പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ പുരുഷ സിംഗിള്‍സില്‍ ജര്‍മന്‍ താരം അലക്‌സാണ്ടര്‍ സ്വരേവ് ഫൈനലില്‍ കടന്നു. സെമി പോരാട്ടത്തില്‍ ചെക്ക് റിപ്പബ്ലിക്കിന്റെ യാക്കൂബ് മെന്‍സിക്കിനെയാണ് തോല്‍പ്പിച്ചത്.
നാല് സെറ്റ് നീണ്ട മത്സരത്തിനൊടുവിലായിരുന്നു സ്വരേവിന്റെ വിജയം. സ്‌കോര്‍ 7-5, 6-2, 3-6, 6-3.
സ്വരേവ് കരിയറില്‍ രണ്ടാം തവണയാണ് ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍ പ്രവേശിക്കുന്നത്. 2024ല്‍ താരം ഫൈനലിലെത്തിയെങ്കിലും റണ്ണറപ്പുകളായി. കരിയറില്‍ സ്വരേവിന്റെ നാലാം ഗ്രാന്‍ഡ് സ്‌ലാം ഫൈനലാണിത്. 2025 ഓസ്‌ട്രേലിയന്‍ ഓപ്പണ്‍, 2020 യുഎസ് ഓപ്പണ്‍ ഫൈനലുകളിലും സ്വരേവ് കളിച്ചിട്ടുണ്ട്.
ഇന്ന് വൈകീട്ട് 6.30ന് നടക്കുന്ന വനിതാ സിംഗിള്‍സ് സെമിയില്‍ മിറ ആന്‍ഡ്രീവയും മജാ ച്വാലിന്‍സ്‌കയും ഏറ്റുമുട്ടും.
















