പാരീസ്: സൂപ്പര്‍ താരം നോവാക് ദ്യോക്കോവിച്ചിന്റെ തോല്‍വിക്ക് പിന്നാലെ ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസില്‍ അട്ടിമറി തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഇന്നലെ നടന്ന മത്സരങ്ങളില്‍ കാസ്പര്‍ റൂഡും മാഡിസണ്‍ കെയ്‌സും പരാജയപ്പെട്ടു.
റഷ്യക്കാരി ഡയാന ഷ്‌നായിഡറിന് മുന്നിലാണ് മാഡിസണ്‍ കെയ്‌സ് അടിയറവ് പറഞ്ഞത്. മൂന്നാം സെറ്റില്‍ ഒരു പോയിന്റ് പോലും സ്വന്തമാക്കാതെയായിരുന്നു അമേരിക്കന്‍ താരം കെയ്‌സിന്റെ കീഴടങ്ങല്‍. സ്‌കോര്‍ 3-6, 6-3, 0-6നായിരുന്നു തോല്‍വി.
ഇന്നലെ നടന്ന മറ്റൊരു വനിതാ സിംഗിള്‍സ് പോരാട്ടത്തില്‍ അന്നാ കാലിന്‍സ്‌കയ ക്വാര്‍ട്ടറിലേക്ക് മുന്നേറി. അനാസ്റ്റാസിയ പോട്ടപ്പോവയെ ആണ് തോല്‍പ്പിച്ചത്.
പുരുഷ സിംഗിള്‍സില്‍ 15-ാം സീഡ് താരം കാസ്പര്‍ റൂഡ് ബ്രസീലിന്റെ ജോവോ ഫൊന്‍സേകയോടാണ് പരാജയപ്പെട്ടത്. നാല് സെറ്റ് നീണ്ട മത്സരത്തിനൊടുവിലാ.യിരുന്നു റൂഡിന്റെ കീഴടങ്ങല്‍. സ്‌കോര്‍ 5-7, 6-7(8-10), 7-5, 2-5
















