Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

ഷര്‍ട്ടില്ലാത്ത ഫോട്ടോ അയച്ചു തന്ന നടന്‍, കൂടെ കിടക്കാന്‍ വിളിച്ച മ്യുസീഷ്യന്‍;അന്ന് ഞാന്‍ ഭദ്രകാളിയായി,രഞ്ജിനി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2026, 01:30 pm IST
inEntertainment

കരിയറില്‍ നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ തുറന്ന് പറഞ്ഞ് രഞ്ജിനി ഹരിദാസ്. കൂടെ കിടക്കാന്‍ വിളിച്ച അനുഭവം മുതല്‍ ഷര്‍ട്ടില്ലാത്ത ഫോട്ടോ അയച്ച നടനെക്കുറിച്ചു വരെ രഞ്ജിനി വെളിപ്പെടുത്തുകയാണ്. തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവച്ച വിഡിയോയിലൂടെയാണ് രഞ്ജിനിയുടെ തുറന്നു പറച്ചില്‍. ആ വാക്കുകളിലേക്ക്

ഫെയിം വന്ന ശേഷം ചിലപ്പോള്‍ ചില അസാധാരണ സംഭവങ്ങള്‍ നേരിടേണ്ടി വന്നു. മോബ് മെന്റാലിറ്റിയെക്കുറിച്ച് ഞാന്‍ മുമ്പേ പറഞ്ഞിട്ടുണ്ട്. പക്ഷെ സ്ത്രീയെ ഒബ്‌ജെക്ടിഫൈ ചെയ്യുന്ന ചില അനുഭവങ്ങള്‍ പ്രശസ്തയായ ശേഷമുണ്ടായി. ഷോകള്‍ക്ക് വേണ്ടി യാത്ര ചെയ്യാറുണ്ട്. ആദ്യത്തെ ഷോ പതിനെട്ടാം വയസിലായിരുന്നു. യുകെയും സ്വിറ്റ്‌സര്‍ലണ്ടിലും ജര്‍മനിയിലും പോയി. ജയറാമേട്ടനും പാര്‍വതി ചേച്ചിയും ഉണ്ടായിരുന്നു. വളരെ മനോഹരമായ അനുഭവമായിരുന്നു. എല്ലാ ഷോയും അങ്ങനെയാകുമെന്നാണ് ഞാന്‍ കരുതിയത്.

ഇടയ്‌ക്കൊരു ഷോയ്‌ക്കായി ദുബായില്‍ പോയി. പൊതുവെ ദുബായില്‍ പോയാല്‍ ഞാന്‍ ഹോട്ടലില്‍ താമസിക്കില്ല. സുഹൃത്തിന്റെ കൂടെയാകും. പ്രശസ്തരായ ഒരുപാട് പേരുണ്ടായിരുന്ന ഷോ ആയിരുന്നു. ഞാന്‍ റിഹേഴ്‌സലിന് എത്തിയ ശേഷം സ്‌പോണ്‍സറിന് കാണണമെന്നും ലഞ്ചിന് പോകണമെന്നും പറഞ്ഞു. ഞാന്‍ മറ്റൊരു രീതിയിലും ആലോചിച്ചില്ല. അവിടെ എത്തിയ ശേഷം കാണുകയും ലഞ്ചിന് പോവുകയും ചെയ്തു. പിന്നെ അയാള്‍ കടയില്‍ പോകാം ഫോണ്‍ വാങ്ങിത്തരാമെന്ന് പറഞ്ഞു. ഞാന്‍ മണ്ടിയായിരുന്നു. ആദ്യത്തെ അനുഭവം ആയതിനാല്‍ എന്താണെന്ന് മനസിലായതുമില്ല. ഫോണ്‍ വേണ്ടെന്ന് ഞാന്‍ പറഞ്ഞു.

