
തിരുവനന്തപുരം: മന്ത്രിസഭ അധികാരമേറ്റതിന് പിന്നാലെ മന്ത്രിമാരുടെ ഓഫീസുകളുടെ കാര്യത്തില്‍ തീരുമാനമായി.സെക്രട്ടേറിയറ്റിലെ വിവിധ ബ്ലോക്കുകളിലാണ് മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും ഓഫീസുകള്‍ ക്രമീകരിച്ചിരിക്കുന്നത്.
നോര്‍ത്ത് ബ്ലോക്കില്‍ മുഖ്യമന്ത്രിയുടെയും അഞ്ച് മന്ത്രിമാരുടെയും ഓഫീസുകള്‍ ഉണ്ട്.നോര്‍ത്ത് ബ്ലോക്കിന്റെ മൂന്നാം നിലയിലാകും മുഖ്യമന്ത്രിയുടെയും പി കെ. കുഞ്ഞാലിക്കുട്ടിയുടെയും ഓഫീസുകള്‍ പ്രവര്‍ത്തിക്കുക.രണ്ടാം നിലയില്‍ കെ മുരളീധരന്‍, രമേശ് ചെന്നിത്തല എന്നിവരുടെ ഓഫീസുകളുണ്ടാകും.
ഒന്നാം നിലയില്‍ മോന്‍സ് ജോസഫ്,ഷിബു ബേബി ജോണ്‍ എന്നിവര്‍ക്കും ഓഫീസുകള്‍ അനുവദിച്ചു. നോര്‍ത്ത് സാന്‍ഡ്വിച്ച് ബ്ലോക്കിന്റെ മൂന്നാം നിലയില്‍ സണ്ണി ജോസഫിന്റെ ഓഫീസാണ്.രണ്ടാം നിലയില്‍ അനൂപ് ജേക്കബിന്റെ ഓഫീസ് പ്രവര്‍ത്തിക്കും.
മെയിന്‍ ബ്ലോക്കിന്റെ ഒന്നാം നിലയിലാണ് സി പി ജോണിന്റെയും എ പി അനില്‍കുമാറിന്റെയും ഓഫീസുകള്‍.സൗത്ത് ബ്ലോക്കിന്റെ രണ്ടാം നിലയില്‍ ടി സിദ്ദിഖിന്റെ ഓഫീസും മൂന്നാം നിലയില്‍ കെ എ തുളസിയുടെ ഓഫീസും പ്രവര്‍ത്തിക്കും.