Sunday, June 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ധവളപത്രം പുറത്തിറക്കി: കേരളത്തിന് കടം 5.07 ലക്ഷം കോടി; വിയോജനക്കുറിപ്പുമായി പ്രതിപക്ഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2026, 11:10 am IST
in India

തിരുവനന്തപുരം : സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച ധവളപത്രം നിയമസഭയില്‍ . ധനവകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി വിഡി സതീശനാണ് ധവളപത്രം നിയമസഭയുടെ മേശപ്പുറത്ത് വച്ചത്. ഇതിനിടെ വിയോജനക്കുറിപ്പുമായി പ്രതിപക്ഷം രംഗത്തെത്തി. മുൻ ധനമന്ത്രി കെ എൻ ബാലഗോപാലാണ് വിയോജനക്കുറിപ്പ് നൽകിയത്.

2026-ൽ അധികാരമേറ്റ പുതിയ സർക്കാരിന് ലഭിച്ചത് അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണെന്ന് വ്യക്തമാക്കുന്ന സംസ്ഥാന ധനകാര്യ സ്ഥിതി റിപ്പോർട്ട് പുറത്തുവന്നു. കേരളത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപയായി വർദ്ധിച്ചിരിക്കുകയാണെന്ന് ധവളപത്രത്തിലെ വിവരങ്ങൾ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനം കടുത്ത ട്രഷറി പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും 2025-ൽ മാത്രം 262 ദിവസം വേയ്സ് ആൻഡ് മീൻസ് അഡ്വാൻസിനെയും 84 ദിവസം ഓവർഡ്രാഫ്റ്റിനെയും ആശ്രയിക്കേണ്ടി വന്നുവെന്നത് ഖജനാവിന്റെ ദയനീയാവസ്ഥ വെളിപ്പെടുത്തുന്നു.

സംസ്ഥാനത്തിന്റെ ആകെ വരുമാനത്തിന്റെ 77 ശതമാനവും ശമ്പളം, പെൻഷൻ, പലിശ തുടങ്ങിയ നിർബന്ധിത ചെലവുകൾക്കായി മാറ്റിവെക്കേണ്ടി വരുന്നത് വികസന പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നു. സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡി.എ/ഡി.ആർ കുടിശ്ശികയിനത്തിൽ മാത്രം 48,733 കോടി രൂപയുടെ അധിക ബാധ്യതയാണ് പുതിയ സർക്കാരിന് ഏറ്റെടുക്കേണ്ടി വന്നിട്ടുള്ളത്. അതേസമയം, സംസ്ഥാനത്തിന്റെ അടിസ്ഥാന വികസനത്തിനായുള്ള മൂലധന ചെലവ് രാജ്യത്തെ തന്നെ ഏറ്റവും താഴ്ന്ന നിരക്കിലാണെന്നത് ആശങ്കാജനകമാണെന്നും ധവളപത്രത്തിൽ വ്യക്തമാക്കുന്നു.

ട്രഷറി പ്രതിസന്ധി രൂക്ഷമായി തുടരുന്നു. 2025ൽ 262 ദിവസം സർക്കാരിന്റെ ദിവസേനയുള്ള വരവ്-ചെലവ് വ്യത്യാസം നികത്താൻ RBI നൽകുന്ന താൽക്കാലിക വായ്‌പയെയും 84 ദിവസം ഓവർ ഡ്രാഫ്റ്റിനെയും ആശ്രയിച്ചു. സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡി.എ/ഡി.ആർ കുടിശ്ശികകൾ ഉൾപ്പെടെ 48,733 കോടി രൂപയുടെ കുടിശ്ശിക ബാധ്യതകൾ പുതിയ സർക്കാർ ഏറ്റെടുക്കണം. കിഫ്ബിക്ക് ഏകദേശം 21,000 കോടിയുടെ വായ്‌പാബാധ്യത ബാക്കിയുണ്ട്.

കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ആകെ സഞ്ചിത നഷ്ടം 78,851 കോടി ആയി ഉയർന്നു. കെ.എസ്.ആർ.ടി.സി, വാട്ടർ അതോറിറ്റി തുടങ്ങിയ സ്ഥാപനങ്ങളാണ് വലിയ നഷ്ടത്തിൽ. പട്ടികജാതി, പട്ടികവർഗം, പിന്നാക്ക വിഭാഗങ്ങൾ, ന്യൂനപക്ഷങ്ങൾ എന്നിവർക്കുള്ള പദ്ധതിവിഹിതം കഴിഞ്ഞ വർഷങ്ങളിൽ ഗണ്യമായി കുറഞ്ഞു. സംസ്ഥാനത്തിന്റെ നികുതി വരുമാനവും കേന്ദ്ര സഹായവും പ്രതീക്ഷിച്ചതിലും കുറവായതിനാൽ സാമ്പത്തിക സമ്മർദ്ദം വർധിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