ഷോയ്‌ക്ക് ശേഷം ഡിന്നറിന് കൊണ്ടു പോകുന്നത് ഒന്നര മണിക്കൂര്‍ ദൂരെയുള്ളൊരു സ്ഥലത്താണ്. ഡിന്നര്‍ എന്ന് പറഞ്ഞിട്ട് അവരുടെ കുറേ ആളുകള്‍ അവിടെയുണ്ടായിരുന്നു. മദ്യമൊക്കെയുണ്ട്. ഇതൊന്നും ഞങ്ങള്‍ അറിഞ്ഞിരുന്നില്ല. ഞങ്ങള്‍ അസ്വസ്ഥരായി. ബോട്ടില്‍ വെള്ളത്തിന്റെ നടുക്കയായിരുന്നു. ജീവിതത്തില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ ദേഷ്യപ്പെട്ടത് അന്നാണ്. അന്ന് ഞാന്‍ ഭദ്രകാളിയായി. ഇത് കേരളമല്ലെന്നും ഒറ്റ കോളില്‍ പൊലീസ് വരുമെന്ന് ഞാന്‍ പറഞ്ഞു. ഭക്ഷണവും കിട്ടിയിരുന്നില്ല.

പിന്നീടൊരിക്കല്‍, കണ്ണൂര്‍ ഒരു പരസ്യത്തിനായി പോയി. ഷൂട്ടൊക്കെ കഴിഞ്ഞ് പോകാന്‍ നേരം നിന്നൂടെ എന്ന് ചോദിച്ചു. റൂമിലേക്ക് പോയപ്പോള്‍ ക്ലയന്റ് പ്രതിഫലം തരാന്‍ റൂമിലേക്ക് വന്നു. പണം വാങ്ങിയ ശേഷം ഞാന്‍ നന്ദി പറഞ്ഞു. പക്ഷെ അയാള്‍ പോകുന്നില്ല, നില്‍ക്കുന്നില്ലേ നില്‍ക്കുന്നില്ലേ എന്ന് ചോദിച്ചു കൊണ്ടിരുന്നു. എനിക്ക് മനസിലായില്ല. അതും ഇതിന്റെ ഭാഗമാണെന്ന് അയാള്‍ പറഞ്ഞു. ആരാണ് പറഞ്ഞതെന്ന് ചോദിച്ചപ്പോള്‍ കോര്‍ഡിനേറ്റര്‍ പറഞ്ഞതാണെന്ന് പറഞ്ഞു. ഞാന്‍ അയാളുടെ കൂടെ കിടക്കണമെന്ന്. ഞാന്‍ അയാളേയും കൂട്ടി കോര്‍ഡിനേറ്ററെ വിളിച്ചു വരുത്തി ചോദിച്ചു. രണ്ട് പേരും പരുങ്ങലിലായി.

ശേഷം ഞാന്‍ അയാളേയും കൊണ്ട് അയാളുടെ വീട്ടില്‍ പോയി. നേരത്തെ വീട്ടില്‍ പോയി ഭാര്യയെ കാണണം എന്ന് പറഞ്ഞതായിരുന്നു. എന്റെ വണ്ടിയില്‍ അയാളുടെ വീട്ടിലേക്ക് പോയി. വഴിയിലത്രയും ഞാന്‍ അയാള്‍ക്ക് ക്ലാസെടുത്തു. അയാള്‍ കുറേ സോറി പറഞ്ഞു. പിന്നെ ഞാനായിട്ട് അയാളുടെ കുടുംബം നശിപ്പിക്കെണ്ടന്ന് കരുതി. ആ വീട്ടില്‍ അവന്റെ അമ്മയും ഭാര്യയും മക്കളും സഹോദരിമാരും അവരുടെ മക്കളുമൊക്കെയായി കൂട്ടുകുടുംബം. വളരെ നല്ല വ്യക്തികളായിരുന്നു. ഫുള്‍ സല്‍ക്കാരം. ഒരു സൈഡില്‍ മാന്യമായ ജീവിതവും മറ്റേ സൈഡില്‍ പോക്രിത്തരവും. എങ്കിലും അവരെ കണ്ടതോടെ ഞാന്‍ തിരിച്ചിറങ്ങി.

അല്ലെങ്കില്‍ തന്നെ മോഡലിങ് രംഗത്ത് നില്‍ക്കുമ്പോള്‍ വേശ്യ എന്നൊക്കെയുള്ള വിളിയും പറച്ചിലും ഒരുപാട് കേള്‍ക്കുന്നതാണ്. പലരുടെയും കൂടെ കിടന്നാണ് ഞങ്ങള്‍ കാശുണ്ടാക്കുന്നത് എന്നാണ് പലരുടെയും വിചാരം. അത് ഏറ്റവും എളുപ്പമുള്ള എന്റര്‍ടൈന്‍മെന്റ് ആണ്. ഹാര്‍ഡ് വര്‍ക്ക് ചെയ്ത് കഷ്ടപ്പെട്ട് ജീവിക്കാന്‍ അല്പം പാടാണ്. എന്നാലും അയള്‍ എന്നോട് ചോദിക്കാന്‍ എങ്ങനെ ധൈര്യം കാണിച്ചു എന്നാണ്.

