Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

ഫിഫ ലോകകപ്പ് 2026: ജര്‍മനിക്ക് ഭേദിക്കണം ഗ്രൂപ്പ് (ഇ)ചങ്ങല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2026, 06:04 am IST
inFootball

2014ല്‍ നാലാം ലോക കിരീടം നേടിയ ശേഷം തുടര്‍ച്ചയായ രണ്ട് ലോകകപ്പുകളും ഏതെങ്കിലും ടീം മറക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് ജര്‍മനിയായിരിക്കും. ഗ്രൂപ്പ് ഘട്ടത്തില്‍ താരതമ്യേന ദുര്‍ബലരെന്ന് വിലയിരുത്തപ്പെടാവുന്ന ടീമുകളോട് വരെ തോറ്റാണ് രണ്ട് ലോകകപ്പിലും ജര്‍മനി പുറത്തായത്. ഇത്തവണയും യൂറോപ്പില്‍ നിന്നുള്ള യോഗ്യതയുടെ ആദ്യ അവസരത്തില്‍ തന്നെ ലോകകപ്പ് പാസ് ഉറപ്പാക്കിയിട്ടുണ്ട്. ജര്‍മനിക്കൊപ്പം കുറസാവോ, ഐവറി കോസ്റ്റ്, ഇക്വഡോര്‍ ടീമുകളാണ്. ഈ ടീമുകളോട് പൊരുതി ജര്‍മനി തീര്‍ച്ചയായും നോക്കൗട്ട് ബെര്‍ത്ത് ഉറപ്പാക്കുമായിരിക്കാം, പക്ഷെ കഴിഞ്ഞ ലോകകപ്പുകളിലെ അനുഭവങ്ങള്‍ വലിയ സമ്മര്‍ദ്ദമായി ടീമിന് മേല്‍ വാളുപോലെ ആടിയുലയുന്നുണ്ട്. പ്രാഥമിക ഘട്ടം ജര്‍മനി ഭേദിക്കുന്നത് ഈ വലിയ സമ്മര്‍ദ്ദം അതിജീവിച്ചുകൊണ്ടായിരിക്കും.

ജര്‍മനി
പ്രഥമ ലോകകപ്പില്‍ ജര്‍മന്‍ ടീം ലോകകപ്പില്‍ പങ്കെടുത്തിരുന്നില്ല. 1934ലെ രണ്ടാം ലോകകപ്പില്‍ മൂന്നാം സ്ഥാനക്കാരായി. 1938ല്‍ ആദ്യ റൗണ്ടില്‍ പുറത്ത്. 1950ല്‍ ടീം വിലക്ക് നേരിട്ടിരുന്നു. 1954ല്‍ ജേതാക്കളായി തിരിച്ചുവരവ് നടത്തി. പിന്നീട് ഓരോ ലോകകപ്പില്‍ വലിയ മുന്നേറ്റങ്ങള്‍ നടത്തി മികച്ച രീതിയില്‍ സാന്നിധ്യമറിയിച്ചാണ് ജര്‍മനി കടന്നുവന്നത്. 2014 വരെ നാല് തവണ ജേതാക്കളായി. ഏറ്റവും ഒടുവില്‍ ഫൈനലില്‍ അര്‍ജന്റീനയെ ആണ് തോല്‍പ്പിച്ചത്. പിന്നീട് ടീം പതിവില്ലാത്ത വിധം വലിയ പതനം നേരിടുകയായിരുന്നു. പഴയ ഗാംഭീര്യം തിരികെ പിടിക്കാനുള്ള ശ്രമത്തിലാണ് ജര്‍മനി. ടീമംഗങ്ങള്‍ക്കിടയിലെ ഒത്തിണക്കമില്ലായ്‌മയും വര്‍ഗ വിവേചനവുമെല്ലാം ടീമിന്റെ പ്രകടനത്തെ ബാധിച്ചു.

1954, 1974, 1990, 2014 വര്‍ഷങ്ങളില്‍ ജേതാക്കളായപ്പോള്‍ നാല് തവണ റണ്ണറപ്പുകളായി. രണ്ടാം ലോകകപ്പിലടക്കം നാല് തവണ മൂന്നാം സ്ഥാനക്കാരും ഒരു തവണ നാലാം സ്ഥാനത്തും ഫിനിഷ് ചെയ്തിട്ടുണ്ട്.

