
തിരുവനന്തപുരം :സിപിഎം ജില്ലാ സെക്രട്ടറിയായി വി.ജോയി എംഎല്‍എ തുടരും. ജില്ലയില്‍ നിന്നുളള സംസ്ഥാന സമിതി അംഗങ്ങളുടെ യോഗത്തിലാണ് തീരുമാനം.
ബുധനാഴ്ച നടക്കുന്ന ജില്ലാ കമ്മിറ്റിയില്‍ സംസ്ഥാന സെന്റര്‍ വി.ജോയിയുടെ പേര് നിര്‍ദ്ദേശിക്കും. തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ നിശ്ചയിക്കാന്‍ ജില്ലയിലെ നേതാക്കളുമായി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ചര്‍ച്ച നടത്തിയിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ വി.ജോയിയെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് താല്‍ക്കാലികമായി മാറ്റിയിരുന്നു. സംസ്ഥാന കമ്മിറ്റി അംഗമായ എ.എ.റഹീമിനാണ് ജില്ലാ സെക്രട്ടറിയുടെ താല്‍ക്കാലിക ചുമതല നല്‍കിയിരുന്നത്.
വര്‍ക്കലയില്‍ വീണ്ടും ജനവിധി തേടിയ ജോയി വിജയിച്ചിരുന്നു.