ഞങ്ങള്‍ ഏറ്റവും കൂടുതല്‍ കേള്‍ക്കുന്നൊരു പേരുണ്ട്, വേശ്യ. സക്‌സസ്ഫുള്ളായിട്ടുള്ളൊരു സ്ത്രീ ഒറ്റയ്‌ക്ക് ജീവിക്കുന്നത് കാണാന്‍ എല്ലാവര്‍ക്കും കുറച്ച് ബുദ്ധിമുട്ടാണ്. അവരുടെ വിചാരം ആള്‍ക്കാരുടെ കൂടെ കിടന്നിട്ടാണ് കാശ് ഉണ്ടാക്കുന്നതെന്ന്. അങ്ങനെ കാശ് ഉണ്ടാക്കുന്നതാണ് ഏറ്റവും ഈസി. കഠിനാധ്വാനം ചെയ്യുന്നത് ടഫ് ആണ്. എന്തെല്ലാം വിളിപ്പേരുകളാണ്. ഞാന്‍ കല്യാണം കഴിച്ചിട്ടില്ല. കുട്ടികളില്ല. ട്രെഡീക്ഷണല്‍ കാര്യങ്ങള്‍ ബ്രേക്ക് ചെയ്യുന്നു. അത് ബ്രേക്ക് ചെയ്താല്‍ നമ്മള്‍ ചീത്തയായല്ലോ. ഞങ്ങള്‍ ജോലിയാണ് ചെയ്യുന്നത്. അല്ലാതെ കൂടെ കിടക്കലല്ല. അതുകൊണ്ടാണ് ഇത്രയും വര്‍ഷം ഇന്റസ്ട്രിയില്‍ നില്‍ക്കുന്നത്.

എന്റെ ഒരു വിഡിയോ ഉണ്ടായിരുന്നു. ഇന്നും കമന്റ് വരും ആ എംഎംഎസ് വിഡിയോയെക്കുറിച്ച്. പക്ഷെ ഞാന്‍ അല്ല ആ വിഡിയോയിലുള്ളത്. ആ കുട്ടി ഞാന്‍ ആയിരുന്നുവെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. കാരണം അവള്‍ അതിസുന്ദരിയായിരുന്നു. എന്ത് പൊട്ടന്മാരാണ്. എന്തും വിശ്വസിക്കാനിരിക്കുകയാണോ? ആരോ രഞ്ജിനി ഹരിദാസിന്റെ പേര് വച്ചതു കൊണ്ട് എനിക്ക് ഉണ്ടായ ചീത്തപ്പേര് വലുതാണ്. ചീത്തപ്പേര് തേടി പോകേണ്ടതില്ല, ആരെങ്കിലും എന്തെങ്കിലും ഇറക്കിയാലും മതി.

ഒരിക്കല്‍ നമുക്കെല്ലാം അറിയുന്ന ഒരു നടന്‍, എന്റെ വളരെ അടുത്ത സുഹൃത്തായിരുന്നു, ഒരിക്കല്‍ ഷര്‍ട്ടില്ലാത്ത ഫോട്ടോ അയച്ചു. എന്നോടും അതുപോലൊരു ഫോട്ടോ അയക്കാന്‍ പറഞ്ഞു. മറ്റൊരിക്കല്‍ ഒരു പ്രശസ്തനായ മ്യുസീഷ്യന്‍ കൂടെ കിടക്കാമോ എന്ന് ചോദിച്ചു. ഞാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞു. അയാളുടെ മറുപടി താന്‍ എല്ലാ വാതിലും മുട്ടും തുറക്കുന്നതാണെങ്കില്‍ തുറക്കും ഇല്ലെങ്കിലും കുഴപ്പമില്ല എന്നായിരുന്നു. മറ്റൊരു മോഡല്‍ കോര്‍ഡിനേറ്റര്‍ ഉണ്ടായിരുന്നു. അയാള്‍ ഒരു ഉദ്ഘാടനം ഉണ്ടെന്നും ചോദിക്കുന്ന കാശ് തരുമെന്നും പക്ഷെ…. എന്നും പറഞ്ഞു. ചേട്ടാ ആ പക്ഷെ എനിക്ക് വേണ്ടെന്ന് ഞാന്‍ പറഞ്ഞു. ഇതാണ് ലോകം. എനിക്ക് ഇങ്ങനെയാണെങ്കില്‍ മറ്റുള്ളവരുടെ കാര്യങ്ങള്‍ എങ്ങനെ ആയിരിക്കും എന്ന് ഞാന്‍ ചിന്തിക്കാറുണ്ട്

