Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

തിരുമാന്ധാംകുന്നിലെ തിരിച്ചറിവുകള്‍

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jun 3, 2026, 11:58 am IST
inEditorial
തിരുമാന്ധാംകുന്ന് ക്ഷേത്രം

തിരുമാന്ധാംകുന്ന് ക്ഷേത്രം

സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള മലബാര്‍ ദേവസ്വം ബോര്‍ഡ് വര്‍ഷങ്ങളായി കയ്യടക്കി വച്ചിരിക്കുന്ന അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രം ട്രസ്റ്റികള്‍ക്ക് തിരിച്ചു നല്‍കാനുള്ള ഹൈക്കോടതി വിധി പുതിയൊരു തുടക്കമാണ്. ദേവസ്വം ബോര്‍ഡ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ നിയമനവും മറ്റു നടപടികളും നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയ കോടതി, ഒരു മാസത്തിനകം പുതിയ പാരമ്പര്യ ട്രസ്റ്റിക്ക് ഭരണം കൈമാറണമെന്നും, പുതിയ ഭരണസമിതി മൂന്ന് മാസത്തിനുള്ളില്‍ നിലവില്‍ വരണമെന്നും നിര്‍ദ്ദേശിച്ചിരിക്കുകയാണ്. ക്ഷേത്രത്തില്‍ അനധികൃതമായി നിയമിക്കപ്പെട്ട 29 പേര്‍ സമര്‍പ്പിച്ച ഹര്‍ജികളും കോടതി തള്ളി. ഭരണം പിടിച്ചെടുത്ത നിരീശ്വരവാദികളും ഹിന്ദു വിരുദ്ധരുമായ സിപിഎമ്മുകാരുടെ ഭരണസമിതി ക്ഷേത്രത്തില്‍ മസ്ജിദുകളിലേതുപോലെ പച്ച പെയിന്റടിച്ചതും പൂരത്തിന്റെ കമ്മിറ്റിയില്‍ മുസ്ലിങ്ങളെ ഉള്‍പ്പെടുത്തിയതും വലിയ വിവാദത്തിനിടയാക്കിയിരുന്നു.

ക്ഷേത്രങ്ങള്‍ വിശ്വാസികളുടെ കൈകളില്‍ എത്തിയില്ലെങ്കില്‍ അത് അന്യാധീനപ്പെട്ടുപോകുമെന്നും, ഇത് ഒഴിവാക്കാന്‍ ഭരണഘടന അനുസരിച്ച് ഒരു നിയമമുണ്ടാക്കാന്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തണമെന്നും മുന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍ അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു. ഹൈന്ദവ സമൂഹം നിലനില്‍ക്കണമെങ്കിലും ക്ഷേത്രങ്ങള്‍ ഉണ്ടാവണം. എല്ലാ വിവേചനങ്ങള്‍ക്കും അതീതമായി ഹിന്ദുക്കള്‍ ക്ഷേത്രങ്ങള്‍ ഭരിക്കുന്ന സ്ഥിതി വരികയും വേണം. പിണറായി സര്‍ക്കാരിന്റെ ഭരണകാലത്ത് റവന്യൂരേഖകളില്‍ പുറമ്പോക്ക് എന്നു രേഖപ്പെടുത്തി വിവിധ ഹൈന്ദവ ക്ഷേത്രങ്ങളുടെയും ദേവസ്വം ബോര്‍ഡുകളുടെയും ആയിരക്കണക്കിന് ഏക്കര്‍ ഭൂമി തട്ടിയെടുത്തിരുന്നു. റീസര്‍വേയുടെ മറവിലായിരുന്നു ഇത്. ദേശീയ പാതാ വികസനത്തിന് ഭൂമിയേറ്റെടുത്തപ്പോഴാണ് ഈ കൊള്ള വെളിപ്പെട്ടത്. ഏറ്റെടുത്ത ഭൂമിക്കുള്ള നഷ്ടപരിഹാരവും സര്‍ക്കാര്‍ തട്ടിയെടുത്തു. തട്ടിപ്പു മറയ്‌ക്കാന്‍ ദേവസ്വത്തിന്റെ കൈവശമുള്ളത് സര്‍ക്കാര്‍ ഭൂമിയെന്ന് പരാമര്‍ശിച്ച് ഉത്തരവുമിറക്കി. പിണറായി സര്‍ക്കാരിന്റെ ഭരണകാലത്ത് നടന്ന ശബരിമലയിലെ സ്വര്‍ണക്കൊള്ള കുപ്രസിദ്ധമാണല്ലോ.

