Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പഞ്ചപരിവര്‍ത്തനമാണ് ഹിന്ദുത്വത്തിന്റെ യുഗധര്‍മ്മം:ദത്താത്രേയ ഹൊസബാളെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 17, 2026, 05:23 pm IST
inIndia

പൂനെ: ഹിന്ദുത്വത്തിന്റെ വര്‍ത്തമാനകാല യുഗധര്‍മ്മമാണ് പഞ്ചപരിവര്‍ത്തനമെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. ഹിന്ദുസമൂഹമൊന്നായിത്തീരുക എന്നതാണ് ശാശ്വത ധര്‍മ്മം. എങ്കിലും മാറുന്ന കാലത്തിന് അനുസൃതമായി അഞ്ച് കാര്യങ്ങളില്‍ ശ്രദ്ധയൂന്നേണ്ടുന്നതുണ്ട്. സമാജിക സമരസത, കുടുംബമൂല്യങ്ങളുടെ സംരക്ഷണം, പരിസ്ഥിതി സംരക്ഷണം, തനിമയിലെ അവബോധം, പൗരകര്‍ത്തവ്യങ്ങളുടെ പൂര്‍ത്തീകരണം എന്നീ പഞ്ചതല പരിവര്‍ത്തനമാണ് യുഗധര്‍മ്മമെന്ന് അദ്ദേഹം പറഞ്ഞു.

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നാച്ചുറോപ്പതിയില്‍ നടന്ന കുടുംബസംഗമത്തെ അഭിസംബോധന ചെയ്യുകയായിരുന്നു സര്‍കാര്യവാഹ്.വ്യക്തിനിര്‍മാണവും സമാജസംഘടനയുമാണ് സംഘത്തിന്റെ അടിത്തറ.

അതേസമയം കാലത്തിനനുസരിച്ച് സാമൂഹിക പരിവര്‍ത്തനത്തിന് ചില മാര്‍ഗങ്ങള്‍ മുന്നോട്ടുവയ്‌ക്കാറുണ്ട്. പഞ്ചപരിവര്‍ത്തനം അത്തരമൊരു മാര്‍ഗമാണ്. സമൂഹത്തില്‍ ഒരു തരത്തിലുള്ള വിവേചനവും പാടില്ലെന്ന് സര്‍കാര്യവാഹ് ചൂണ്ടിക്കാട്ടി. ജനനത്തെ അടിസ്ഥാനമാക്കിയുള്ള വിവേചനം ഈശ്വരനിന്ദയാണ്. ഹിന്ദു സമൂഹത്തില്‍ അതിന് സ്ഥാനമില്ല. വിവേചനം പൂര്‍ണമായും ഇല്ലാതാക്കണം. പരിസ്ഥിതി സംരക്ഷണത്തിന് നിയമങ്ങള്‍ നടപ്പാക്കുന്നതുകൊണ്ടുമാത്രം കാര്യമില്ല. നിത്യേനയുള്ള പെരുമാറ്റത്തിലൂടെ അത് ശക്തിപ്പെടുത്തണം.

ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ക്ക് പുറമേ പൗരന്മാര്‍ അവരുടെ കടമകളെക്കുറിച്ച് ബോധവാന്മാരായിരിക്കണം. കുടുംബം രാജ്യത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ അടിസ്ഥാന ഘടകമാണ്. ആയിരക്കണക്കിന് വര്‍ഷങ്ങളായി ഭാരതം വിദേശ ആക്രമണങ്ങളെ വിജയകരമായി നേരിട്ടത് ഈ കുടുംബ വ്യവസ്ഥിതി മൂലമാണ്. ഇന്നത്തെ സാങ്കേതിക യുഗത്തില്‍, പാശ്ചാത്യ രാജ്യങ്ങളുടെ അന്ധമായ അനുകരണം നമ്മുടെ കുടുംബ വ്യവസ്ഥയ്‌ക്ക് ഒരു വലിയ വെല്ലുവിളി ഉയര്‍ത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

മഹാരാഷ്‌ട്രയില്‍ താമസിക്കുന്ന ഓരോ വ്യക്തിയും മറാത്തി അറിയണം.’ലോകത്തിലെ ഏറ്റവും മികച്ച സാഹിത്യം എല്ലാ ഭാഷകളിലും സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. കുട്ടികളെ വിദേശ ഭാഷകള്‍ പഠിപ്പിക്കണം, പക്ഷേ അവരുടെ മാതൃഭാഷ സംസാരിക്കുന്നതില്‍ ഒരു അപകര്‍ഷതാബോധവും ഉണ്ടാകരുത്. ഭാഷയെയും സംസ്‌കാരത്തെയും കുറിച്ച് അഭിമാനിച്ചാല്‍ മാത്രം പോരാ, അത് ദിവസവും പരിശീലിക്കണം, ദത്താത്രേയ ഹൊസബാളെ പറഞ്ഞു.

