Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സിപിഎം റിപ്പോര്‍ട്ട്: ബിജെപിക്ക് ആധിപത്യം; അഴിമതിയും ധാര്‍ഷ്ട്യവും പ്രതിച്ഛായ തകര്‍ത്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2026, 09:30 am IST
inKerala

ന്യൂദല്‍ഹി: തെരഞ്ഞെടുപ്പുകളിലെല്ലാം ബിജെപി ആധിപത്യം നേടുകയാണെന്നും ഇതോടെ 1977ന് ശേഷം സിപിഎം ഭരണമില്ലാത്ത അവസ്ഥയിലെത്തിയെന്നും പാര്‍ട്ടി റിപ്പോര്‍ട്ട്. ബിജെപി വളര്‍ന്ന സിപിഎം തളര്‍ന്നു. നേതാക്കളുടെ അഴിമതി, ധാര്‍ഷ്ട്യം, ആഡംബര ജീവിതം, സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ പാകപ്പിഴകള്‍, ഭരണവിരുദ്ധവികാരം, രാഷ്‌ട്രീയ പ്രചാരണത്തിന്റെ കുറവ് എന്നിവ കേരളത്തിലെ പരാജയത്തിന് കാരണമായെന്നും സിപിഎം കേന്ദ്ര കമ്മിറ്റിയുടെ അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു.

2021ല്‍ സീറ്റുകളൊന്നും ലഭിക്കാത്ത ബിജെപി 2026ല്‍ മൂന്ന് സീറ്റുകളില്‍ വിജയിച്ചു. ആറ് സീറ്റുകളില്‍ രണ്ടാം സ്ഥാനത്തെത്തി. വിവിധ ക്ഷേത്ര കമ്മിറ്റികളിലെ ആര്‍എസ്എസ് സാന്നിധ്യവും വിശാലമായ ശാഖ ശൃംഖലയും വിജയകരമായി ഉപയോഗിക്കാന്‍ ബിജെപിക്ക് കഴിഞ്ഞു. അതേസമയം 40 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിലയിലേക്ക് സിപിഎമ്മിന്റെ വോട്ട് വിഹിതം താഴ്ന്നു. 1977ന് ശേഷം ഭരണത്തിലുള്ള ഒരു സംസ്ഥാനം പോലും ഇല്ലാതായി. ബിജെപിയുടെ വളര്‍ച്ചയുടെ പശ്ചാത്തലത്തിലുള്ള പരാജയം വലിയ തിരിച്ചടിയാണെന്നും റിപ്പോര്‍ട്ടില്‍ വിലയിരുത്തുന്നു.

പോളിറ്റ്ബ്യൂറോ അംഗമായ മുഖ്യമന്ത്രിയെ കേന്ദ്രീകരിച്ചുള്ള പ്രചാരണവും ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പദ്മകുമാറിന്റെ അറസ്റ്റില്‍ കൃത്യസമയത്ത് അച്ചടക്കനടപടി എടുക്കാതിരുന്നതും തിരിച്ചടിയായി. പിഎംശ്രീ വിവാദം സിപിഐ ഉന്നയിച്ചതും ഘടകകക്ഷികളെയും വിശ്വാസത്തിലെടുക്കാനാകാതെ വന്നതും പ്രതികൂലമായി. മന്ത്രിമാരെ നിരീക്ഷിക്കാനുള്ള പാര്‍ട്ടി കാബിനറ്റ് ഫ്രാക്ഷന്‍ ഇല്ലാതിരുന്നതിനാല്‍ പാര്‍ട്ടിയും സര്‍ക്കാരും തമ്മില്‍ ഏകോപനമുണ്ടായില്ല.

നേതാക്കള്‍ക്കിടയിലെ അഴിമതി, ധാര്‍ഷ്ട്യം, ആഡംബരജീവിതം എന്നിവ പ്രതിച്ഛായ തകര്‍ത്തു. ചില സന്ദര്‍ഭങ്ങളില്‍ മാധ്യമങ്ങളോടുള്ള സഖാക്കളുടെ പ്രതികരണങ്ങള്‍ ഒഴിവാക്കാമായിരുന്നു. പോലീസിന്റെയും ബ്യൂറോക്രസിയുടെയും ജനവിരുദ്ധ പെരുമാറ്റവും ചില മന്ത്രിമാരെ സമീപിക്കാനുള്ള ബുദ്ധിമുട്ടും ജനങ്ങളെ പാര്‍ട്ടിയില്‍ നിന്നകറ്റി. കണ്ണൂര്‍ ഉള്‍പ്പെടെയുള്ള ജില്ലകളില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പാളിച്ചകളുണ്ടായി. തളിപ്പറമ്പ്, പയ്യന്നൂര്‍, അമ്പലപ്പുഴ എന്നീ പാര്‍ട്ടി കോട്ടകളില്‍ വിമതരായി മത്സരിച്ചവര്‍ വിജയിച്ചത് പാര്‍ട്ടിക്കേറ്റ വലിയ പ്രഹരമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബിജെപിക്കെതിരായ രാഷ്‌ട്രീയ, ആശയപരമായ പോരാട്ടത്തില്‍ പാര്‍ട്ടി കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കണമെന്നും ബിജെപിയെ ചെറുക്കുന്നതിനുള്ള ബലഹീനതകള്‍ തരണം ചെയ്യണമെന്നും നിര്‍ദേശിച്ചാണ് റിപ്പോര്‍ട്ട് അവസാനിപ്പിച്ചിരിക്കുന്നത്.

Tags: CPM KeralaCPM Central CommitteeCPM ReportPM-SHRI controversycorruption and arrogance
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാര്‍ട്ടി നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം സമ്മതിച്ച് എം.വി. ഗോവിന്ദന്‍

Kerala

സിപിഎം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി; ഗുരുതര ആരോപണവുമായി ജി സുധാകരൻ

Kerala

പാര്‍ട്ടിയില്‍ ആന്തരിക ചികിത്സ വേണം, ചിലപ്പോള്‍ ചവിട്ടി പിഴിയല്‍ വേണ്ടിവരും: എം.എ.ബേബി

Kerala

സ്വകാര്യ പണമിടപാട് സ്ഥാപനത്തിന് 1.70 കോടി നല്‍കി; ദിനേശ് ബീഡി സഹകരണ സംഘത്തിന് എതിരെ വിജിലന്‍സ് അന്വേഷണം

Editorial

തെരഞ്ഞെടുപ്പ് തോല്‍വി: സിപിഎം രണ്ട് തട്ടില്‍

പുതിയ വാര്‍ത്തകള്‍

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

സർവേശ്വരകാരകനായ വ്യാഴം അനുകൂലമാവാൻ ഓരോ നാളുകാരും ചെയ്യേണ്ടത്

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

ഇസ്ലാമിസ്റ്റുകളുടെ പരിഹാസവും, ഭീഷണിയും വിലപ്പോവില്ല : വിനായക പൂജ നടത്തി സൽമാൻ ഖാൻ

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ത്തവ ശുചിത്വ നയം സമ്പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.