തിരുവനന്തപുരം: ക്ഷേമ പെന്‍ഷന്‍ വിതരണം സഹകരണ സൊസൈറ്റികളില്‍ നിന്ന് ബാങ്കിലേക്കു മാറ്റിയതിനെ ന്യായീകരിച്ച് സംസ്ഥാന സര്‍ക്കാര്‍.
വിതരണം ചെയ്യാത്ത തുക തിരിച്ചടയ്‌ക്കുന്നതിലുണ്ടാകുന്ന കാലതാമസം ഇല്ലാതാക്കാനും അര്‍ഹതയില്ലാത്തവര്‍, ഒന്നില്‍ കൂടുതല്‍ പെന്‍ഷന്‍ വാങ്ങുന്നവര്‍ എന്നിവരെ ഒഴിവാക്കാനുമാണ് പുതിയ പരിഷ്‌കാരമെന്ന് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ സര്‍ക്കാര്‍ വിശദീകരിച്ചു.
കേന്ദ്ര സഹായം നഷ്ടപ്പെടുന്നത് ഒഴിവാക്കാനാണ് മാറ്റമെന്നും സര്‍ക്കാര്‍ പറയുന്നു. വിതരണം ചെയ്യാതെ ശേഷിക്കുന്ന തുകകള്‍ സമയബന്ധിതമായി തിരിച്ചടയ്‌ക്കുന്നതിലെ കാലതാമസം, സേവന പോര്‍ട്ടലിലെ രേഖപ്പെടുത്തലുകളിലെ പൊരുത്തക്കേടുകള്‍, അര്‍ഹതയില്ലാത്തവര്‍ക്കോ ഒന്നിലധികം തവണയോ പെന്‍ഷന്‍ ലഭിക്കുന്ന സാഹചര്യം എന്നിവ ഒഴിവാക്കാന്‍ പുതിയ പരിഷ്‌കുരത്തിന് കഴിയുമെന്ന് അവകാശവാദം.















