Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

‘രക്ഷാപ്രവര്‍ത്തനം’; പോലീസുകാരുടെ ജാമ്യാപേക്ഷയില്‍ വിധി 9ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2026, 08:02 am IST
inKerala

ആലപ്പുഴ: നവകേരള യാത്രക്കിടെ ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു പ്രവര്‍ത്തകരെ മര്‍ദിച്ച കേസില്‍ മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ ഗണ്‍മാന്മാര്‍ നല്‍കിയ മുന്‍കൂര്‍ ജ്യാമാപേക്ഷയില്‍ ജില്ലാ സെഷന്‍സ് കോടതി 9ന് വിധി പറയും. പിണറായിയുടെ ഗണ്‍മാന്മാരായിരുന്ന അനില്‍കുമാര്‍, സന്ദീപ്, പോലീസുകാരായ വിപിന്‍, ഷൈജു, അരുണ്‍ എന്നിവരാണ് പ്രതികള്‍. ഇരുവിഭാഗത്തിന്റെയും വാദം കോടതി വിശദമായി കേട്ടു. മര്‍ദന ദൃശ്യങ്ങള്‍ കോടതി പലതവണ കണ്ടു. വധശ്രമക്കുറ്റം ചുമത്തിയ എസ്ഐടി നടപടിയെ കോടതി ചോദ്യം ചെയ്തു. തല ലക്ഷ്യം വച്ചാണ് ഗണ്‍മാന്മാര്‍ മര്‍ദിച്ചതെന്ന് ഉറപ്പുണ്ടോ എന്ന് കോടതി ചോദ്യം ഉന്നയിച്ചു.

പെട്ടന്നുള്ള പ്രതികരണമല്ലേ ഉണ്ടായതെന്നും, ഇത്തരം പ്രതിഷേധം ഉണ്ടാവുമെന്ന് ഗണ്‍മാന്‍മാര്‍ക്ക് മുന്‍കൂട്ടി അറിയാമായിരുന്നോയെന്നും ഇന്റലിജന്റ്സ് റിപ്പോര്‍ട്ട് ലഭിച്ചിരുന്നോയെന്നും കോടതി ചോദിച്ചു. മെഡിക്കല്‍ റിപ്പോര്‍ട്ട് കിട്ടും മുന്‍പ് ജാമ്യമില്ലാ വകുപ്പുകള്‍ കൂടി ചേര്‍ത്തതിനെതിരെ വിമര്‍ശനം ഉയര്‍ന്നു. മെയ് 30ന് ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ഉണ്ടായിരുന്നത്. എന്നാല്‍ ചുരുങ്ങിയ സമയപരിധിയില്‍ ജാമ്യം കിട്ടാത്ത വകുപ്പുകള്‍ ചേര്‍ത്തത് എന്തിനെന്നും കോടതി ചോദിച്ചു. പ്രതികള്‍ ജാമ്യാപേക്ഷ കൊടുത്ത സമയത്ത് ജാമ്യം കിട്ടുന്ന വകുപ്പുകള്‍ ആയിരുന്നു ചുമത്തിയത്. ജാമ്യം കിട്ടിയാല്‍ ജാമ്യം റദ്ദാക്കാനുള്ള അപേഷ നല്‍കി അത് ചെയ്യണം. അതാണ് നടപടിക്രമം. 308-ാം വകുപ്പ് കുട്ടി ചേര്‍ത്തതില്‍ അല്ല, ചേര്‍ത്ത രീതിയിലാണ് എതിര്‍പ്പ്. പ്രതികള്‍ മര്‍ദിക്കാന്‍ ഉപയോഗിച്ച ആയുധം ഡിപ്പാര്‍ട്ട്മെന്റില്‍ നിന്ന് കൊടുത്തതല്ലെന്ന് വാദിഭാഗം അറിയിച്ചു. അവര്‍ക്ക് ആ ആയുധം എവിടെ നിന്ന് കിട്ടിയെന്നറിയില്ല. പോലീസിന് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്ന് ലഭിച്ച ആയുധമല്ല മര്‍ദനത്തിന് ഉപയോഗിച്ചതെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.