ക്ഷേത്രങ്ങള്‍ രാഷ്‌ട്രീയ മുക്തമാക്കേണ്ടത് ആവശ്യമാണെങ്കിലും ഹിന്ദുക്കളുടെ വോട്ടുകൊണ്ട് അധികാരത്തില്‍ വരുന്ന ഭരണാധികാരികള്‍ സ്വമേധയാ ഒരിക്കലും അത് ചെയ്യില്ലെന്ന് ഉറപ്പാണ്. ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ സിബിഐ അന്വേഷണം നടത്തുമെന്ന് നിയമസഭയ്‌ക്ക് അകത്തും പുറത്തും പറഞ്ഞു നടന്ന മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഇപ്പോള്‍ പുലര്‍ത്തുന്ന വഞ്ചനാപരമായ നിശ്ശബ്ദത ആര്‍ക്കും തിരിച്ചറിയാന്‍ കഴിയും. ദേവസ്വം ബോര്‍ഡുകളിലൂടെ രാഷ്‌ട്രീയക്കാര്‍ ക്ഷേത്രസ്വത്ത് കൊള്ളയടിക്കുന്നില്ലെന്ന് ആവര്‍ത്തിച്ച് പറഞ്ഞയാളുമാണ് സതീശന്‍. അതുകൊണ്ട് ഒരു ഭരണമാറ്റം സംഭവിച്ചിരിക്കുന്നതിനാല്‍ ക്ഷേത്ര സ്വത്ത് കൊള്ളയടിക്കുന്നത് അവസാനിക്കുമെന്ന വ്യാമോഹം ഹിന്ദുക്കള്‍ വച്ചുപുലര്‍ത്തരുത്. ഫലപ്രദമായ നിയമ പോരാട്ടമാണ് ഇക്കാര്യത്തില്‍ വേണ്ടത്. തിരുമാന്ധാംകുന്ന് ക്ഷേത്രത്തില്‍ വിജയം കണ്ടത് നിയമ പോരാട്ടമാണെന്നത് വിസ്മരിക്കാന്‍ പാടില്ല.

ക്ഷേത്രങ്ങള്‍ രാഷ്‌ട്രീയ മുക്തമാക്കണമെന്നതും, ക്ഷേത്രങ്ങളുടെ നിയന്ത്രണം വിശ്വാസികളുടെ കൈകളിലെത്തണമെന്നതും ഹിന്ദു സംഘടനകളുടെ ദീര്‍ഘകാലത്തെ ആവശ്യമാണ്. ഇതിനുവേണ്ടി നിരവധി പ്രക്ഷോഭങ്ങള്‍ നടത്തുകയും, മാറി മാറി വരുന്ന സര്‍ക്കാരുകള്‍ക്ക് നിവേദനങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്തിട്ടുള്ളതാണ്. ക്ഷേത്ര ഭരണം രാഷ്‌ട്രീയ മുക്തമാക്കണമെന്ന് സര്‍ക്കാര്‍ നിയോഗിച്ച കമ്മിഷന്‍ തന്നെ ശുപാര്‍ശ ചെയ്തിട്ടുള്ളതുമാണ്. എന്നാല്‍ ഇതിനനുസരിച്ച് പ്രവര്‍ത്തിക്കാന്‍ സര്‍ക്കാരുകള്‍ തയ്യാറായിട്ടില്ല. ഇതര മതസ്ഥരുടെ ആരാധനാലയങ്ങള്‍ അവര്‍ തന്നെ ഭരിക്കുമ്പോള്‍ ഹിന്ദുക്കളുടെ ക്ഷേത്രങ്ങള്‍ മാത്രം പിടിച്ചടക്കി അധികാര മോഹികളായ പാര്‍ശ്വവര്‍ത്തികളെ കുടിയിരുത്തുകയും, അഴിമതി നടത്തുകയുമാണ് ഇടതു- വലത് മുന്നണികളുടെ സര്‍ക്കാരുകള്‍ ചെയ്തിട്ടുള്ളത്. ഇതിനൊരു മാറ്റം വരേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഈ മാറ്റത്തിന് തുടക്കം കുറിക്കാന്‍ തിരുമാന്ധാംകുന്ന് ക്ഷേത്രം പാരമ്പര്യ ട്രസ്റ്റികള്‍ക്ക് വിട്ടുകൊടുക്കാനുള്ള കോടതിവിധി വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കാം.

Tags: മലബാര്‍ ദേവസ്വം ബോര്‍ഡ്തിരുമാന്ധാംകുന്ന് ക്ഷേത്രംThirumandhamkunnu Bhagwati templeCPM Kerala
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിടിമുറുക്കാന്‍ ബേബി; അയയാതെ പിണറായി പക്ഷം

Editorial

പിണറായിയെ തൊടാതെ വിശാല കമ്മിറ്റിയും

Kerala

പാര്‍ട്ടി നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം സമ്മതിച്ച് എം.വി. ഗോവിന്ദന്‍

Kerala

സിപിഎം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി; ഗുരുതര ആരോപണവുമായി ജി സുധാകരൻ

Kerala

പാര്‍ട്ടിയില്‍ ആന്തരിക ചികിത്സ വേണം, ചിലപ്പോള്‍ ചവിട്ടി പിഴിയല്‍ വേണ്ടിവരും: എം.എ.ബേബി

പുതിയ വാര്‍ത്തകള്‍

പല ആഗ്രഹങ്ങളും സഫലമാക്കാനും അപ്രതീക്ഷിതമായ നേട്ടങ്ങൾ കൈവരിക്കാൻ സാധ്യത

ശതാബ്ദങ്ങളുടെ ചരിത്രമുറങ്ങുന്ന ദേവഭൂമികളും പലതവണ അക്രമിക്കപ്പെട്ടിട്ടും നശിക്കാത്ത അഭിമാനസ്തംഭങ്ങളായ ക്ഷേത്രങ്ങളും

ഐശ്വര്യത്തിനായി അരയാൽ പ്രദക്ഷിണം, പ്രദക്ഷിണം വെക്കുമ്പോൾ ചൊല്ലേണ്ട പ്രാർത്ഥന

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.