Tags: Social MediaRanjini Haridas
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സി.പി.എം. ഇല്ലെങ്കില്‍ കേരളം ഉണ്ടാകില്ലെന്ന് ഇ.പി.ജയരാജന്‍, ഭീഷണിയാണോയെന്ന് സോഷ്യല്‍ മീഡിയ

Entertainment

കപട രാഷ്‌ട്രീയ കോമാളികൾ നിങ്ങളെ നയിക്കട്ടെ,ഞാൻ എന്നെ കൊല്ലുകയാണ്;ഇനി മുതൽ ഞാൻ ആർക്കും ശല്യമാകില്ല,അഖിൽ മാരാർ

Kerala

ലക്ഷ്മി നക്ഷത്ര ബിഗ് ബോസിലേക്കെന്ന് അഭ്യൂഹം…രഞ്ജിനി ഹരിദാസ് ബിഗ് ബോസ് ജഡ്ജിംഗ് പാനലില്‍

Kerala

പാലാരിവട്ടത്തെ പൂക്കളം തട്ടിത്തെറിപ്പിച്ചു; പ്രചരിച്ച ദൃശ്യങ്ങൾ കൊച്ചിയിൽ നിന്നുള്ളതെന്ന് സ്ഥിരീകരിച്ചു

India

പ്രതിവര്‍ഷം 40 ലക്ഷം രൂപ ശമ്പളം, പക്ഷെ യുവാവിന്റെ റോള്‍ മോഡല്‍ രാഹുല്‍ ഗാന്ധി;ഇതോടെ വിവാഹം വേണ്ടെന്ന് വെച്ച് കര്‍ണ്ണാടകയിലെ പെണ്‍കുട്ടി

പുതിയ വാര്‍ത്തകള്‍

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

ബലാത്സംഗത്തിന് മഹാഭാരതത്തെയും രാമായണത്തെയും കുറ്റപ്പെടുത്തുന്ന കമല്‍ഹാസന്റെ പഴയ വീഡിയോയ്‌ക്കെതിരെ വിമര്‍ശനം

തത്കാലം പ്രതിഷേധം വേണ്ട ; പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സഹോദരി ലാഹോറിൽ അറസ്റ്റിലായി

ജീവനക്കാരനെ കൊലപ്പെടുത്തിയ കേസ്: റിസോര്‍ട്ട് ഉടമ അറസ്റ്റില്‍

സംസ്ഥാനത്ത് മഴ കനക്കുന്നു: 6 മരണം

പാസ് വേർഡ് പോലുമില്ല ; ഛത്രോം കി ഗൂഞ്ചിലെ ഒന്നരലക്ഷം വിദ്യാർത്ഥികളുടെ വ്യക്തി വിവരങ്ങൾ ചോർന്നേക്കാം : വൻ തട്ടിപ്പുകൾക്ക് സാധ്യതയെന്ന് ഐടി വിദഗ്ധർ

രാഹുല്‍ ഗാന്ധിയും കൊമേഡിയനായ പുള്‍കിത് മണിയും മോദിയെയും പ്രായമേറിയ സ്ത്രീകളേയും വിമര്‍ശിക്കുന്ന പരിപാടിയില്‍ (ഇടത്ത്) ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ (വലത്ത്)

പ്രധാനമന്ത്രി വിദേശപ്രതിനിധികളെ ഹസ്തദാനം ചെയ്യുന്നത് രാജ്യത്തിന്റെ പ്രതിനിധിയായിട്ടാണ്, അത് രാഹുല്‍ ഗാന്ധി മറക്കരുതെന്ന് ഏഷ്യാനെറ്റും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.