കുടുംബങ്ങള്‍ ഭാരതത്തിന്റെ ആത്മാവാണ്. രാഷ്‌ട്രം തന്നെ രൂപപ്പെടുന്നത് കുടുംബഭാവനയില്‍ക്കൂടിയാണ്. വീട് കുടുംബമാകില്ല. ഭൗതിക സുഖസൗകര്യങ്ങള്‍ മാത്രമാണ് ഒരു വീട് സൃഷ്ടിക്കുന്നത്, എന്നാല്‍ ഒരു കുടുംബം ഹൃദയങ്ങളുടെ അടുപ്പത്തില്‍ നിന്നാണ് നിര്‍മ്മിക്കപ്പെടുന്നത്. നമ്മുടെ കുടുംബവ്യവസ്ഥ ലോകമെമ്പാടും പ്രശംസിക്കപ്പെടുന്നു. കൂട്ടുകുടുംബ സംവിധാനം ഇന്ന് പ്രായോഗികമായി സാധ്യമല്ലെങ്കിലും, പരസ്പര ബന്ധങ്ങള്‍, സ്നേഹം, അടുപ്പം എന്നിവ നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. കുടുംബം വെറുമൊരു സംവിധാനമാകരുത്, മറിച്ച് മൂല്യങ്ങളുടെ കേന്ദ്രമാകണമെന്ന് സര്‍കാര്യവാഹ് ഓര്‍മ്മിപ്പിച്ചു.

ആദ്യം ഹിന്ദു എന്ന മനോഭാവം എല്ലാ സമ്പ്രദായങ്ങളും പുലര്‍ത്തണമെന്ന് പരിപാടിയില്‍ സംസാരിച്ച ഹരിഹര്‍ ക്ഷേത്രത്തിലെ വീരശൈവ ലിംഗായത്ത് പഞ്ചമശാലി ജഗദ്ഗുരു പീഠത്തിലെ ജഗദ്ഗുരു വചനാനന്ദ മഹാസ്വാമി പറഞ്ഞു. ആദ്യം ഹിന്ദു, പിന്നെ ലിംഗായത്ത് എന്ന മനോഭാവമാണ് വേണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

Tags: hinduDaththreya Hosabole
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

Kerala

ഹിന്ദുക്കൾക്കിടയിൽ ജാതിബോധം വർധിക്കുന്നുവെന്ന് സക്കറിയ ; ക്രിസ്ത്യാനികള്‍ക്കും മുസ്ലീങ്ങള്‍ക്കും ഉള്ളത് ഹിന്ദു സാമൂഹിക പാരമ്പര്യം

India

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

India

രാഷ്‌ട്രചിന്തയാണ് സംഘത്തിന് പരമപ്രധാനം; ലോകരക്ഷയുടെ ഏക അടിത്തറ ഹിന്ദു സമൂഹം: ഡോ. കൃഷ്ണ ഗോപാല്‍

India

ഹിന്ദു ഉണര്‍ന്നാല്‍ വിശ്വം ഉണരും; വളര്‍ച്ചയുടെ അളവുകോല്‍ അധികാരമല്ല, സേവനം: ഡോ. മോഹന്‍ ഭാഗവത്

പുതിയ വാര്‍ത്തകള്‍

ഹിന്ദി ‘ദൃശ്യം’ സ്ട്രീമിംഗ് : ഫ്രോഡ് വെബ്സൈറ്റുകളെ തടയാന്‍ നിര്‍ദേശിച്ച് ദല്‍ഹി ഹൈക്കോടതി

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ ഇനി സ്മൃതി മന്ദാന നയിക്കും

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയ്‌ക്ക് ഉത്തേജനം നല്‍കുന്ന, അടുത്ത തലമുറ ബിസിനസ് നേതാക്കളെ വാര്‍ത്തെടുക്കുന്ന സുപ്രധാന ചുവടുവയ്‌പ് :നരേന്ദ്ര മോദി

പ്രതിഷേധമെന്ന പേരിൽ ഷോ കാണിച്ചു ; എ എ റഹീമിനെയും, ജോൺ ബ്രിട്ടാസിനെയും കസ്റ്റഡിയിലെടുത്തു ; കേന്ദ്രസേന തല്ലിച്ചതച്ചെന്ന് റഹീം

പെപ്സികോയ്‌ക്കും മോണ്‍സ്റ്ററിനും നിലവിലുള്ള ‘എനര്‍ജി ഡ്രിങ്കു’കള്‍ വില്‍ക്കാം, പുതിയത് നിര്‍മ്മിക്കാനാവില്ല

തൃശൂരില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ തൂങ്ങി മരിച്ച നിലയില്‍

വായിൽ തോന്നിയത് വിളിച്ച് പറയാൻ പറ്റില്ല: കുവൈറ്റിൽ മാധ്യമ നിയമങ്ങൾ കൂടുതൽ കർശനമാക്കുന്നു

നെടുമ്പാശ്ശേരിയിൽ വയോധികയെ ആക്രമിച്ച് സ്വർണ്ണമാല കവർന്ന പ്രതി പിടിയിൽ

അന്വേഷണ ഉദ്യോഗസ്ഥന്റെ കടമ തെളിവുകള്‍ സൃഷ്ടിക്കലല്ല, ശേഖരിക്കലാണെന്ന് ഓര്‍മ്മപ്പെടുത്തി സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.