പത്തനംതിട്ട: ശക്തമായ മഴയിലും കാറ്റിലും സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര പറന്നുപോയി. പത്തനംതിട്ട തണ്ണിത്തോട് സെന്റ് ബെനഡിക്ട് എംഎസ്‌സി ഹൈസ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂരയാണ് ഇളകിമാറി പറന്നുപോയത്.
കെട്ടിടത്തിന്റെ രണ്ടാം നിലയിലെ മേല്‍ക്കൂരയാണ് പൂര്‍ണമായും പറന്നുപോയത്.ഞായറാഴ്ച ഉച്ചയ്‌ക്ക് 12 30-ഓടെയായിരുന്നു സംഭവം.
ക്ലാസ് മുറികള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടമാണിത്. ഞായറാഴ്ച സ്‌കൂള്‍ അവധിയായതിനാല്‍ കുട്ടികളൊന്നും ക്ലാസില്‍ ഇല്ലാത്തതിരുന്നത് മൂലം വലിയ ദുരന്തമാണ് ഒഴിവായത്.
















