കണ്ണൂര്‍: റോഡ് വക്കില്‍ നിര്‍ത്തിയിട്ട കാറില്‍ വെല്‍ഡിംഗ് തൊഴിലാളി മരിച്ച നിലയില്‍.ചാല-തന്നട ജംഗ്ഷന് സമീപം തന്നടയിലെ കുണ്ടത്തില്‍ റെജിനിനെ (35) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കാര്‍ ലോക്ക് ചെയ്ത നിലയിലായിരുന്നു.
നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അഗ്‌നിരക്ഷാ സേനയെത്തി റെജിനിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ഞായറാഴ്ച രാത്രിയായാണ് സംഭവം.
രാജന്‍-കാഞ്ചന ദമ്പതികളുടെ മകനാണ്.മഞ്ജുവാണ് സഹോദരി.
