പോലീസ് ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ മര്‍ദന ദൃശ്യങ്ങള്‍ ആവര്‍ത്തിച്ച് കണ്ട കോടതി ദൃശ്യങ്ങള്‍ക്ക് വ്യക്തതക്കുറവുണ്ടെന്നും പറഞ്ഞു. തലയ്‌ക്കടിക്കുന്നത് ദൃശ്യങ്ങളില്‍ കാണാനില്ലെന്നും, വാഹനത്തില്‍ നിന്ന് ഗണ്‍മാന്മാര്‍ ഇറങ്ങുന്നത് കാണാനാകുന്നില്ലെന്നും കോടതി പറഞ്ഞു. മര്‍ദനം ഉണ്ടായില്ലെന്ന് പറയാന്‍ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. തല ലക്ഷ്യം വച്ചാണ് മര്‍ദനമുണ്ടായതെന്ന് എങ്ങനെ പറയാനാകുമെന്ന് ചോദിച്ച കോടതി കുനിഞ്ഞത് കൊണ്ടല്ലേ അത്തരത്തില്‍ അടിയേറ്റതെന്നും ചോദിച്ചു. ഡിപ്പാര്‍ട്ട്മെന്റ് അനുവദിച്ചു നല്‍കിയ ലാത്തിയാണ് ഗണ്‍മാന്‍മാര്‍ ഉപയോഗിച്ചതെന്ന് പ്രതിഭാഗം വ്യക്തമാക്കി. കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് കിട്ടിയത് ചൂണ്ടിക്കാട്ടിയ ജഡ്ജി ഹണി എം. വര്‍ഗീസ് പ്രോസിക്യൂഷനും എസ്‌ഐടിക്കുമെതിരെ അതിരൂക്ഷ വിമര്‍ശനവും ഉന്നയിച്ചു. അന്വേഷണ ഉദ്യോഗസ്ഥന്‍ മറുപടി പറയണമെന്നും കോടതി വ്യക്തമാക്കി. 2023 ഡിസംബറിലാണ് നവകേരള യാത്രയ്‌ക്കിടെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു നേതാക്കളെ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ മര്‍ദിച്ചത്. രക്ഷാപ്രവര്‍ത്തനം എന്നായിരുന്നു പിണറായി വിജയന്‍ പോലീസ് അതിക്രമത്തെ പിന്നീട് ന്യായീകരിച്ചത്.

 

Tags: #policeActionNavakerala Yathrapolicemen's bail plea
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നവകേരള യാത്രയ്‌ക്കിടെ കരിങ്കൊടി കാട്ടിയ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച കേസ് അട്ടിമറി: 3 ഡിവൈഎസ്പിമാര്‍ക്കെതിരെ വകുപ്പ്തല അന്വേഷണം

Kerala

എ ഡി ജി പി അജിത്കുമാറിന് സസ്പന്‍ഷന്‍, പിണറായിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരായ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച കേസില്‍ നടപടി

Kerala

എ ഡി ജി പി അജിത്കുമാറിനെതിരായ അന്വേഷണ റിപ്പോര്‍ട്ട് ഡിജിപി ആഭ്യന്തര വകുപ്പ് സെക്രട്ടറിക്ക് കൈമാറി

Kerala

യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ പിണറായിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ച സംഭവം: ഡി.ജി.പിക്ക് വിശദീകരണം നല്‍കി എം ആര്‍ അജിത്കുമാര്‍

Kerala

ആലപ്പുഴയിലെ രക്ഷാപ്രവര്‍ത്തനം: എ ഡി തോമസ് എംഎല്‍എയ്‌ക്കും അജയ് ജുവല്‍ കുര്യാക്കോസിനും സമയം അനുവദിക്കാതെ മുഖ്യമന്ത്രി വി ഡി സതീശന്‍

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മാത്യു കുഴല്‍നാടന് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് പൊലിസില്‍ പരാതി

സൗദി അറേബ്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയത് ഈ മാസം 24 വരെ നീട്ടി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും

33 അംഗ യാത്രാസംഘം എത്തിയപ്പോള്‍ വിമാനമില്ല! കേസായി, വാറണ്ടായി, ഒടുവില്‍ നഷ്ടപരിഹാരം നല്‍കി വിമാനക്കമ്പനി

വിദേശ പൗരനായി ഇന്ത്യയില്‍ ഉപജീവനെത്തിയ ഇമ്രാന്‍ എന്തിന് രാജ്യദ്രോഹസമരത്തില്‍ പങ്കെടുത്തു? കേസ് ബോംബെ ഹൈക്കോടതിയില്‍

സ്ത്രീകള്‍ക്ക് വേണ്ടിയാണ് സമരം ചെയ്യുന്നതെന്ന് വിദ്യാർത്ഥി ; എങ്കിൽ JNU ലെ പീഡനത്തെ പറ്റി പറയൂവെന്ന് റിപ്പോർട്ടർ ; മറുപടി ‘ മോദി മീഡിയ ഗോ ബാക്ക് ‘

കോവിഡ് ലോകത്തെ തളർത്തിയപ്പോഴും കുതിപ്പ്! സാമ്പത്തിക വളർച്ചയിൽ ലോകത്തെ ഞെട്ടിച്ച് ഭാരതം: ചരിത്രത്തിലെ ഏറ്റവും വലിയ നിരക്ക്

ദല്‍ഹി കലാപക്കേസ് പ്രതി നടാഷ നര്‍വാളിന് യുകെയ്‌ക്ക് യാത്രാനുമതി, യുഎപിഎ ബാധകമല്ലെന്ന് ഹൈക്കോടതി

ദേവസ്വം ബോര്‍ഡിന്‌റെ നീക്കം സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാനെന്ന് ഭരണാനുകൂല സംഘടന, ലക്ഷ്യം ജയകുമാറോ?

2018ലെ മാനനഷ്ടക്കേസ്: പാറ്റ സമരത്തിൽ പങ്കെടുക്കാനെത്തിയ ധ്രുവ് റാഠിക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് ഡൽഹി കോടതി

സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത വർധിപ്പിച്ചു;നവംബർ ഒന്നാം തീയതി ശമ്പളത്തിനൊപ്പം വിതരണം ചെയ്യും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.