പാരിസ്: ആദ്യ ഫ്രഞ്ച് ഓപ്പണ്‍ കിരീടവും കരിയറിലെ ആദ്യ ഗ്രാന്‍ഡ് സ്ലാം ചാമ്പ്യന്‍ പട്ടവും സന്തമാക്കി റഷ്യയുടെ 19 കാരി മിറ ആന്‍ഡ്രീവ. ഫ്രഞ്ച്ഓപ്പണ്‍ വനിതാ സിംഗിള്‍സ് ഫൈനലില്‍ പോളണ്ടിന്റെ മയ ഹലിന്‍സ്‌കയെ പരാജയപ്പെടുത്തിയാണ് മിറയുടെ കിരീട നേട്ടം.
ഇതാദ്യമായാണ് ഇരു താരങ്ങളും ഒരു ഗ്രാന്‍ഡ് സ്ലാം പോരാട്ടത്തിന്റെ ഫൈനലില്‍ കളിക്കുന്നത്. രണ്ട് സെറ്റ് നീണ്ട മത്സരത്തില്‍ ഹലിന്‍സ്‌കയ്‌ക്ക് കാര്യമായ വെല്ലുവിളി ഉയര്‍ത്താന്‍ സാധിച്ചില്ല. സ്‌കോര്‍: 6-3, 6-2.
നിലവില്‍ ഏഴാം റാങ്ക് താരമാണ് മിറ. കഴിഞ്ഞ വര്‍ഷം വിംബിള്‍ഡണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തിയതാണ് നേരത്തേ ഗ്രാന്‍ സ്ലാമിലെ താരത്തിന്റെ മികച്ച പ്രകടനം.
















