Kerala

കോണ്‍ഗ്രസ് മന്ത്രിമാരും വകുപ്പുകളും

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം :പുതിയ യുഡിഎഫ് മന്ത്രിസഭയിലെ കോണ്‍ഗ്രസ് മന്ത്രിമാരും അവരുടെ വകുപ്പുകളും. വകുപ്പുകള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇപ്പോള്‍ പുറത്തു വന്നിട്ടുളള വിവരം ഇങ്ങനെ.

മുഖ്യമന്ത്രി വി.ഡി. സതീശന്‍ ധനകാര്യം, തുറമുഖം വകുപ്പുകള്‍ കൈകാര്യം ചെയ്യും. രമേശ് ചെന്നിത്തലയ്‌ക്ക് ആഭ്യന്തരവും വിജിലന്‍സ് വകുപ്പുകളാണ് നല്‍കിയിട്ടുള്ളത്. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിന് റവന്യൂ .കെ മുരളീധരന്‍ വൈദ്യുതി മന്ത്രിയാകും.

പി.സി. വിഷ്ണുനാഥ് (ടൂറിസം, സാംസ്‌കാരികം), എ.പി. അനില്‍കുമാര്‍ (ആരോഗ്യം), ടി. സിദ്ദിഖ് (വനം), ബിന്ദു കൃഷ്ണ (വനിതാ- ശിശു ക്ഷേമം), എം. ലിജു (എക്സൈസ്, സഹകരണം), ഒ.ജെ. ജനീഷ് (യുവജനക്ഷേമം), കെ.എ. തുളസി, റോജി എം ജോണ്‍ എന്നിവരാണ് കോണ്‍ഗ്രസില്‍ നിന്നുള്ള മറ്റ് മന്ത്രിമാര്‍.