കേരളത്തിന്റെ ധനകാര്യ സ്ഥിതി മെച്ചപ്പെടാൻ ദീർഘകാല പരിഹാരമായി സ്വകാര്യ നിക്ഷേപം, വ്യവസായ വികസനം, തൊഴിലവസര സൃഷ്ടി, അടിസ്ഥാനസൗകര്യ വികസനം എന്നിവ പ്രോത്സാഹിപ്പിക്കണമെന്നും റിപ്പോർട്ട് ശുപാർശ ചെയ്യുന്നു. സാമ്പത്തിക അച്ചടക്കവും സുതാര്യതയും ഉറപ്പാക്കാതെ സംസ്ഥാനത്തിന്റെ വികസന ലക്ഷ്യങ്ങൾ കൈവരിക്കാനാകില്ലെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.

അതേസമയം സി ആൻഡ് എജിക്ക് പോലും നൽകാതെ, സർക്കാരിന്റെ രഹസ്യരേഖകൾ പുറത്തിനിന്നുള്ള കക്ഷികൾക്ക് കൈമാറി. ഇതിന് മുന്‍പ് സഭയില്‍ സമര്‍പ്പിച്ച ധവളപത്രങ്ങള്‍ ധനകാര്യ വകുപ്പാണ് തയ്യാറാക്കിയിട്ടുള്ളത്. ഔദ്യോ​ഗിക രഹസ്യരേഖകൾ പുറത്ത് ആർക്കും നൽകില്ല എന്ന സത്യപ്രതിജ്ഞയുടെ ലംഘനമാണ് ഇവിടെ നടന്നിരിക്കുന്നതെന്ന് കെ എൻ ബാല​ഗോപാൽ എംഎൽഎ ചൂണ്ടിക്കാട്ടി.

ധനവകുപ്പ് ധവളപത്രം പുറത്തിറക്കുമ്പോള്‍ സർക്കാർ രേഖകൾ പരിശോധിക്കണം. ഇവിടെ ഔദ്യോ​ഗിക രഹസ്യരേഖകൾ പുറത്തുകൊടുക്കുകയാണ് ചെയ്തത്. പുറത്തുനിന്നുള്ളവരാണ് ധവളപത്രം തയ്യാറാക്കിയത്. അങ്ങനെ സ്വകാര്യ കക്ഷികളെക്കൊണ്ട് ധവളപത്രം തയ്യാറാക്കാനാകില്ല. സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി ഓഡിറ്റ് ചെയ്യാനുള്ള അവകാശം സി ആൻ എജിക്ക് മാത്രമാണ്. ഔദ്യോ​ഗിക രഹസ്യരേഖകൾ പുറത്ത് ആർക്കും നൽകില്ല എന്ന സത്യപ്രതിജ്ഞയുടെ ലംഘനം കൂടിയാണ് ഇവിടെ നടന്നിരിക്കുന്നത്. 2011ൽ യുഡിഎഫ് കാലത്ത് ധവളപത്രം തയ്യാറാക്കിയത് ധനവകുപ്പായിരുന്നു. 2016ൽ എൽഡിഎഫ് സർക്കാരിന്റെ കാലത്തും ധവളപത്രം ഇറക്കിയത് ധനവകുപ്പായിരുന്നു.

രഹസ്യരേഖകൾ ആർക്കും ലഭ്യമാക്കിയാൽ സർക്കാരിന്റെ നടപടിക്രമങ്ങളെയാകെ തകിടംമറിക്കാനാകും. എ ജിക്ക് പോലും നൽകാത്ത കണക്ക് പുറത്ത് കൊടുത്തത് ശരിയായ രീതിയല്ലെന്നും ബാല​ഗോപാൽ പറഞ്ഞു. എന്നാൽ രഹസ്യരേഖയൊന്നും പുറത്തുപോയിട്ടില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ ന്യായീകരിച്ചു. പബ്ലിക് ഡൊമൈനിൽ ഉള്ള രേഖകളാണ് ഇതെല്ലാം. മന്ത്രിസഭയുടെ അം​ഗീകാരം നേടിയിട്ടാണ് തീരുമാനമെടുത്തത്. വിദ​ഗ്ധരായ ആളുകളുടെ സേവനംതേടുക മാത്രമാണ് ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags: White papervd satheesanKerala Finance departmentstate's financial situation
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായിയുടെ വിപ്ലവകരമായ മനം മാറ്റത്തിന് സല്യൂട്ട്, വന്യജീവി ആക്രമണവും ഫണ്ട് വിനിയോഗവും സംബന്ധിച്ച് മുഖ്യമന്ത്രി ധവളപത്രം ഇറക്കണം- എന്‍. ഹരി

