Kerala

വിമര്‍ശനങ്ങള്‍ക്ക് ആരും അതീതരല്ലെന്ന് ഇ.പി. ജയരാജന്‍, ഇപ്പോഴത്തേത് വ്യക്തിഹത്യ,പിണറായി പവര്‍ഫുള്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: വിമര്‍ശനങ്ങള്‍ക്ക് ആരും അതീതരല്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജന്‍.എന്നാല്‍ ഇപ്പോള്‍ വിമര്‍ശനങ്ങളെന്ന പേരില്‍ നടക്കുന്നത് പക്ഷേ വ്യക്തിഹത്യയാണ്.

പ്രതിപക്ഷ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ പിണറായി വിജയനെതിരെയുള്ള വിമര്‍ശനങ്ങളെ സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു ഇ.പി. ജയരാജന്‍.പ്രായം കൂടുംതോറും പിണറായിയുടെ കര്‍മ്മശേഷി കൂടുകയാണ്.പിണറായി പവര്‍ഫുള്‍ ആണ്. അദ്ദേഹത്തിന്റെ ജനപിന്തുണ കുറഞ്ഞിട്ടില്ല. തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്വം പിണറായി വിജയന്റെ തലയില്‍ മാത്രം കെട്ടിവെക്കാനാകില്ല.

തോല്‍വിയുടെ ഉത്തരവാദിത്വം ഒരാള്‍ക്ക് മാത്രമല്ല ഉള്ളത്. പ്രതിപക്ഷ നേതാവ് സ്ഥാനത്തു നിന്ന് പിണറായിയെ മാറ്റണമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ പോളിറ്റ് ബ്യൂറോയില്‍ നടന്നിട്ടില്ലെന്നും ഇ.പി. ജയരാജന്‍ വ്യക്തമാക്കി.

Recent Posts