കുറസാവോ
23-ാം ലോകകപ്പില്‍ ആദ്യമായി കളിക്കുന്ന നാല് ടീമുകളില്‍ ഒന്നാണ് കുറസാവോ. വടക്കേ അമേരിക്കന്‍ ഫുട്‌ബോള്‍ രാജ്യങ്ങളുടെ സംഘടനയായ കോന്‍കകാഫില്‍ ഉള്‍പ്പെടുന്ന ടീം. നിലവിലെ ഫിഫ റാങ്കിങ് 82 ആണ്. 2017ല്‍ 62-ാം റാങ്കിലെത്തിയതാണ് ഏറ്റവും വലിയ മുന്നേറ്റം.

ഐവറി കോസ്റ്റ്
2006 മുതല്‍ തുടര്‍ച്ചയായ മൂന്ന് ലോകകപ്പുകളില്‍ സ്ഥിരം സാന്നിധ്യമായിരുന്നു. തുടര്‍ന്നുള്ള രണ്ട് തവണ യോഗ്യത നേടിയില്ല. 1958 വരെ ഈ ടീം ഫ്രാന്‍സിന്റെ കൊളനിയായിരുന്നു. പിന്നീട് സ്വതന്തരമാക്കപ്പെട്ടെങ്കിലും 1966 ലോകകപ്പ് എത്തുമ്പോഴേക്കുമാണ് ഫിഫ അംഗത്വമെടുത്തത്. പിന്നീട് നീണ്ട കാലം ഓരോ ലോകകപ്പുകളിലും യോഗ്യതയ്‌ക്കായി പൊരുതിയെങ്കിലും ആദ്യമായി അവസരം കിട്ടാന്‍ 2006 ജര്‍മന്‍ ലോകകപ്പ് വരെ കാക്കേണ്ടിവന്നു.

ഇക്വഡോര്‍
2002 ജപ്പാന്‍, കൊറിയ ലോകകപ്പിലാണ് ഈ ലാറ്റിനമേരിക്കന്‍ ടീം ആദ്യമായി യോഗ്യത നേടിയത്. ജര്‍മനിയില്‍ നടന്ന തൊട്ടടുത്ത ലോകകപ്പിന്റെ പ്രീക്വാര്‍ട്ടറില്‍ കടന്നതാണ് ഇതുവരെയുള്ള പ്രധാന നേട്ടം. പിന്നീട് 2014ലും 2022ലുമാണ് ലോകകപ്പ് കളിക്കാന്‍ അര്‍ഹത നേടിയത്. ഇത്തവണ പ്ലേ ഓഫിലൂടെ അവസാന അവസരത്തിലാണ് പാസ് ഉറപ്പിച്ചത്.

Tags: GermanyFIFA World Cup 2026ECUADORIvory CoastCuraçaoGroup (E) Teams
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ-ജർമ്മനി അന്തർവാഹിനി കരാർ ഉടൻ ഒപ്പുവെക്കും : ആറ് അന്തർവാഹിനികൾ, സാങ്കേതിക കൈമാറ്റം, എംഡിഎൽ പങ്കാളിത്തം എന്നിവ കരാറിൽ ഉൾപ്പെടും

India

ഫ്രാന്‍സിന്റെ നേതൃത്വത്തിലുള്ള ആറാം തലമുറ യുദ്ധവിമാന പദ്ധതിയില്‍ ഇന്ത്യ കുടുങ്ങുമോ എന്ന സംശയം പ്രകടിപ്പിച്ച് യുഎസ് വ്യോമയാനവിദഗ്ധര്‍

India

ജർമ്മനിയുമായി 70,000 കോടി രൂപയുടെ അന്തർവാഹിനി കരാറിൽ ഒപ്പിടാനൊരുങ്ങി ഇന്ത്യ : ഇനി ഹെവിവെയ്റ്റ് ടോർപ്പിഡോകൾ സമുദ്രാതിർത്തികൾ സുരക്ഷിതമാക്കും

Football

അര്‍ജന്റീനയെ ലോകകപ്പില്‍ നിലനിര്‍ത്താന്‍ റഫറിമാര്‍ ശ്രമിച്ചതിന് കൂടുതല്‍ തെളിവുകള്‍; ‘എംബോളോയെ പുറത്താക്കിയത് തെറ്റ്’

Football

അര്‍ജന്റീനയെ വിറപ്പിച്ച ഗോള്‍ ‘ദ ബെസ്റ്റ്’

പുതിയ വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.