Kerala

സര്‍വകലാശാലകള്‍ മാര്‍ക്‌സിസ്റ്റ് മാടമ്പി കോട്ടകള്‍; ജുഡീഷ്യല്‍ അന്വേഷണവും ധവളപത്രവും വേണമെന്ന് യൂണിവേഴ്‌സിറ്റി എംപ്ലോയീസ് സംഘ്

Kerala

വാഹനമോഡിഫിക്കേഷനില്‍ സതീശനെ ട്രോളി മാധ്യമപ്രവര്‍ത്തക; ഇക്കാര്യത്തില്‍ സതീശന്റെ വാദം കോമഡിയായിപ്പോയെന്ന് ഡ്രൈവര്‍

Kerala

യുഡിഎഫ് ഭരണത്തില്‍ സ്വാധീനമുറപ്പിച്ച് മതവര്‍ഗ്ഗീയ സംഘടനയായ ജമാഅത്തെ ഇസ്ലാമി; മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയുടെ ഫോട്ടോ പുറത്ത്

Kerala

മുഖ്യമന്ത്രിയെ സാമൂഹ്യമാധ്യമത്തിലൂടെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചു: ഒറ്റപ്പാലം സ്വദേശിക്കെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

48 മണിക്കൂർ ഇന്ത്യ പരീക്ഷിച്ചത് മൂന്ന് ബാലിസ്റ്റിക് മിസൈലുകൾ : ലക്ഷ്യം ഭേദിച്ചത് അതീവ കൃത്യതയോടെ : ലക്ഷ്യം വയ്‌ക്കുന്നത് എന്തെന്ന് പാക് മാധ്യമങ്ങൾ

ഇത് പഴയ ഇന്ത്യയല്ല…ഇന്ത്യന്‍ കപ്പല്‍ ആക്രമിച്ചതിനെ ന്യായീകരിച്ച യുഎസ് വിദേശകാര്യസെക്രട്ടറി മാര്‍കോ റൂബിയോയ്‌ക്ക് കണക്കിന് കൊടുത്ത് ജയശങ്കര്‍

‘ജയ് ശ്രീറാം’ വിളിച്ചതിന് പത്താം ക്ലാസ് വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച് മുസ്ലീം സഹപാഠികൾ : കേൾവിശക്തിയ്‌ക്ക് തകരാർ ; ശരീരമാസകലം മുറിവുകൾ 

മതേതരരാകണമെന്ന് മുറവിളി കൂട്ടുന്നവർ കാണൂ ; ബംഗ്ലാദേശിൽ രാമന്റേതടക്കം 144 വിഗ്രഹങ്ങളും തകർക്കാൻ നീക്കം : സംഘടിക്കുന്നത് 5000 ത്തോളം ഇസ്ലാമിസ്റ്റുകൾ

മാധവിക്കുട്ടിയെ മതം മാറ്റിയത് ജമാ അത്തെ ഇസ്ലാമിയുടെ റിയാലു, ഏറ്റവും കൂടുതല്‍ അപമാനിക്കപ്പെട്ട് സമദാനി: വെളിപ്പെടുത്തി ബിജെപി നേതാവ് രാധാകൃഷ്ണന്‍

യുഎസ്-ഇറാന്‍ കരാര്‍ 14 നെന്ന് ട്രംപ് , ഹോര്‍മുസില്‍ ഇറാനിയന്‍ ഡ്രോണുകള്‍ വെടിവച്ചിട്ടതായും അവകാശവാദം

ഞാൻ പറഞ്ഞ കാര്യങ്ങൾ ചെയ്താലേ കൂടെ നിൽക്കൂവെന്ന് അവിമുക്തേശ്വരാനന്ദ ; സ്വാമിയെ കാട്ടി ഹിന്ദുക്കളെ വീഴ്‌ത്താനുള്ള അഖിലേഷിന്റെ ശ്രമം പാളി

ആര്‍എസ്എസിന്റെ നിരോധിക്കാന്‍ നടക്കുന്ന പ്രിയാങ്ക് ഖാര്‍ഗെ ധര്‍മ്മസ്ഥലഗൂഡാലോചനയില്‍ പ്രകാശ് രാജിന്റെ പേര് വന്നപ്പോള്‍ ഉരുണ്ടുകളിക്കുന്നു

‘2024 ല്‍ തോറ്റില്ല, 2029 ലെ തിരഞ്ഞെടുപ്പില്‍ ഇപ്പൊഴേ ജയിച്ചു!’ :രാഹുല്‍ ഗാന്ധിയുടെ ഉറക്കപ്പിച്ച് ആഘോഷമാക്കി ട്രോളന്‍മാര്‍

അവിടെയും നാണം കെട്ടു! കോടതി ഉത്തരവിനു പിന്നാലെ കെന്നഡി സെന്ററില്‍ നിന്ന് ട്രംപിന്റെ പേര് നീക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.