ന്യൂദല്‍ഹി: പ്രതിപക്ഷ ഉപനേതാവ് പദവിയെ ചൊല്ലി സി പി എമ്മുമായി തര്‍ക്കം നിലനില്‍ക്കെ സി പി ഐ കേരള സംസ്ഥാന സെക്രട്ടേറിയറ്റ്, എക്‌സിക്യൂട്ടീവ് യോഗങ്ങള്‍ ചൊവ്വാഴ്ച ദല്‍ഹിയില്‍.പാര്‍ട്ടി ആസ്ഥാനമായ അജോയ് ഭവനില്‍ വൈകിട്ട് 6 മണിക്ക് ആണ് യോഗം.ജനറല്‍ സെക്രട്ടറി ഡി രാജ പങ്കെടുക്കും.
കേരളത്തില്‍ നിന്നുള്ള കേന്ദ്ര നേതാക്കളും യോഗത്തില്‍ സംബന്ധിക്കും.കേരളത്തിലെ സിപിഎം- സിപിഐ ബന്ധം വഷളാകുന്ന സാഹചര്യത്തിലാണ് അടിയന്തിര യോഗം ചേരുന്നത്. സിപിഐ സെക്രട്ടേറിയറ്റ് യോഗവും ചേരുന്നുണ്ട്.
തുടര്‍ച്ചയായി ആവശ്യങ്ങള്‍ ഉന്നയിച്ചിട്ടും അത് അംഗീകരിക്കാന്‍ സിപിഎം ഇതുവരെ തയാറായിട്ടില്ല. ഇതടക്കമുള്ള കാര്യങ്ങള്‍ ചൊവ്വാഴ്ചത്തെ യോഗത്തില്‍ ചര്‍ച്ചചെയ്യും. നിലപാട് കൂടുതല്‍ കടുപ്പിക്കാനാണ് സിപിഐ നീക്കം.
















