‍ മെക്‌സിക്കന്‍ തിരമാല തീര്‍ത്ത ആവേശത്തിനൊപ്പം നടന്ന ചടങ്ങില്‍ ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റിനോ ചടങ്ങുകളില്‍ പങ്കെടുത്തു. ഉദ്ഘാടനച്ചടങ്ങുകള്‍ക്ക് ശേഷം മെക്‌സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മില്‍ ആദ്യമത്സരത്തില്‍ അടരാടി. ഇന്നു പുലര്‍ച്ചെ 7.30ന് നടക്കുന്ന മത്സരത്തില്‍ ദക്ഷിണ കൊറിയ, ചെക്ക് റിപ്പബ്ലിക്കിനെയും രാത്രി 12.30ന് നടക്കുന്ന പോരാട്ടത്തില്‍ ബോസ്‌നിയ, കാനഡയെയും നാളെ പുലര്‍ച്ചെ 6.30ന് ആതിഥേയരായ അമേരിക്ക, പാരഗ്വയെയും നേരിടും.

അമേരിക്കയും കാനഡയും മെക്‌സിക്കോയും ചേര്‍ന്ന് ആതിഥേയത്വം വഹിക്കുന്ന ഈ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ പതിപ്പാണ്. 48 രാജ്യങ്ങള്‍, 104 മത്സരങ്ങള്‍, ആയിരക്കണക്കിന് കിലോമീറ്ററുകള്‍ വ്യാപിച്ചുകിടക്കുന്ന വേദികള്‍, കോടിക്കണക്കിന് സ്വപ്‌നങ്ങള്‍ ഇതെല്ലാം ചേര്‍ന്നാണ് 2026 ലോകകപ്പ് രൂപംകൊള്ളുന്നത്. കിരീടം നിലനിര്‍ത്താന്‍ ഇറങ്ങുന്ന അര്‍ജന്റീനയും, തിരിച്ചുവരവിന്റെ പ്രതീക്ഷയില്‍ ബ്രസീലും, യുവതാരങ്ങളുടെ കരുത്തില്‍ സ്‌പെയിനും ഇംഗ്ലണ്ടും, അവസാന ലോകകപ്പ് സ്വപ്‌നവുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലും ഉള്‍പ്പെടെ ലോക ഫുട്‌ബോളിലെ എല്ലാ ശക്തികേന്ദ്രങ്ങളും ഈ വേദിയില്‍ അണിനിരക്കുന്നു.

അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ മൂന്നു രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ടൂർണമെന്റിൽ ചരിത്രത്തിലാദ്യമായി 48 ടീമുകളാണ് മാറ്റുരയ്‌ക്കുന്നത്. ഫൈനൽ ഉൾപ്പെടെ ആകെ 104 മത്സരങ്ങളാണുള്ളത്. നാലു ടീമുകളെ വീതം 12 ഗ്രൂപ്പുകളിലായി തിരിച്ചാണ് പ്രാഥമിക റൗണ്ട് മത്സരങ്ങൾ. നോക്കൗട്ട് മത്സരങ്ങൾക്ക് 29 ന് തുടക്കമാകും. ജൂലൈ 4 മുതൽ 8 വരെ പ്രീക്വാർട്ടർ മത്സരങ്ങൾ, 10 മുതൽ 12 വരെ ക്വാർട്ടർ, 15, 16 തീയതികളിൽ സെമി ഫൈനൽ. ജൂലൈ 19ന് ഇന്ത്യൻ സമയം പുലർച്ചെ 12.30 ന് ന്യൂയോർക്ക്/ന്യൂജേഴ്‌സി സ്റ്റേഡിയത്തിലാണ് കലാശപ്പോരാട്ടം.

Tags: Pop singer ShakiraFIFA World Cup 2026 opening CeremonyFIFA World Cup 2026
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

അര്‍ജന്റീനയെ ലോകകപ്പില്‍ നിലനിര്‍ത്താന്‍ റഫറിമാര്‍ ശ്രമിച്ചതിന് കൂടുതല്‍ തെളിവുകള്‍; ‘എംബോളോയെ പുറത്താക്കിയത് തെറ്റ്’

Football

അര്‍ജന്റീനയെ വിറപ്പിച്ച ഗോള്‍ ‘ദ ബെസ്റ്റ്’

മാര്‍ക്ക് കുക്കുറെയ്യയെ പ്രോത്സാഹിപ്പിക്കുന്ന മകന്‍ മാത്യവും ഭാര്യ ക്ലോഡിയയും (ഇടത്ത്) മാര്‍ക്ക് കുക്കുറെയ്യ മകന്‍ മാത്യുവിന്‍റെ കഥ പങ്കുവെച്ച് കരയുന്നു (വലത്ത്)
Football

സ്പെയിനിന്റെ മാര്‍ക്ക് കുക്കുറെയ കളിക്കളത്തിലെ പുലി…പക്ഷെ ഓട്ടിസം ബാധിച്ച മകനെയോര്‍ത്താല്‍ ഈ അച്ഛന്‍ പൊട്ടിപ്പൊട്ടികരയും .

Football

ഫിഫ സ്വപ്‌ന ഇലവനില്‍ ഗോളി വൊസീഞ്ഞ

World

ഫിഫ ലോകകപ്പ് 2026: മൂവായിരത്തിലധികം അനധികൃത വെബ്‌സൈറ്റുകള്‍ ഉപയോഗിച്ചതായി വെളിപ്പെടുത്തല്‍

പുതിയ വാര്‍ത്തകള്‍

ഓടിക്കൊണ്ടിരുന്ന പ്രിയദർശിനി ബസിന്റെ പ്ലാറ്റ്ഫോം തകർന്ന് സീറ്റിലിരുന്ന യുവതിയുടെ കാലൊടിഞ്ഞു

ഇറക്കുമതി വിലക്ക് മറികടന്നു; 362 മെട്രിക് ടണ്‍ പാക് ഈന്തപ്പഴം ഡിആര്‍ഐ പിടിച്ചെടുത്തു

അഗസ്റ്റിൻ സഹോദരങ്ങള്‍ക്ക് തിരിച്ചടി; വിചാരണ തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

ന്യൂയോർക്കിൽ ട്രെയിൻ ഇടിച്ച് ഇന്ത്യൻ വംശജയും സുഹൃത്തും മരിച്ചു

ഭാരതത്തിന്റെ പിടികിട്ടാപ്പുള്ളിയും ജയ്ഷെ മുഹമ്മദിന്റെ തലവനുമായ മസൂദ് അസറിന്റെ തലയ്‌ക്ക് 70 ലക്ഷം പ്രഖ്യാപിച്ച് പാകിസ്ഥാന്‍

നവജാത ശിശുവിന്റെ ശരീരത്തില്‍ സൂചി കണ്ടെത്തിയ സംഭവം; കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവിന് കേസെടുത്തു

കുറഞ്ഞ നിരക്കില്‍ വൈദ്യുതി; പൊതുമേഖലാ സ്ഥാപനത്തിന്റെ വാഗ്ദാനം തള്ളിയത് പിണറായി

പിണറായി സര്‍ക്കാര്‍ കേസ് നടത്താന്‍ ഖജനാവില്‍ നിന്ന് ചെലവിട്ടത് 245 കോടി; ജയദീപ് ഗുപ്തയ്‌ക്ക് 9 കോടി, സിബലിന് 6 കോടി

കേരള കാര്‍ഷിക സര്‍വകലാശാല: ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാതെ താത്കാലിക നിയമനം; ക്രമക്കേടുകള്‍ അന്വേഷിക്കണം

മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ വീട്ടില്‍ മോഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.